മുലപ്പാല്‍ ഐസ്‌ക്രീം എന്നെഴുതിയ ഒരു ട്രക്കിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഈ ഐസ്‌ക്രീമിന് മനുഷ്യന്റെ മുലപ്പാലിന്റെ രുചിയാണെങ്കിലും യഥാര്‍ത്ഥത്തില്‍ അതില്‍ മുലപ്പാല്‍ അടങ്ങിയിട്ടില്ലെന്ന് യുഎസ്എ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
മുലപ്പാലിന്റെ രുചിയുമായി പുറത്തിറക്കിയ ഐസ്‌ക്രീമിലെ ചേരുവകളുടെ പട്ടികയും ഫ്രിഡ പുറത്തുവിട്ടിട്ടുണ്ട്. പാല്‍, ഹെവി ക്രീം, സ്‌കിം മില്‍ക്ക് പൗഡര്‍, പഞ്ചസാര, ഡെക്‌സ്‌ട്രോസ്, മുട്ടയുടെ മഞ്ഞക്കരു, ഇന്‍വെര്‍ട്ട് ഷുഗര്‍, ഗ്വാര്‍ ഗം, സാൾട്ടഡ് കാരമല്‍ ഫ്‌ളേവറിംഗ്, തേന്‍ സിറപ്പ്, ലിപ്പോസോമല്‍ ബോവിന്‍ കൊളസ്ട്രം, ഫുഡ് കളര്‍ (മഞ്ഞ), പ്രിസര്‍വേറ്റീവായ പ്രൊപൈല്‍പാരബെന്‍ (0.1 ശതമാനം), എഫ്ഡി ആന്‍സ് സി റെഡ് 40 എന്നിവയാണ് ഐസ്‌ക്രീമില്‍ ചേര്‍ത്തിരിക്കുന്നതെന്ന് ഫ്രിഡ പ്രസ്താവനയില്‍ അറിയിച്ചു.
advertisement
"മധുരത്തിനൊപ്പം അല്‍പം ഉപ്പുരസവും അടങ്ങിയതാണ് ഈ ഐസ്ക്രീം. വളരെ മൃദുവായതും തേനും കൊളസ്ട്രവും ഇതിനുള്ളിൽ ചേർത്തിട്ടുണ്ട്. കൊളസ്ട്രത്തിന്റേത് പോലെയുള്ള മഞ്ഞനിറമാണ് ഐസ്‌ക്രീമിനുള്ളത്," ഫ്രഡ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മുലപ്പാലിന്റെ രുചിയില്‍ തീര്‍ത്ത ഈ ഐസ്‌ക്രീം ഉപയോക്താക്കള്‍ക്ക് ഫ്രിഡയുടെ വെബ്‌സൈറ്റില്‍ നിന്ന് വാങ്ങാവുന്നതാണെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.
Summary: Where to buy ice cream that tastes like breastmilk