2010 മുതൽ 2015 വരെ ആഗോളതലത്തിൽ 3,248 പ്ലേഗ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 584 പേർ മരിക്കുകയും ചെയ്തു.
എന്താണ് ബ്യൂബോണിക് പ്ലേഗ്?
സസ്തനികളിലും ഈച്ചകളിലുമുള്ള യെർസീനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് പ്ലേഗ്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, മൃഗങ്ങൾക്കിടയിൽ പ്ലേഗ് പകരാനും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പടരാനും കഴിയും. എന്നിരുന്നാലും, മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് അണുബാധ വളരെ അപൂർവമാണ്, ഈ സാഹചര്യത്തിൽ. പ്ലേഗ് മനുഷ്യനിൽ ബാധിക്കുന്നത് ഈച്ചകളുടെ കടിയേറ്റാണ്.
advertisement
പ്ലേഗ് വ്യാപനം രൂക്ഷമായാൽ എത്രപേർ വരെ മരണപ്പെടാം?
അപൂർവവും ഗുരുതരവുമായ രോഗങ്ങളിൽ ഒന്നാണിത്. ലോകാരോഗ്യസംഘടന പറയുന്നത്, പ്ലേഗിന്‍റെ മരണനിരക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ 30 ശതമാനം മുതൽ 100 ശതമാനം വരെയാണ്. രക്തത്തിൽ ബാക്ടീരിയ കടക്കുന്നതോടെയുണ്ടാകുന്ന അണുബാധയാണ് ഈ രോഗം ഗുരുതരമാകുന്നത്.
ബ്യൂബോണിക് പ്ലേഗ് അണുബാധയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
രണ്ട് തരം പ്ലേഗുണ്ട് - ബ്യൂബോണിക്, ന്യുമോണിക്. സാധാരണയായി, പ്ലേഗ് ബാധിച്ചവർക്കുള്ള രോഗവ്യാപന കാലാവധി ഏഴു ദിവസം വരെയാണ്, അണുബാധ പെട്ടെന്ന് പനി, ശരീരവേദന, ഛർദ്ദി, ഓക്കാനം എന്നിവയ്ക്ക് കാരണമാകുന്നു. ബാക്ടീരിയകൾ ലിംഫറ്റിക് സിസ്റ്റത്തിലേക്ക് (രോഗപ്രതിരോധ സംവിധാനത്തിന്റെ ഒരു ഭാഗം) പ്രവേശിക്കുമ്പോൾ ബ്യൂബോണിക് പ്ലേഗ് ഉണ്ടാകുന്നു. രോഗം ബാധിച്ച നോഡ് വീർക്കുകയും വേദനിക്കുകയും ചെയ്യുന്നു - ഇതിനെയാണ് ‘ബ്യൂബോ’ എന്ന് വിളിക്കുന്നത്. അണുബാധ ശ്വാസകോശത്തിലേക്ക് കൂടുതൽ വ്യാപിക്കുന്നതാണ് ന്യൂമോണിക് പ്ലേഗ്.
TRENDING:പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് ബ്ലാക്ക് മെയിലിംഗ്; അഞ്ചുപേർ അറസ്റ്റിൽ [NEWS]കാൺപൂർ വെടിവയ്പ്പ്: ഗുണ്ടാത്തലവൻ വികാസ് ദുബെയെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ടരലക്ഷം രൂപ വാഗ്ദാനം ചെയ്ത് പൊലീസ് [NEWS]മുഖ്യപ്രതി IT വകുപ്പിൽ ഉദ്യോഗസ്ഥ; കോൺസുലേറ്റ് മുൻ പി.ആർ.ഒ കസ്റ്റഡിയിൽ; അന്വേഷണം എങ്ങോട്ടു തിരിയും? [NEWS]
2010 മുതൽ 2015 വരെ 584 മരണങ്ങൾ ഉൾപ്പെടെ ആഗോളതലത്തിൽ 3,248 പ്ലേഗ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആഫ്രിക്ക, ഏഷ്യ, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ പ്ലേഗ് പകർച്ചവ്യാധികൾ ഉണ്ടായിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടിൽ ‘കറുത്ത മരണം’ എന്നറിയപ്പെട്ടിരുന്ന പ്ലേഗ് യൂറോപ്പിൽ അഞ്ചുകോടിയിലധികം മരണങ്ങൾക്ക് കാരണമായിട്ടുണ്ട്.