TRENDING:

അനുഷ്‌കയുടെ സാന്നിദ്ധ്യം മാറ്റമുണ്ടാക്കുന്നുവെന്ന് വിരാട് കോഹ്ലി; പ്രണയപങ്കാളിത്തത്തെക്കുറിച്ച് 'വിരുഷ്‌ക'

Last Updated:

ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകളിലും പങ്കാളിയ്ക്ക് താങ്ങായി തണലായി നില്‍ക്കണമെന്നതിന്റെ ഉത്തമ മാതൃകയാണ് വിരാട്-അനുഷ്‌ക ദമ്പതികള്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിലെ വിരാട് കോഹ്ലിയുടെ സെഞ്ചുറി നേട്ടം ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. ഓസ്‌ട്രേലിയയിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ വിരാടിന്റെ മാസ്മരിക പ്രകടനത്തിന് സാക്ഷിയാകാന്‍ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയും എത്തിയിരുന്നു. സെഞ്ചുറി നേട്ടത്തിന് പിന്നാലെ സ്റ്റേഡിയത്തില്‍ വെച്ച് ഭാര്യയെ നോക്കി വിരാട് സ്‌നേഹചുംബനം കൈമാറുന്ന രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. തോല്‍വിയിലും പരാജയത്തിലും തനിക്കൊപ്പം നിന്ന ഭാര്യയ്ക്കാണ് അദ്ദേഹം ഈ വിജയം സമര്‍പ്പിച്ചത്.
വിരാട്, അനുഷ്ക
വിരാട്, അനുഷ്ക
advertisement

"ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളില്‍ എന്നോടൊപ്പം നിന്നയാളാണ് അനുഷ്‌ക. അവള്‍ക്ക് എല്ലാം മനസിലാകും. ടീമിന് വേണ്ടിയാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. വെറുതെ ലോകം ചുറ്റിക്കറങ്ങാന്‍ ആഗ്രഹിക്കുന്നയാളല്ല ഞാന്‍. എന്റെ രാജ്യത്തിന് വേണ്ടി മത്സരിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. അനുഷ്‌കയുടെ സാന്നിദ്ധ്യം പ്രത്യേക അനുഭൂതിയുണ്ടാക്കുന്നു," സെഞ്ചുറി നേട്ടത്തിന് പിന്നാലെ വിരാട് പറഞ്ഞു.

ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകളിലും പങ്കാളിയ്ക്ക് താങ്ങായി തണലായി നില്‍ക്കണമെന്നതിന്റെ ഉത്തമ മാതൃകയാണ് വിരാട്-അനുഷ്‌ക ദമ്പതികള്‍. സ്‌നേഹം, പരസ്പര ബഹുമാനം എന്നിവയിലധിഷ്ടിതമായ പങ്കാളിത്തമാണ് ഇരുവരുടേതും. ഈ ദമ്പതികളുടെ ജീവിതത്തില്‍ നിന്നും പഠിക്കാനേറെയുണ്ട്. അവയെന്താല്ലാമാണെന്ന് പരിശോധിക്കാം.

advertisement

പങ്കാളി നിങ്ങളുടെ ഏറ്റവും വലിയ പ്രചോദനമായി മാറാനുള്ള 5 വഴികള്‍; പ്രണയ-പങ്കാളിത്തത്തെക്കുറിച്ച് വിരാട്-അനുഷ്‌ക ദമ്പതികള്‍ നമ്മെ പഠിപ്പിക്കുന്നത് എന്ത് ?

1. പ്രതിസന്ധിഘട്ടങ്ങളിലും ആശ്വാസം പകരുക: വിരാട് കോഹ്ലിയുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ അനുഷ്‌ക അദ്ദേഹത്തിന് താങ്ങും തണലുമായി നിലയുറപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ആവശ്യമായ വൈകാരിക പിന്തുണയും അനുഷ്‌ക നല്‍കി. സമാനമായി പങ്കാളികള്‍ പ്രതിസന്ധി ഘട്ടങ്ങളിലും പരസ്പരം പിന്തുണയ്ക്കാനുള്ള കരുത്ത് കാണിക്കണം.

2. വിജയം ഒരുമിച്ച് ആഘോഷിക്കുക: സെഞ്ചുറി നേട്ടത്തിന് പിന്നാലെ ഗ്യാലറിയിലിരുന്ന അനുഷ്‌കയെ നോക്കി വിരാട് സ്‌നേഹചുംബനം പകര്‍ന്നിരുന്നു. തങ്ങളുടെ വിജയം ഒരുമിച്ച് ആഘോഷിക്കുന്ന അവരുടെ രീതിയാണ് ഇവിടെ ദൃശ്യമാകുന്നത്. നിങ്ങളെ പിന്തുണയ്ക്കുന്ന പങ്കാളി വിജയങ്ങള്‍ ഒരുമിച്ച് ആഘോഷിക്കാന്‍ മുന്‍കൈയെടുക്കുന്നത് ദാമ്പത്യജീവിതത്തിന്റെ അടിത്തറ ഊട്ടിയുറപ്പിക്കുന്നു.

advertisement

3. വളര്‍ച്ചയ്ക്കുള്ള ഇടമാകുക: താന്‍ നേരിടുന്ന പ്രതിസന്ധികളെല്ലാം അനുഷ്‌കയ്ക്ക് മനസിലാകുമെന്നും എപ്പോഴും തന്നെ പിന്തുണയ്ക്കുമെന്നും വിരാട് മുമ്പ് പറഞ്ഞിരുന്നു. തനിക്കുണ്ടാകുന്ന ആശങ്കകള്‍ ദൂരീകരിക്കാനും അനുഷ്‌ക സഹായിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍നിന്നും ഒരു പങ്കാളി നിങ്ങളുടെ കരിയറിലും ജീവിതത്തിലുമുണ്ടാകുന്ന വളര്‍ച്ചയെ സഹായിക്കുന്നയാളായിരിക്കണം എന്ന കാര്യമാണ് വ്യക്തമാകുന്നത്.

4. ലക്ഷ്യം നേടാന്‍ നിങ്ങള്‍ക്ക് പ്രചോദനമാകുക: തന്റെ ടീമിനെ പിന്തുണയ്ക്കാനുള്ള കോഹ്ലിയുടെ ആവേശം അനുഷ്‌കയുടെ സ്വാധീനത്തിന്റെ പ്രതിഫലനമാണ്. നിങ്ങളെ മനസിലാക്കുന്ന പങ്കാളി കഴിവുകള്‍ സ്വയം തിരിച്ചറിയാന്‍ നിങ്ങളെ പ്രാപ്തമാക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

5. സന്തുലിതാവസ്ഥ സൃഷ്ടിക്കുക: അനുഷ്‌കയുടെ സാന്നിദ്ധ്യം കൂടുതല്‍ ലക്ഷ്യബോധത്തോടെ മത്സരിക്കാന്‍ വിരാടിനെ പ്രചോദിപ്പിക്കുന്നു. അത്തരത്തില്‍ സന്തുലിതമായ ഒരു ദാമ്പത്യബന്ധം നിശ്ചയദാര്‍ഢ്യത്തോടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ നിങ്ങളെ സഹായിക്കും.

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
അനുഷ്‌കയുടെ സാന്നിദ്ധ്യം മാറ്റമുണ്ടാക്കുന്നുവെന്ന് വിരാട് കോഹ്ലി; പ്രണയപങ്കാളിത്തത്തെക്കുറിച്ച് 'വിരുഷ്‌ക'
Open in App
Home
Video
Impact Shorts
Web Stories