ഗർഭിണിയായ യാത്രക്കാരി വിമാനത്തിൽ പ്രസവിച്ച സംഭവം
ഏഴ് മാസം ഗർഭിണിയായിരുന്ന ഡേവി ഓവനും തന്റെ നാല് വയസ്സുള്ള മകളുമായി യാത്ര ചെയ്യുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ടു. ഐവറി കോസ്റ്റിൽ നിന്ന് ലണ്ടനിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇരുവരും. ഡേവി ഓവനോടൊപ്പം ഭർത്താവ് ഉണ്ടായിരുന്നില്ല. വിമാനയാത്രയ്ക്കിടയിൽ ഓവന് പെട്ടെന്ന് പ്രസവ വേദന അനുഭവപ്പെട്ടു.
കൃത്യമായ വൈദ്യപരിശോധനയോടെയാണ് താൻ യാത്ര ചെയ്തതെന്നും പ്രസവത്തിന് ഉടനടി സാധ്യതയില്ലെന്ന് ഡോക്ടർ ഉറപ്പുനൽകിയിരുന്നതായും അവർ പറഞ്ഞു. എന്നിരുന്നാലും, വിമാനയാത്രയ്ക്കിടെ അവർക്ക് പ്രസവവേദന അനുഭവപ്പെടുകയും വിമാനത്തിൽ വെച്ച് തന്നെ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന ഒരു ഡച്ച് ഡോക്ടറായിരുന്നു ഇതിനുള്ള നേതൃത്വം നൽകിയത്. കുഞ്ഞ് ജനിക്കുന്ന സമയം വിമാനം ബ്രിട്ടീഷ് അതിർത്തിയ്ക്ക് അടുത്ത് എത്തിയിരുന്നു.
advertisement
ആ കുട്ടിയ്ക്ക് ഇപ്പോൾ 28 വയസാണ്. ഷോണ എന്നാണ് കുഞ്ഞിന്റെ പേര്. സ്കൈബോൺ എന്നറിയപ്പെടുന്ന ആകാശത്ത് ജനിച്ച ഏകദേശം 50 പേരിൽ ഒരാളാണ് ഷോണ. ഓക്സിജന്റെ അളവ് കുറവായതിനാൽ വിമാനത്തിൽ പ്രസവിക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. ഇത് നവജാതശിശുവിന് ശ്വസിക്കാനുള്ള ബുദ്ധിമുട്ടുണ്ടാക്കും എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
കൂടാതെ, സങ്കീർണതകൾ ഉണ്ടായാലോ അടിയന്തര സി-സെക്ഷൻ ആവശ്യമായി വന്നാലോ, ഹൈടെക് മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമല്ല. ഇക്കാരണങ്ങളാൽ, ചില എയർലൈനുകൾ ഗർഭിണികളെ 27 ആഴ്ചയ്ക്ക് ശേഷം യാത്ര ചെയ്യാൻ അനുവദിക്കില്ല. ചില എയർലൈനുകൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് 40 ആഴ്ച വരെ യാത്ര ചെയ്യാൻ അനുവദിക്കാറുണ്ട്.
36,000 അടി ഉയരത്തിൽ ജനിക്കുന്ന കുഞ്ഞിന്റെ പൗരത്വം എങ്ങനെ നിർണ്ണയിക്കുന്നു
ആകാശത്തിൽ ജനിക്കുന്ന കുഞ്ഞിന്റെ പൗരത്വം എങ്ങനെയായിരിക്കും നിർണയിക്കുക എന്നു ചിന്തിച്ചിട്ടുണ്ടോ? തല പുകയ്ക്കുന്ന ചോദ്യമാണെങ്കിലും 36,000 അടി ഉയരത്തിൽ ജനിക്കുന്ന കുഞ്ഞിന്റെ പൗരത്വവുമായി ബന്ധപ്പെട്ട് സാർവത്രിക നിയമങ്ങളൊന്നുമില്ല. വിമാനത്തിന്റെ രജിസ്ട്രിയിലുള്ള രാജ്യമാണ് വിമാനത്തിന്റെ പ്രദേശമായി കണക്കാക്കപ്പെടുന്നത്.
