TRENDING:

മിഠായിപ്പൊതി എങ്ങനെ അവിടെയെത്തി? കടുത്തപനിയും അണുബാധയുമായി ഡോക്ടറെ കണ്ട എട്ടുവയസുകാരിയുടെ പരിശോധനാഫലം

Last Updated:

എപ്പോഴാണ് കുട്ടി മിഠായിപ്പൊതി എടുത്തു വായിലിട്ടതെന്ന് അറിയില്ല എന്ന് പെണ്‍കുട്ടിയുടെ അമ്മ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അണുബാധയെയും കടുത്തപനിയെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എട്ടുവയസ്സുകാരിയുടെ ശ്വാസകോശത്തില്‍ നിന്ന് മിഠായിപ്പൊതി പുറത്തെടുത്ത് ഡോക്ടര്‍മാര്‍. കടുത്ത അണുബാധയെത്തുടര്‍ന്നാണ് കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

രണ്ടാഴ്ച മുമ്പാണ് പാരി സൊളാങ്കി എന്ന പെണ്‍കുട്ടിക്ക് ചുമ തുടങ്ങിയത്. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇത് വഷളാകുകയും ശ്വാസമുട്ടല്‍ അനുഭവപ്പെടുകയും ചെയ്തു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിക്ക് പനിയും തുടങ്ങി. കുട്ടിക്ക് സാധാരണ വരാറുള്ള ജലദോഷപ്പനിയാകുമെന്നാണ് മാതാപിതാക്കള്‍ തുടക്കത്തില്‍ കരുതിയത്. എന്നാല്‍, അസുഖം ഭേദമാകാത്തതിനെത്തുടര്‍ന്ന് പരിശോധന നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

"ഈ അണുബാധയുണ്ടാകുന്നതിന് മുമ്പ് കുട്ടി ആരോഗ്യവതിയായിരുന്നു. അതിനാല്‍ തന്നെ തുടക്കത്തില്‍ പനി പിടിപെട്ടപ്പോള്‍ ഈ പ്രായത്തിലുള്ള കുട്ടികളില്‍ സര്‍വസാധാരണമായ വൈറല്‍ അണുബാധയാകുമെന്നാണ് കരുതിയത്. എപ്പോഴാണ് കുട്ടി മിഠായിപ്പൊതി എടുത്തു വായിലിട്ടതെന്ന് അറിയില്ല," പെണ്‍കുട്ടിയുടെ അമ്മ അന്‍ഷുല്‍ സൊളാങ്കി പറഞ്ഞു.

advertisement

ആശുപത്രിയിലെത്തി ഡോക്ടര്‍മാര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടിയുടെ ശ്വാസകോശത്തിനുള്ളില്‍ മിഠായിപ്പൊതി ഉള്ളത് അറിയുന്നത്. അപ്പോഴെങ്കിലും മിഠായിപ്പൊതി കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കേണ്ടി വരുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

അണുബാധയുടെ കാരണം കണ്ടെത്താന്‍ ബ്രോങ്കോസ്‌കോപ്പി നടത്തുകയായിരുന്നു. അപ്പോഴാണ് മിഠായിപ്പൊതിയുടെ ഒരു ഭാഗം വലതുവശത്തെ ശ്വാസകോശത്തിന്റെ മുകള്‍ഭാഗത്തായി കണ്ടെത്തിയത്. അണുബാധയുടെ കാരണം കണ്ടെത്തിയതിനുശേഷം ചികിത്സ തുടങ്ങുകയായിരുന്നു.

''ശ്വാസകോശത്തില്‍ നിന്ന് മിഠായിപ്പൊതി വിജയകരമായി പുറത്തെടുത്തു. മിഠായിപ്പൊതി ഇരുന്നതിനാല്‍ അതിനു സമീപമുള്ള കോശങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് അറിയാല്‍ കൂടുതല്‍ പരിശോധന നടത്തുകയും ചെയ്തു'', പെണ്‍കുട്ടിയെ ചികിത്സിച്ച ആശുപത്രിയിലെ ഡോക്ടര്‍ ഡോ. അക്ഷയ് ബുദ്ധരാജ് പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മുറിവുകളില്‍ നിന്നുള്ള രക്തസ്രാവം നിയന്ത്രിക്കാന്‍ ആര്‍ഗോണ്‍ പ്ലാസ്മ കോഗ്യുലേഷന്‍ (Argon Plasma Coagulation) എന്ന ചികിത്സാരീതി ഉപയോഗിച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
മിഠായിപ്പൊതി എങ്ങനെ അവിടെയെത്തി? കടുത്തപനിയും അണുബാധയുമായി ഡോക്ടറെ കണ്ട എട്ടുവയസുകാരിയുടെ പരിശോധനാഫലം
Open in App
Home
Video
Impact Shorts
Web Stories