TRENDING:

കോർപ്പറേറ്റ് ജോലിവിട്ട് കാട്ടിൽ ഏകാന്തജീവിതം; കൊല്ലൂര്‍ സൗപര്‍ണികയിൽ‌ മരിച്ചത് വന്യജീവി ഫോട്ടോഗ്രാഫർ

Last Updated:

കോർപറേറ്റ് ‍ജീവിതം അവസാനിപ്പിച്ച് ഫോട്ടോഗ്രാഫി പഠിച്ചെടുത്ത് വനത്തിലെ വസുധയുടെ ഏകാന്തവാസം ഏറെ ശ്രദ്ധനേടിയിരുന്നു. ബെംഗളൂരുവിലെ തിരക്കുകളിൽനിന്ന് തമിഴ്നാട് നീലഗിരി കല്ലട്ടിക്കുന്നിലെ കാട്ടിലേക്ക് അവർ ജീവിതം പറിച്ചുനട്ടു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വസുധ ചക്രവർത്തി
വസുധ ചക്രവർത്തി
advertisement

കൊല്ലൂരില്‍ സൗപര്‍ണിക നദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് പ്രശസ്ത വന്യജീവി ഫോട്ടോഗ്രഫർ വസുധ ചക്രവർത്തിയെ. ബെംഗളൂരു സ്വദേശിനിയാണ് വസുധ ചക്രവര്‍ത്തി(45). ഓഗസ്റ്റ് 27ന് ബെംഗളൂരുവില്‍നിന്ന് കാറില്‍ കൊല്ലൂരിലെത്തിയ വസുധയെ പിന്നീട് കാണാതാവുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പുഴയില്‍ വീണെന്നവിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പുഴയില്‍ നടത്തിയ തിരച്ചിലിലാണ് കഴിഞ്ഞദിവസം മൃതദേഹം കണ്ടെടുത്തത്.

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഫോട്ടോഗ്രാഫറായിരുന്നു വസുധ. കാടുമായി ഇഴുകിച്ചേര്‍ന്നുള്ള അവരുടെ ജീവിതവും ഏറെ വ്യത്യസ്തമായിരുന്നു. കോർപറേറ്റ് ‍ജീവിതം അവസാനിപ്പിച്ച് ഫോട്ടോഗ്രാഫി പഠിച്ചെടുത്ത് വനത്തിലെ വസുധയുടെ ഏകാന്തവാസം ഏറെ ശ്രദ്ധനേടിയിരുന്നു. ബെംഗളൂരുവിലെ തിരക്കുകളിൽനിന്ന് തമിഴ്നാട് നീലഗിരി കല്ലട്ടിക്കുന്നിലെ കാട്ടിലേക്ക് അവർ ജീവിതം പറിച്ചുനട്ടു.

advertisement

മൈസൂര്‍-ഊട്ടി റോഡില്‍നിന്ന് ഉള്ളോട്ടുള്ള കല്ലട്ടിക്കുന്നിലെ ഏക്കറുകണക്കിനുള്ള കാടിന് നടുവിലുള്ള ഒരു എസ്റ്റേറ്റിലായിരുന്നു വസുധ ദീര്‍ഘകാലം താമസിച്ചിരുന്നത്. കിക്ക് ബോക്‌സിങ് താരമായ വസുധ കരാട്ടെ ബ്ലാക്ക് ബെല്‍റ്റും നേടിയിരുന്നു.

ക്ലൗഡഡ് ലെപ്പേഡ്‌സിനെ പറ്റി കൊല്‍ക്കത്തയില്‍വെച്ച് കണ്ട ഒരു ഡോക്യുമെന്ററിയാണ് വസുധയുടെ ജീവിതം മാറ്റിമറിച്ചത്. അന്യമായിക്കൊണ്ടിരിക്കുന്ന ഒരു ജീവിവര്‍ഗ്ഗത്തിന്റെ അതിജീവനത്തിനുള്ള ശ്രമത്തിന്റെയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന അതിന്റെ ആവാസവ്യവസ്ഥയുടേയും ചിത്രീകരണം അവരെ പിടിച്ചുലച്ചു. ബന്നാര്‍ഘട്ട ഉദ്യാനത്തിന്റെ ശില്‍പ്പിയുമായ കൃഷ്ണ നാരായണനും വസുധയുടെ ജീവിതത്തില്‍ വലിയ സ്വാധീനംചെലുത്തി. അങ്ങനെയാണ് ഊട്ടിയിലെ ലൈറ്റ് ആന്‍ഡ് ഫോട്ടോഗ്രാഫിയിലെ പഠനശേഷം കാടാണ് തന്റെ വഴിയെന്ന് വസുധ ഉറപ്പിച്ചത്.

advertisement

ജീപ്പിലും മോട്ടോര്‍സൈക്കിളിലും ക്യാമറയും തൂക്കിയെത്തുന്ന വസുധ, ഊട്ടിയിലും മസിനഗുഡിയിലും മുതുമലയിലും ബന്ദിപ്പൂരിലുമുള്ള ആദിവാസികള്‍ക്കിടയില്‍ പ്രിയങ്കരിയായിരുന്നു. ഫോട്ടോഗ്രാഫിക്കൊപ്പം ആദിവാസികള്‍ക്കുവേണ്ടിയും അവര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. പണത്തിന് ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ ഊട്ടിയില്‍ പോയി ടാക്‌സി ഓടിച്ചും മോഡലിങ് ഫോട്ടോഗ്രാഫി അസൈന്‍മെന്റുകള്‍ ഏറ്റെടുത്തും വസുധ പണം കണ്ടെത്തി. വി കെ പ്രകാശ് അടക്കമുള്ളവര്‍ക്കൊപ്പവും വസുധ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Life/
കോർപ്പറേറ്റ് ജോലിവിട്ട് കാട്ടിൽ ഏകാന്തജീവിതം; കൊല്ലൂര്‍ സൗപര്‍ണികയിൽ‌ മരിച്ചത് വന്യജീവി ഫോട്ടോഗ്രാഫർ
Open in App
Home
Video
Impact Shorts
Web Stories