'മാരി മി ചിക്കന്‍' എന്ന പേര് തന്നെ ആളുകളില്‍ കൗതുകം ഉണര്‍ത്തുന്നു. പ്രണയത്തിന്റെയും ലാളിത്യത്തിന്റെയും ആഹ്ലാദത്തിന്റെയും സംയോജനമാണ് ഈ വിഭവത്തെ വൈറലാക്കിയിരിക്കുന്നത്. ഡേറ്റ് നൈറ്റുകള്‍ മുതല്‍ ഫാമിലി ഡിന്നറുകള്‍ ഇപ്പോള്‍ 'മാരി മി ചിക്കന്‍' ആണ് താരം. ചിലപ്പോള്‍ പ്രണയം യഥാര്‍ത്ഥത്തില്‍ അടുക്കളയില്‍ നിന്ന് ആരംഭിക്കാമെന്ന് ഈ വിഭവം തെളിയിക്കുന്നു.
'മാരി മി ചിക്കന്‍' ഉണ്ടായത് ഇങ്ങനെ?
2016-ല്‍ ആണ് 'മാരി മി ചിക്കന്‍' ഉണ്ടായത്. ഡെലിഷ് എഡിറ്ററായിരുന്ന ലിന്‍ഡ്‌സെ ഫണ്‍സ്റ്റണ്‍ വെയിലത്തുണക്കിയ തക്കാളി, വെളുത്തുള്ളി, ഹെവി ക്രീം, പാര്‍മെസന്‍ എന്നിവ ഉപയോഗിച്ച് ഒരു ചിക്കന്‍ റെസിപ്പി അവതരിപ്പിച്ചു. ഒരു വീഡിയോ ഷൂട്ടിനിടെ ഒരു നിര്‍മ്മാതാവ് ആ വിഭവം രുചിച്ചുനോക്കി. എന്നിട്ട് 'ആ കോഴിക്ക് വേണ്ടി ഞാന്‍ നിന്നെ വിവാഹം കഴിക്കും' എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു. ഇതോടെയാണ് ആ ചിക്കന്‍ വിഭവത്തിന് 'മാരി മി ചിക്കന്‍' എന്ന പേര് വന്നത്.
advertisement
വിഭവത്തിന്റെ രുചിയുമായി ഇണങ്ങുന്ന തലക്കെട്ട് പെട്ടെന്ന് ഹിറ്റായി. പിന്നീട് ഫുഡ് വ്ലോഗര്‍മാരും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സര്‍മാരും അതിന്റെ ജനപ്രീതി വര്‍ദ്ധിപ്പിക്കുകയും വിഭവത്തെ വൈറലാക്കുകയും ചെയ്ത. ഇതോടെ ആളുകള്‍ ആ റെസിപ്പിക്കായി തിരച്ചില്‍ തുടങ്ങി. ഇതോടെ 2025-ലെ ഏറ്റവും തിരയല്‍ രേഖപ്പെടുത്തിയ റെസിപ്പിയായി 'മാരി മി ചിക്കന്‍' മാറി.
'മാരി മി ചിക്കന്‍' എന്താണ്?
സ്വര്‍ണ നിറത്തില്‍ പാകം ചെയ്‌തെടുക്കുന്ന ചിക്കന്‍ ബ്രെസ്റ്റ് ഭാഗം വെയിലത്തുണക്കിയ തക്കാളി, വെളുത്തുള്ളി, ഹെവി ക്രീം, പാര്‍മെസന്‍ ചീസ് എന്നിവ ചേര്‍ത്ത് ഒരു പാനില്‍ പാകം ചെയ്യുന്നതാണ് 'മാരി മി ചിക്കന്‍'. തൈം, ഒറിഗാനോ, ബേസില്‍ തുടങ്ങിയവയും ഇതില്‍ ചേര്‍ക്കുന്നു. വൈറ്റ് വൈന്‍, ഡിജോന്‍ കടുക് എന്നിവ ഈ വിഭവത്തിന്റെ രുചി കൂട്ടും. പാസ്തയ്‌ക്കോ ചോറിനോ മാഷ്ഡ് പൊട്ടറ്റോയ്ക്ക് ഒപ്പമോ ഇത് വിളമ്പാവുന്നതാണ്. 30-35 മിനുറ്റിനുള്ളില്‍ വിഭവം തയ്യാറാക്കാം. റൊമാന്റിക് പാര്‍ട്ടികളില്‍ ഏറ്റവും അനുയോജ്യമായ വിഭവം ആണിത്.
സോഷ്യല്‍ മീഡിയയില്‍ ഇത് പാകം ചെയ്യുന്നതിനുള്ള നിരവധി റെസിപ്പികള്‍ കാണാം. ചിലത് നിങ്ങള്‍ക്ക് എളുപ്പത്തില്‍ വീട്ടില്‍ ചെയ്യാന്‍ സാധിക്കുന്നതും ആയിരിക്കും. ക്രീമി സോസും റൊമാന്റിക് പശ്ചാത്തലവും കാണിക്കുന്ന റീലുകള്‍ ഇതിനെ ട്രെന്‍ഡിംഗ് ഹാഷ്ടാഗാക്കി മാറ്റി.
