TRENDING:

നിങ്ങളോ നിങ്ങളുടെ പ്രിയപ്പെട്ടവരോ ഉടൻ മരിച്ചുപോകുമെന്ന് ഭയപ്പെടുന്നുണ്ടോ ? അറിയണം തനാറ്റോഫോബിയ

Last Updated:

സ്വന്തം മരണത്തെ കുറിച്ചോ പ്രിയപ്പെട്ടവരുടെ മരണത്തെക്കുറിച്ചോ ഉണ്ടാകുന്ന തീവ്രമായ ഭയമോ ഉത്കണ്ഠയോ ആണ് തനാറ്റോഫോബിയ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓരോ വ്യക്തികളും വ്യത്യസ്ഥരാണ്. വ്യത്യസ്ഥമായ സ്വഭാവസവിശേഷതകളാണ് ഓരോരുത്തര്‍ക്കും. വികാരങ്ങളുടെ കാര്യത്തിലും ഈ വ്യത്യസ്ഥതയുണ്ട്. ചിലര്‍ക്ക് അതിയായ ഭയമായിരിക്കും എല്ലാത്തിനോടും. ഇരുട്ടിനെ, പാമ്പിനെ ചിലര്‍ രോഗം വരുന്നതിനെയും വിവാഹം കഴിക്കുന്നതിനെ പോലും ഭയക്കുന്നു. എന്നാല്‍ മറ്റ് ചിലര്‍ക്ക് മരണഭയമാണ്. മരണത്തെയോ മരണാവസ്ഥയെയോ കുറിച്ചുള്ള തീവ്രമായ ഭയമാണ് തനാറ്റോഫോബിയ. മരണ ഉത്കണ്ഠ എന്നും ഈ അവസ്ഥയ്ക്ക് പറയാറുണ്ട്.
News18
News18
advertisement

സ്വന്തം മരണത്തെ കുറിച്ചോ പ്രിയപ്പെട്ടവരുടെ മരണത്തെക്കുറിച്ചോ ഉണ്ടാകുന്ന തീവ്രമായ ഭയമോ ഉത്കണ്ഠയോ ആണ് തനാറ്റോഫോബിയ.

എന്താണ് ഫോബിയ ?

ചില പ്രവര്‍ത്തനങ്ങള്‍, വസ്തുക്കള്‍ അല്ലെങ്കില്‍ സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള തീവ്രമായ ഉത്കണ്ഠയോ പരിഭ്രാന്തിയോ ആണ് ഒരു ഫോബിയ. തനാറ്റോഫോബിയ പോലുള്ള ഒരു പ്രത്യേക ഫോബിക് ഡിസോര്‍ഡര്‍ ഒരു തരം ഉത്കണ്ഠാ രോഗാവസ്ഥയാണ്. ക്ലോസ്‌ട്രോഫോബിയ (ചെറിയ, പരിമിതയമായ ഇടങ്ങളോടുള്ള ഭയം), എയറോഫോബിയ (പറക്കലിനോടുള്ള ഭയം) എന്നിവയാണ് ഫോബിക് ഡിസോര്‍ഡറുകളില്‍ വരുന്ന മറ്റ് അവസ്ഥകള്‍.

advertisement

തനാറ്റോഫോബിയ സാധാരണമാണോ? 

മരണത്തെക്കുറിച്ചോ അത്തരം അവസ്ഥയെ കുറിച്ചോ ഉണ്ടാകുന്ന ആശങ്ക സ്വാഭാവികമാണ്. എല്ലാത്തിനുമുപരി അജ്ഞാതമായതിനെ ഭയപ്പെടുന്നത് സാധാരണമാണ്. മരണം ഭയാനകവും വേദനാജനകവും ഏകാന്തതയുമാണെന്ന് നിങ്ങള്‍ കരുതിയേക്കും. എന്നാല്‍ നിങ്ങള്‍ക്ക് തനാറ്റോഫോബിയ ഉണ്ടെങ്കില്‍ മരണഭയം നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കും. സ്‌കൂളിലോ ജോലിസ്ഥലത്തോ സാമൂഹിക സാഹചര്യങ്ങളിലോ പ്രവര്‍ത്തിക്കുന്നത് ബുദ്ധിമുട്ടാകും.

മരണത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ പരിഭ്രാന്തി പോലുള്ള ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാം. അല്ലെങ്കില്‍ മരണത്തെ കുറിച്ചു സംസാരിക്കുന്നത് പോലും നിങ്ങളെ അസ്വസ്ഥരാക്കും. ഇതാണ് തനാറ്റോഫോബിയ ഉള്ളതിന്റെ ലക്ഷണങ്ങള്‍.

advertisement

തനാറ്റോഫോബിയ അഥവാ മരണഭയം സാധാരണമാണെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ആളുകള്‍ അവരുടെ വികാരങ്ങള്‍ പുറത്തുപറയാറില്ല. മൂന്ന് ശതമാനം മുതല്‍ പത്ത് ശതമാനം ആളുകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് മരണ ചിന്തകളെ കുറിച്ച് കൂടുതല്‍ പരിഭ്രാന്തരാണെന്നാണ് ഒരു പഠനം കാണിക്കുന്നത്.

