TRENDING:

ഊബർ ഡ്രൈവറിന്റെ ബിസിനസ് സാക്ഷാത്കാരം യാത്രക്കാരിയിലൂടെ; അപൂർവ സംഭവം

Last Updated:

ഒരു പുതിയ ബിസിനസ്സിന് സഹായം അഭ്യർത്ഥിച്ചുകൊണ്ട് കാറിൽ ഒരു പോസ്റ്റർ അവർ ശ്രദ്ധിക്കുകയുണ്ടായി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സാൻ ഫ്രാൻസിസ്കോയിൽ മെറ്റയിൽ ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ വനിതാ തീർത്തും അപ്രതീക്ഷിതമായി ഒരു സ്റ്റാർട്പ്പിന്റെ ഭാഗമാകാനുണ്ടായ അവസരം വൈറൽ. അടുത്തിടെ നടത്തിയ ഒരു ഊബർ റൈഡിനിടെ ആപ്പ് വഴി റൈഡ് ബുക്ക് ചെയ്ത സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്നു അവർ. ഒരു പുതിയ ബിസിനസ്സിന് സഹായം അഭ്യർത്ഥിച്ചുകൊണ്ട് കാറിൽ ഒരു പോസ്റ്റർ അവർ ശ്രദ്ധിക്കുകയുണ്ടായി.
ഊബറിലെ സന്ദേശം
ഊബറിലെ സന്ദേശം
advertisement

വാഹനത്തിലെ സീറ്റിൽ ഘടിപ്പിച്ചിരിക്കുന്ന പോസ്റ്റർ, സന്ദേശങ്ങൾ തത്സമയം വിവർത്തനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഒരു ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഊബർ ഡ്രൈവറായ ഫ്രെഡറിക്കോ കൗട്രിമിൻ്റെതാണ്. യാത്രക്കാരോടുള്ള അദ്ദേഹത്തിൻ്റെ അഭ്യർത്ഥന ലളിതമായിരുന്നു. സാധ്യതയുള്ള നിക്ഷേപകരെ ആകർഷിക്കാൻ 1,000 ഡൗൺലോഡുകൾ ലഭ്യമാക്കാൻ സഹായിക്കുക എന്നായിരുന്നു അത്.

ട്രാൻസ്‌ചാറ്റ്‌മീ എന്ന ആപ്പ്, സ്വയമേവ വിവർത്തനം ചെയ്യപ്പെടുന്ന സന്ദേശങ്ങൾ ടൈപ്പ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിച്ചുകൊണ്ട് വിവർത്തന പ്രക്രിയ കാര്യക്ഷമമാക്കാൻ ലക്ഷ്യമിടുന്നു. പോസ്റ്റർ ഇങ്ങനെയായിരുന്നു: “ദയവായി, എൻ്റെ സ്റ്റാർട്ടപ്പ് നിർമ്മിക്കാൻ എന്നെ സഹായിക്കൂ. നിങ്ങളുടെ സന്ദേശങ്ങൾ സ്വയമേവ വിവർത്തനം ചെയ്യുന്ന വിപ്ലവകരമായ സൗജന്യ മൊബൈൽ ആപ്പ് ആണിത്! ഇനി പകർത്തി ഒട്ടിക്കേണ്ടതില്ല. നിങ്ങളുടെ സന്ദേശം എഴുതുക, ബാക്കിയുള്ളവ ട്രാൻസ്‌ചാറ്റ്‌മീ കൈകാര്യം ചെയ്‌തോളും. എനിക്ക് 1,000 ഉപയോക്താക്കളെ ആവശ്യമുണ്ട്. അത്രയും ലഭ്യമായാൽ, എനിക്കിത് നിക്ഷേപകരുമായി പങ്കിടാം". ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കുള്ള ക്യുആർ കോഡുകളും പോസ്റ്ററിൽ നൽകിയിട്ടുണ്ട്.

advertisement

കൗട്രിമിൻ്റെ നിശ്ചയദാർഢ്യത്തിൽ ആകൃഷ്ടയായ, മെറ്റാ ജീവനക്കാരി, രേഷം ഖന്ന, സംരംഭകത്വ ശ്രമങ്ങളെക്കുറിച്ച് അയാളുമായി ചർച്ച ചെയ്‌തു. തത്സമയ വിവർത്തനങ്ങളിലൂടെ വിവിധ ഭാഷകളിലുടനീളം ആശയവിനിമയം എളുപ്പമാക്കുക എന്നതാണ് TransChatMe-യിലൂടെ തൻ്റെ ലക്ഷ്യമെന്ന് കൗട്രിം പങ്കുവെച്ചു.

അദ്ദേഹത്തിൻ്റെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഖന്ന തൻ്റെ ലക്ഷ്യത്തിനായി സോഷ്യൽ മീഡിയയിൽ എത്തി. X-ൽ പോസ്റ്ററിൻ്റെ ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് അവർ എഴുതി: “ഒരു സ്റ്റാർട്ടപ്പ് നിർമ്മിക്കുകയും, ഫീഡ്‌ബാക്ക് തേടുകയും ചെയ്യുന്ന ഞങ്ങളുടെ ഊബർ ഡ്രൈവറുമായി സംസാരിച്ചു. ആരെങ്കിലും അതുമായി ബന്ധമുണ്ടെങ്കിൽ, അദ്ദേഹത്തെ ബന്ധപ്പെടുക".

advertisement

തുടർന്നുള്ള ഒരു ഇമെയിലിൽ, തൻ്റെ ആപ്പിലേക്ക് ശ്രദ്ധ ക്ഷണിച്ചതിന് ഉബർ ഡ്രൈവർ ഖന്നയോട് നന്ദി രേഖപ്പെടുത്തി. തൻ്റെ യാത്രയിലെ ഒരു നിർണായക സമയത്താണ് അവരുടെ പിന്തുണ വന്നതെന്ന് അദ്ദേഹം കുറിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Uber rider accidentally becomes helping hand for the fledgling startup of the driver to take wings

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
ഊബർ ഡ്രൈവറിന്റെ ബിസിനസ് സാക്ഷാത്കാരം യാത്രക്കാരിയിലൂടെ; അപൂർവ സംഭവം
Open in App
Home
Video
Impact Shorts
Web Stories