പഞ്ചവാദ്യത്തിന്ലെ തിമില വിദഗ്ധനും പ്രമാണിയും ഗുരുവുമായ കരിയന്നൂർ നാരായണൻ നമ്പൂതിരി, കഥകളി-പഞ്ചവാദ്യ മേഖലകളിലെ മദ്ദള വിദ്വാനും കോട്ടക്കൽ പി എസ് വി നാട്യസംഘത്തിലെ മദ്ദള വിഭാഗ തലവനുമായ കോട്ടക്കൽ രവി, പാണ്ടിമേള ചെണ്ടയിലെ ഇടംതലയിൽ അറിയപ്പെടുന്ന പ്രമാണിയായ ചെറുശ്ശേരി കുട്ടൻ എന്നിവരാണ് പുരസ്കാരം നേടിയത്.
ഡിസംബർ മൂന്ന് മുതൽ ഏഴ് വരെ നടക്കുന്ന വസായി ഫൈൻ ആർട്സ് ഫെസ്റ്റിവൽ സമയത്താണ് പുരസ്കാരം സമ്മാനിക്കുന്നത്. ശാസ്ത്രീയ കലാരംഗത്ത് നീണ്ടകാലം നൽകിയ സംഭാവനകൾക്കാണ് ഈ കലാകാരൻമാരെ ആദരിക്കുന്നത്.
advertisement
കരിയന്നൂർ നാരായണൻ നമ്പൂതിരി പഞ്ചവാദ്യ ഗുരുവായതോടൊപ്പം നിരവധി പുസ്തകങ്ങളുടെയും രചയിതാവാണ്. കോട്ടക്കൽ രവി മദ്ദളത്തിലൂടെ കഥകളി ലോകത്ത് നിറവേകി. ചെറുശ്ശേരി കുട്ടൻ നിരവധി ഉത്സവങ്ങളിൽ പാണ്ടിമേള ചെണ്ട വിദഗ്ധനായി തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.
മുൻകാലങ്ങളിൽ പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, മണ്ണൂർ രാജകുമാരനുണ്ണി, ചൊവല്ലൂർ കൃഷ്ണൻകുട്ടി, കലാമണ്ഡലം ക്ഷേമവതി, കലാമണ്ഡലം കൃഷ്ണദാസ്, എന്നിവർക്കാണ് പുരസ്കാരങ്ങൾ ലഭിച്ചത്.