ലക്ഷണങ്ങളും കാരണങ്ങളും 

തനാറ്റോഫോബിയ മുതിര്‍ന്നവരെയും കുട്ടികളെയും ബാധിക്കാം. ഇത് കൂടുതലായി കാണുന്നത് ഈ പറയുന്ന ആളുകളിലാണ്.

* ആരോഗ്യം മോശമായവരിലും ഗുരുതരമായ രോഗമുള്ളവരിലും.

* മത വിശ്വാസങ്ങള്‍ ഇല്ലാത്തവര്‍.

* ജിവിതത്തില്‍ അതൃപ്തി അനുഭവപ്പെടുന്നവര്‍.

advertisement

* ആത്മാഭിമാനം കുറവുള്ളയാളുകള്‍.

* വിഷാദം അല്ലെങ്കില്‍ ഉത്കണ്ഠ പോലുള്ള മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വൈകല്യങ്ങള്‍ നേരിടുന്നവര്‍.

* മാതാപിതാക്കളോ പ്രിയപ്പെട്ടവരോ രോഗികളോ മരണത്തോട് മല്ലിടുന്നവരോ ആയിരിക്കാം.

* അടുത്ത കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ അഭാവം.

* ഹെല്‍ത്ത്‌കെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരോ സാമൂഹിക പ്രവര്‍ത്തകരോ ആയിട്ടുള്ളവര്‍ അസുഖം, ട്രോമ, വയലന്‍സ് എന്നിവയ്ക്ക് സാക്ഷ്യം വഹിക്കുമ്പോള്‍ ചിലപ്പോള്‍ മരണഭയം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

പ്രായമായവരില്‍ മരണാവസ്ഥയോടുള്ള ഭയത്തിന് സാധ്യത കൂടുതലാണെന്നാണ് ഒരു പഠനം പറയുന്നത്. ചെറുപ്പക്കാര്‍ മരണത്തെ ഭയക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു. പ്രായമായ മാതാപിതാക്കള്‍ ഉള്ളവര്‍ക്ക് ഉയര്‍ന്ന തോതിലുള്ള മരണ ഉത്കണ്ഠ കാണുന്നതായും മധ്യവയസ്സില്‍ അത് തീവ്രമാകുന്നുവെന്നും മറ്റൊരു പഠനം കണ്ടെത്തി.

advertisement

തനാറ്റോഫോബിയയ്ക്ക് കാരണമെന്താണ്? 

ഒരു പ്രത്യേക സംഭവമോ അനുഭവമോ തനാറ്റോഫോബിയയ്ക്ക് കാരണമാകാം. താഴെ പറയുന്ന സാഹചര്യങ്ങള്‍ മരണഭയത്തിന് കരണമാകാം:

* മരണവുമായി ബന്ധപ്പെട്ട ആഘാതമുണ്ടാക്കിയ അനുഭവങ്ങള്‍.

* മാതാപിതാക്കളുടെയോ പ്രിയപ്പോട്ടവരുടെയോ മരണമുണ്ടാക്കുന്ന ഷോക്ക്

*ആരുടെയെങ്കിലും മരണത്തിനോ വേദനാജനകമായ മരണത്തിനോ സാക്ഷിയാകേണ്ടി വരിക.

മരണഭയം മറ്റ് പല ഭയങ്ങളുടെയും കാരണമായിരിക്കും. സമാനമായ ചില ഭയങ്ങള്‍ 

* എയറോഫോബിയ (പറക്കാനുള്ള ഭയം).

* അഗോറാഫോബിയ (അപരിചിതമായ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ കഴിയാത്തതിന്റെ ഭയം).

* അക്വാഫോബിയ (വെള്ളത്തോടുള്ള ഭയം).

* അരാക്‌നോഫോബിയ (ചിലന്തികളോടുള്ള ഭയം).

* ക്ലോസ്‌ട്രോഫോബിയ (തിരക്കേറിയതും ഇടുങ്ങിയതുമായ ഇടങ്ങളോടുള്ള ഭയം).