മഹാ സമുദ്രങ്ങള്‍ക്ക് മുകളിലൂടെയോ രണ്ട് രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശത്തു വച്ചോ കുഞ്ഞിന്റെ ജനനം സംഭവിച്ചാലും വകുപ്പുണ്ട്. അപ്പോള്‍ വിമാനം ഏത് രാജ്യത്താണോ റജിസ്റ്റര്‍ ചെയ്തത് ആ രാജ്യത്തിന്റെ പൗരത്വമായിരിക്കും കുഞ്ഞിന് ലഭിക്കുന്നത്. ഉദാഹരണത്തിന് നോര്‍വെയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനമാണെങ്കില്‍ കുഞ്ഞിന് നോര്‍വെ പൗരത്വം ലഭിക്കും
ചില രാജ്യങ്ങള്‍ 45 മൈല്‍ ഉയരം വരെ ആകാശം തങ്ങളുടെ അധികാരത്തിലുള്ളതാണെന്ന് അവകാശപ്പെടുമ്പോള്‍ ചിലവ 99 മൈലാണ് പറയുന്നത്. ഭൂമധ്യരേഖയോട് ചേര്‍ന്നുള്ള എട്ട് രാജ്യങ്ങള്‍ 1976ല്‍ അവകാശപ്പെട്ടത് ഭൂമിയില്‍ നിന്നും 22,300 മൈല്‍ ഉയരം വരെ തങ്ങളുടെ പരിധിയില്‍ പെടുന്നതാണെന്നാണ്. ആകാശത്തിന് പരിധിയുണ്ടെന്ന് എല്ലാ രാജ്യങ്ങളും സമ്മതിക്കുന്നുണ്ടെങ്കിലും ആ പരിധിയില്‍ തന്നെ ഏറ്റക്കുറച്ചിലുകളുണ്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് ഒരു സവിശേഷ നിയമമുണ്ട്: ഒരു കുട്ടി അന്താരാഷ്ട്ര ജലാശയത്തിൽ ജനിച്ചാൽ, ജനന സ്ഥലം കടൽ ആയി പട്ടികപ്പെടുത്തണം. വിമാനത്തിൽ ജനിച്ചാൽ, കുട്ടിയെ 'വായുവിലുള്ള' ശിശുവായി കണക്കാക്കുമെന്നതാണ് രസകരമായ കാര്യം.
എയർലൈൻസിൽ നിന്നുള്ള സമ്മാനങ്ങൾ
വിമാനത്തിൽ ഒരു കുഞ്ഞ് ജനിക്കുന്നത് പലപ്പോഴും മാതാപിതാക്കൾക്കും എയർലൈനിനും ഒരുപോലെ സന്തോഷവാർത്തയാണ്. വിമാനക്കമ്പനികൾക്ക് ഇത് പ്രമോഷനുവേണ്ടി പ്രയോജനപ്പെടുത്താം. വിമാനത്തിൽ ജനിച്ച ഒരു കുട്ടിയ്ക്ക് 21 വയസ്സ് വരെ സൗജന്യ വിമാന ടിക്കറ്റ് ലഭിച്ചു. അതുപോലെ, ബ്രിട്ടീഷ് എയർവേയ്‌സ് അവരുടെ വിമാനത്തിൽ ജനിച്ച ഷോണയ്ക്ക് 18-ാം പിറന്നാളിന് രണ്ട് ടിക്കറ്റുകൾ അയച്ചുകൊടുത്തു.
ആകാശത്ത് പിറക്കുന്ന കുഞ്ഞുങ്ങളുടെ പൗരത്വത്തിൽ പല രീതിയിലാണ് തീരുമാനമെടുക്കുന്നത്. ആകാശത്ത് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പല രാജ്യങ്ങളും പൗരത്വം നൽകുന്നുണ്ട്. ചില രാജ്യങ്ങള്‍ ആ പൗരത്വം അനുവദിക്കുന്നില്ല. ഓരോ രാജ്യത്തിനും പൗരത്വ നിയമം വ്യത്യസ്തമാണെന്നതു പോലെ ആകാശത്ത് ജനിക്കുന്ന കുഞ്ഞുങ്ങളുടെ പൗരത്വത്തിന്റെ കാര്യത്തിലും വ്യത്യസ്ത തീരുമാനങ്ങളാണ് നിലനിൽക്കുന്നത്.