TRENDING:

നമ്മളെ പോലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനും വീട്ടിലെ ഈ ജോലി ചെയ്യാന്‍ ഇഷ്ടമില്ല

Last Updated:

ഈ രണ്ട് ജോലികള്‍ ചെയ്യുന്നതും തനിക്ക് ഏറെ ഇഷ്ടമാണെന്നും സംതൃപ്തി നല്‍കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തനിക്ക് ചെയ്യാന്‍ ഒട്ടും ഇഷ്ടമില്ലാത്ത വീട്ടുജോലി ഏതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും ഗ്രാസിയ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. വീട്ടിലെ ചപ്പുചവറുകള്‍ നീക്കി വൃത്തിയാക്കുന്ന ജോലി ചെയ്യാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
advertisement

കിടക്ക വൃത്തിയാക്കുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോലിയെന്ന് സുനക് വെളിപ്പെടുത്തി. ''എല്ലാവരും വീട്ടില്‍ നിന്ന് പോയതിന് ശേഷം ഞാന്‍ ചിലപ്പോള്‍ ഓഫീസില്‍ നിന്ന് ഫ്‌ളാറ്റില്‍ എത്താറുണ്ട്. ശേഷം കിടക്ക വൃത്തിയാക്കി വയ്ക്കും. കിടക്ക വൃത്തിയായി കിടന്നില്ലെങ്കില്‍ ഞാന്‍ പ്രകോപിതനാകും,'' സുനക് പറഞ്ഞു.

അതിരാവിലെ എഴുന്നേല്‍ക്കുന്ന ശീലം തനിക്ക് ഇല്ലെന്ന് അക്ഷത പറഞ്ഞു. അതുപോലെ കിടക്ക വൃത്തിയാക്കി വയ്ക്കുന്ന ശീലവും അക്ഷതയ്ക്കില്ലെന്ന് സുനക് അഭിമുഖത്തിനിടെ കൂട്ടിച്ചേര്‍ത്തു. ആദ്യമായി അക്ഷതയെ കണ്ടുമുട്ടിയപ്പോള്‍ തന്നെ അലോസരപ്പെടുത്തിയ അവരുടെ സ്വഭാവം കിടക്കയിലിരുന്ന് ഭക്ഷണം കഴിക്കുന്നതാണെന്ന് സുനക് പറഞ്ഞു.

advertisement

''പഠിച്ചുകൊണ്ടിരുന്ന കാലത്ത് ഞാന്‍ എന്റെ കിടക്കയിലിരുന്ന് ആഹാരം കഴിക്കുമായിരുന്നു. ചിലപ്പോഴൊക്കെ ഋഷി ഞാന്‍ താമസിക്കുന്ന സ്ഥലത്തേക്ക് വരുമായിരുന്നു. എന്റെ കിടക്കയില്‍ പ്ലേറ്റ് ഇരിക്കുന്നതും അദ്ദേഹം അന്ന് ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു,'' അക്ഷത പറഞ്ഞു. ഇത് വെറുപ്പുളവാക്കുന്നതാണെന്ന് അതിന് മറുപടിയായി സുനക് പറഞ്ഞു.

Also read-ഭരണം മാത്രമല്ല പാചകവും; 'എന്നെക്കാള്‍ നന്നായി ഋഷി പാചകം ചെയ്യും; വൃത്തിയും കൂടുതലാണ്'; ബ്രിട്ടീഷ് പ്രധാനമന്ത്രിയെക്കുറിച്ച് ഭാര്യ അക്ഷത

ഡിഷ് വാഷര്‍ നിറച്ചുവയ്ക്കുന്നത് തനിക്ക് ഏറെ ഇഷ്ടപ്പെട്ട ജോലിയാണെന്ന് ഋഷി സുനക് അഭിമുഖത്തിനിടെ വ്യക്തമാക്കി. അക്ഷത അത് ചെയ്താലും താന്‍ ഒരിക്കല്‍ കൂടി ചെയ്യാറുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.

advertisement

ഈ രണ്ട് ജോലികള്‍ ചെയ്യുന്നതും തനിക്ക് ഏറെ ഇഷ്ടമാണെന്നും സംതൃപ്തി നല്‍കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഋഷി സുനകിന്റെ അക്ഷതയുടെയും അഭിമുഖത്തിന് സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. യുകെയിലെ എക്കാലത്തെയും സമ്പന്നനായ പ്രധാനമന്ത്രിയും കോടീശ്വരിയായ ബിസിനസുകാരി ഭാര്യയും വീട്ടുജോലികള്‍ ചെയ്യുമെന്ന് പറയുന്നത് കേള്‍ക്കാന്‍ പ്രയാസമുണ്ടെന്ന് ചിലര്‍ പറഞ്ഞു.

സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോഴാണ് ഋഷി സുനകും അക്ഷതയും കണ്ടുമുട്ടിയത്. അന്ന് മുതല്‍ തന്റെ വൃത്തിക്കുറവ് ഋഷി സുനകിനെ അലോസരപ്പെടുത്തിയിരുന്നുവെന്നും അക്ഷത അഭിമുഖത്തിനിടെ പറഞ്ഞു. തങ്ങള്‍ രണ്ട് പേരില്‍ വൃത്തിയ്ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതും ഋഷി സുനകാണെന്നും അക്ഷത കൂട്ടിച്ചേർത്തു. ഇന്ന് രണ്ട് കുട്ടികളുടെ മാതാപിതാക്കള്‍ കൂടിയാണ് ഇവര്‍. ആ നിലയില്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ പരസ്പരം പങ്കുവെയ്ക്കാറുണ്ടെന്നും അക്ഷത പറഞ്ഞു.'കുട്ടികളുടെ സ്‌കൂള്‍, ഹോംവര്‍ക്ക്, വായന എന്നിവയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഞാന്‍ അല്‍പ്പം കര്‍ക്കശക്കാരിയാണ്. സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായി നടക്കുന്നുണ്ടെന്ന് ഞാന്‍ ഉറപ്പുവരുത്താറുണ്ട്,'' അക്ഷത മൂര്‍ത്തി പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വ്യായാമം, വായന തുടങ്ങി തന്റേതായ കാര്യങ്ങള്‍ ചെയ്യാന്‍ ഋഷി സുനാകിനെക്കാള്‍ സമയം തനിക്ക് ലഭിക്കാറുണ്ടെന്നും അക്ഷത പറഞ്ഞു. ഫ്രണ്ട്സ് സീരിസിന്റെ ഓരോ എപ്പിസോഡും കണ്ടാണ് തങ്ങള്‍ ഉറങ്ങാറുള്ളതെന്നും ഇരുവരും പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Life/
നമ്മളെ പോലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനും വീട്ടിലെ ഈ ജോലി ചെയ്യാന്‍ ഇഷ്ടമില്ല
Open in App
Home
Video
Impact Shorts
Web Stories