രാഷ്ട്രീയത്തിലും സാമ്പത്തിക ശാസ്ത്രത്തിലും മാത്രമല്ല ദൈനംദിന ജീവിതത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും ചാണക്യൻ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയിട്ടുണ്ട്. പകൽ ഉറങ്ങുന്നത് വ്യക്തികളുടെ ഊർജവും ഉത്സാഹവും നഷ്ടപ്പെടുത്തുമെന്നും ശരീരികമായി ദുർബലരാക്കുകയും ചെയ്യുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. കൂടാതെ, ആ വ്യക്തിയ്ക്ക് വിജയത്തിലേക്ക് എത്താൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഉച്ചകഴിഞ്ഞുള്ള ഉറക്കം ഒരാളുടെ ആയുസ്സ് കുറയ്ക്കുന്നു. അത് ശരീരത്തിന്റെ ശ്വസന നിരക്ക് വർധിപ്പിക്കുകയും പകൽ സമയത്തെ പ്രവർത്തനങ്ങൾക്കുള്ള ഊർജം പാഴാക്കുകയും ചെയ്യുന്നു.
ചാണക്യന്റെ വീക്ഷണകോണിൽ പകൽ സമയത്ത് ഉറങ്ങുന്നത് ശരീരത്തിന്റെ സ്വാഭാവികമായുള്ള സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്നു. പകൽ സമയം ജോലി ചെയ്യാനുള്ളതാണെന്നും രാത്രി വിശ്രമത്തിനുള്ളതാണെന്നും പ്രകൃതി അങ്ങനെയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ താളം ലംഘിക്കുന്നവർ പ്രകൃതിശക്തികൾക്ക് എതിരായി പ്രവർത്തിക്കുന്നതായും ഇത് ശാരീരികവും മാനസികവുമായി ദുർബലപ്പെടുത്താൻ കാരണമാകുകയും ചെയ്യുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. അലസത അനുഭവപ്പെടാനും കടമകൾ യഥോചിതം ഫലപ്രദമായി നിർവഹിക്കാനുള്ള ഊർജം ഇല്ലാതാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
advertisement
ആധുനിക വൈദ്യശാസ്ത്രത്തിലാകത്തെ ചാണക്യന്റെ വീക്ഷണത്തിന്റെ ചില ഭാഗങ്ങൾ പിന്തുണയ്ക്കുന്നു. 'പവർ നാപ്പ്' എന്ന് വിളിക്കപ്പെടുന്ന ഒരു ചെറിയ ഉറക്കം 20 മുതൽ 30 മിനിറ്റ് വരെ നീണ്ടുനിൽക്കുമെന്നും ഇത് ജാഗ്രതയും ഊർജവും പുനഃസ്ഥാപിക്കാൻ സഹായിക്കുമെന്നും വിദഗ്ധർ പറയുന്നു. എന്നാൽ, പകൽ സമയത്ത് രണ്ടോ മൂന്നോ മണിക്കൂർ പതിവായി ഉറങ്ങുന്നത് ദോഷമുണ്ടാക്കും. ഇത് ഹൃദയത്തിന്റെ സ്വാഭാവിക താളം തടസ്സപ്പെടുത്തുകയും ഹൃദ്രോഗം പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഉച്ചകഴിഞ്ഞ് പതിവായി ഉറങ്ങുന്നവർക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉയർന്ന അളവിലാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
പകൽ സമയത്ത് അമിതമായി ഉറങ്ങുന്നത് ശാരീരിക പ്രശ്‌നങ്ങൾ മാത്രമല്ല, മാനസിക പ്രശ്‌നങ്ങൾക്കും വഴി വെക്കും. ഉച്ചകഴിഞ്ഞ് ദീർഘനേരം ഉറങ്ങിയാൽ, ഉറക്കം തൂങ്ങിയ അവസ്ഥ, ദേഷ്യം, മാനസികമായി മന്ദത എന്നിവ അനുഭവപ്പെടും. ഇത് ഉത്പാദനക്ഷമത കുറയ്ക്കുക മാത്രമല്ല, ഊർജസ്വലത നഷ്ടപ്പെടാനും ഇടയാക്കും. അമിതമായി പകൽ ഉറങ്ങുന്നത് രാത്രിയിലെ വിശ്രമത്തെയും തടസ്സപ്പെടുത്തുമെന്ന് ചാണക്യൻ പറഞ്ഞു.
ആധുനിക വൈദ്യശാസ്ത്രം ചാണക്യന്റെ വീക്ഷണങ്ങളെ മുഴുവനായും തള്ളിക്കളയുന്നില്ല. എന്നാൽ കൂടുതൽ സന്തുലിതമായ ഒരു കാഴ്ചപ്പാട് ആണ് പുലർത്തുന്നത്. തിരക്കേറിയ ഒരു ദിവസം 15 മുതൽ 20 മിനിറ്റ് വരെ ചെറിയൊരു ഉറക്കം ഉറങ്ങുന്നത് ശരീരത്തെയും മനസ്സിനെയും പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും. എന്നാൽ ദീർഘനേരം ഉറങ്ങുന്നത് ശരീരത്തിന്റെ സ്വാഭാവിക താളത്തെ തടസ്സപ്പെടുത്തിയേക്കാം. ഉച്ചമയക്കം ചെറിയ വിശ്രമമായിരിക്കണം. ദീർഘനേരമുള്ള ഉറക്കമായിരിക്കരുത്. ജോലിക്കിടയിൽ ഉറങ്ങുന്നവർക്ക് ഉറക്കത്തിൽ ഭാവി നഷ്ടപ്പെടുമെന്ന് ചാണക്യൻ പറയുന്നു. വിജയം ആഗ്രഹിക്കുന്നവർക്ക് ജാഗ്രതയും സന്തുലിതാവസ്ഥയും പ്രധാനമാണ്.
ചാണക്യൻ ഉച്ചമയക്കത്തെ അശുഭകരമായി നിരീക്ഷിച്ചപ്പോൾ ആധുനിക വൈദ്യശാസ്ത്രം സൂചിപ്പിക്കുന്ന ഒരു ചെറിയ, നിയന്ത്രിതമായ ഉറക്കം ഗുണം ചെയ്യുമെന്നാണ്. എന്നേക്കും നിലനിൽക്കുന്ന ആരോഗ്യം, ഊർജസ്വലത, വിജയം എന്നിവ കൈവരിക്കുന്നതിന് ഉറക്കത്തിലും ജോലിയിലും സന്തുലിതാവസ്ഥ നിലനിർത്തുകയും അച്ചടക്കം ഉറപ്പാക്കുകയും ചെയ്യുക എന്നാണ് ഏറ്റവും സ്വീകാര്യമായ കാര്യം.