തനാറ്റോഫോബിയയുടെ ലക്ഷണങ്ങള്‍

തനാറ്റോഫോബിയ ഉണ്ടെങ്കില്‍ മരണത്തെക്കുറിച്ചുള്ള തീവ്രമായ

ചിന്തകള്‍, പരിഭ്രാന്തി, ഭയം അല്ലെങ്കില്‍ വിഷാദം എന്നിവ അനുഭവപ്പെട്ടേക്കാം. അപകടകരമായി തോന്നുന്ന സ്ഥലങ്ങളോ സാഹചര്യങ്ങളോ നിങ്ങള്‍ ഒഴിവാക്കിയേക്കും. നിങ്ങളുടെ ആരോഗ്യത്തെ കുറിച്ചും നിങ്ങള്‍ അമിതമായി ചിന്തിച്ചേക്കും. രോഗലക്ഷണങ്ങളെ കുറിച്ചും നിരന്തരം പരിശോധിക്കും.

മരണഭയമുള്ള ആളുകള്‍ അസാധാരണമായ മറുകുകളെ തിരയുന്നതിനോ, രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നതിനോ അല്ലെങ്കില്‍ മെഡിക്കല്‍ വിവരങ്ങള്‍ ഗവേഷണം ചെയ്യുന്നതിനോ ധാരാളം സമയം ചെലവഴിക്കുന്നത് അസാധാരണമല്ല. അവര്‍ക്ക് ഹൈപ്പോകോണ്‍ഡ്രിയാസിസ് എന്ന അസുഖം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രോഗിയാകുമോ എന്ന അമിതമായ ആശങ്കയ്ക്ക് കാരണമാകുന്ന രോഗാവസ്ഥയാണിത്.

മറ്റ് ലക്ഷണങ്ങള്‍ പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങളോട് സാമ്യമുള്ളതാണ്. മരണത്തെ കുറിച്ചുള്ള കടുത്ത ചിന്തകള്‍ വിറയല്‍, തലക്കറക്കം, അമിതമായ വിയര്‍പ്പ്, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ഛര്‍ദ്ദി, ശ്വാസതടസ്സം, വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ എന്നിവയ്ക്കും കാരണമാകും.

രോഗനിര്‍ണയവും പരിശോധനകളും 

തനാറ്റോഫോബിയ നിര്‍ണ്ണയിക്കാന്‍ ഒരു പരിശോധനകളും ഇല്ല. ആരോഗ്യ വിദഗ്ദ്ധർ നിങ്ങളുടെ ലക്ഷണങ്ങള്‍ ശ്രദ്ധാപൂര്‍വം അവലോകനം ചെയ്യുകയും മരണഭയത്തെ കുറിച്ച് വിവിധ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യും. ഇങ്ങനെയാണ് ഇത് കണ്ടെത്തുക. താഴെ പറയുന്ന സാഹചര്യങ്ങള്‍ നോക്കിയാണ് സാധാരണഗതിയില്‍ ഫോബിക് ഡിസോര്‍ഡര്‍ നിര്‍ണയിക്കുന്നത്.

* ലക്ഷണങ്ങള്‍ ആറ് മാസമോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കും.

* ഭയപ്പെടുന്ന വസ്തുവിനെയോ സാഹചര്യത്തെയോ നേരിടുമ്പോള്‍ തന്നെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

* ഭയം മരണം അല്ലെങ്കില്‍ മരണ പ്രക്രിയ പോലുള്ള സാഹചര്യത്തെ കുറിച്ചാണ്.

* നിങ്ങള്‍ ഭയപ്പെടുന്ന വസ്തുവിനെയോ സാഹചര്യത്തെയോ ഒഴിവാക്കാന്‍ നിങ്ങള്‍ ശ്രമിക്കും.

* നിങ്ങളുടെ ഭയം കാരണം നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു.

മരണഭയം സ്‌കൂളിലോ ജോലിസ്ഥലത്തോ സാമൂഹിക സാഹചര്യങ്ങളിലോ പ്രവര്‍ത്തിക്കാനുള്ള നിങ്ങളുടെ കഴിവിനെ ബാധിക്കുന്നുണ്ടെങ്കില്‍ ഒരു ആരോഗ്യ വിദഗ്ദ്ധനില്‍ നിന്ന് ചികിത്സ തേടുക. നിങ്ങളുടെ ഭയത്തെയും ഉത്കണ്ഠയെയും മറികടക്കാന്‍ സഹായിക്കുന്ന സൈക്കോതെറാപ്പിയില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിച്ചേക്കാം.

മലയാളം വാർത്തകൾ/ വാർത്ത/Life/
നിങ്ങളോ നിങ്ങളുടെ പ്രിയപ്പെട്ടവരോ ഉടൻ മരിച്ചുപോകുമെന്ന് ഭയപ്പെടുന്നുണ്ടോ ? അറിയണം തനാറ്റോഫോബിയ
Open in App
Home
Video
Impact Shorts
Web Stories