TRENDING:

ഒന്‍പത് മാസത്തെ ബഹിരാകാശവാസം സുനിത വില്യംസിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ?

Last Updated:

ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാകുമെന്ന് കരുതിയിരുന്ന ദൗത്യം ഒമ്പത് മാസത്തോളമാണ് നീണ്ടുപോയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നാസയുടെ ബഹിരാകാശയാത്രികരായ സുനിത വില്യസും (Sunita Williams) ബാരി ബുച്ച് വില്‍മോറും ഇന്ന് ഭൂമിയിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാകുമെന്ന് കരുതിയിരുന്ന ദൗത്യം ഒമ്പത് മാസത്തോളമാണ് നീണ്ടുപോയത്. ഞായറാഴ്ച രാവിലെ ബഹിരാകാശയാത്രികരുടെ ഒരു പുതിയ സംഘം അന്താരാഷ്ട്ര ബഹിരാകാശനിലയില്‍ എത്തിയിട്ടുണ്ട്. ഭൂമിയില്‍ മടങ്ങിയെത്തിയാലും സുനിതയെയും ബുച്ച് വില്‍മോറിനെയും ദീര്‍ഘനാള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ പിന്തുടരുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ബഹിരാകാശത്തെ അന്തരീക്ഷം ഭൂമിയേക്കാള്‍ വിഭിന്നമാണ്. അവര്‍ റേഡിയഷന്‍, ഗുരുത്വാകര്‍ഷണം, കാന്തിക മേഖലയുടെ ശക്തി, വൈകാരിക ബുദ്ധിമുട്ടുകള്‍ എന്നിവ ഇവര്‍ക്ക് അനുഭവപ്പെടും. 59കാരിയായ സുനിത ഭൂമിയിലേക്ക് മടങ്ങുമ്പോള്‍ ബഹിരാകാശത്ത് ദീര്‍ഘനാള്‍ തങ്ങിയതുകൊണ്ട് ശരീരത്തില്‍ പ്രകടമാകാന്‍ സാധ്യതയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നോക്കാം.
സുനിത വില്ല്യംസ്
സുനിത വില്ല്യംസ്
advertisement

നടക്കാന്‍ ബുദ്ധിമുട്ട്

സുനിതയ്ക്കും ബുച്ച് വില്‍മോറിനും ബേബി ഫീറ്റ് എന്ന അവസ്ഥ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്‍ നാസ ബഹിരാകാശ യാത്രികയായ ലെറോയ് ചിയാവോ ന്യൂസ് നേഷന്‍സ് പ്രൈമിനോട് സംസാരിക്കവെ പറഞ്ഞു. ബഹിരാകാശത്തെ ഭാരക്കുറവ് കാലിലെ കട്ടിയുള്ള ഭാഗങ്ങള്‍ അപ്രത്യക്ഷമാകാന്‍ കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ചര്‍മത്തിലെ കട്ടിയുള്ള ഭാഗം നഷ്ടപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

പേശികള്‍ ഇല്ലാതാകും

ബഹിരാകാശത്ത് കഴിഞ്ഞവര്‍ തിരിച്ച് ഭൂമിയിലെത്തുമ്പോള്‍ ഗുരുത്വാകര്‍ഷണം മൂലം അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുമെന്നും പേശികള്‍ക്ക് ബലക്ഷയമുണ്ടാകുമെന്നും നാസ കണ്ടെത്തിയിട്ടുണ്ട്. വ്യായാമത്തിലൂടെയും മെച്ചപ്പെട്ട പുനരധിവാസത്തിലൂടെയും മാത്രമെ ഇത് തിരിച്ച് നേടിയെടുക്കാന്‍ കഴിയുള്ളൂവെന്ന് അവര്‍ പറഞ്ഞു. ബഹിരാകാശത്ത് വെച്ച് അസ്ഥി കലകള്‍ സ്വയം പുനസൃഷ്ടിക്കപ്പെടുകയും പുതിയ കോശങ്ങള്‍ സാവധാനത്തില്‍ ഉത്പാദിപ്പിക്കയുമാണ് ചെയ്യുക. അതേസമയം, പഴയ കോശങ്ങളും കലകളും അതേ വേഗതയില്‍ നശിക്കുകയും ചെയ്യുന്നു.

advertisement

ശരീരഭാരം കുറയല്‍

ബഹിരാകാശ യാത്രികര്‍ക്ക് അവരുടെ ആരോഗ്യകരമായ ശരീരഭാരം നിയന്ത്രണത്തിലാക്കുകയെന്ന് അല്‍പം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ബഹിരാകാശ ദൗത്യങ്ങളില്‍ ഭാഗമാകുമ്പോള്‍ യാത്രികര്‍ ഏറ്റവും ആരോഗ്യപ്രദമായ മാര്‍ഗങ്ങളാണ് തിരഞ്ഞെടുക്കുക. കൂടാതെ അവരുടെ ആരോഗ്യം നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു. ദീര്‍ഘകാലം ബഹിരാകാശത്ത് കഴിയുമ്പോഴുള്ള ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് നടത്തിയ പഠനത്തില്‍ പങ്കെടുത്ത നാസയുടെ ബഹിരാകാശ യാത്രികനായ സ്‌കോട്ട് കെല്ലിയുടെ ശരീരഭാരം ഏഴ് ശതമാനം നഷ്ടപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കാന്‍സര്‍ പിടിപെടാനുള്ള സാധ്യത

ബഹിരാകാശ റേഡിയേഷന് തുടര്‍ച്ചയായി വിധേയമാകുന്നത് മൂലം കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. ബഹികാരാശ റേഡിയേഷന് പുറമെ സോളാര്‍ റേഡിയേഷന് ഡിഎന്‍എ നശിപ്പിക്കാനും കാന്‍സറുണ്ടാക്കാനും കഴിയും. ശ്വേതരക്താണുക്കളുടെ എണ്ണത്തിലും കുറവ് സംഭവിക്കും. റേഡിയേഷന്‍ മൂലമാണ് ഇത് പ്രധാനമായും സംഭവിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
ഒന്‍പത് മാസത്തെ ബഹിരാകാശവാസം സുനിത വില്യംസിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ?
Open in App
Home
Video
Impact Shorts
Web Stories