TRENDING:

ലൈംഗിക ബന്ധത്തിനുശേഷം ഞാൻ ക്ഷീണിതനാകുന്നത് എന്തുകൊണ്ട്; യുവാവിന്‍റെ സംശയത്തിന് സെക്സോളജിസ്റ്റ് നൽകുന്ന മറുപടി

Last Updated:

രതിമൂർച്ഛയ്ക്കുശേഷം സംഭവിക്കുന്ന മന്ദതയും ക്ഷീണവും ഫ്രഞ്ചിൽ “une petite mort” എന്നു വിളിക്കുന്നു. ‘ഒരു ചെറിയ മരണം’ എന്നാണ് ഇത് അർഥമാക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചോദ്യം- ലൈംഗിക ബന്ധത്തിനുശേഷം എനിക്ക് എന്തുകൊണ്ട് നിഷ്‌ക്രിയവും ക്ഷീണവും തോന്നുന്നു? ചിലപ്പോൾ സ്ഖലനം സംഭവിച്ച ശേഷം എനിക്ക് ശരിയായി ചിന്തിക്കാൻ പോലും കഴിയില്ല?
advertisement

ലൈംഗിക ബന്ധത്തിനുശേഷം ക്ഷീണം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്, ഒപ്പം ചിലരെങ്കിലും ഒരു മയക്കത്തിലേക്ക് വഴുതി വീഴാറുമുണ്ട്. ഇതിന് നിരവധി കാരണങ്ങളുണ്ട്. എന്നിരുന്നാലും പ്രധാന കാരണം, രതിമൂർച്ഛയോടെ പുറത്തുവിടുന്ന ഹോർമോണുകളുടെ കൂടിച്ചേരലിനോട് നിങ്ങളുടെ ശരീരം പ്രതികരിക്കുന്നതുകൊണ്ടാണ്. അതിനാലാണ് ഈ സമയത്ത് ക്ഷീണവും മയക്കവും അനുഭവപ്പെടുന്നത്.

രതിമൂർച്ഛയുടെ പ്രധാന രാസവസ്തുക്കളിൽ ചിലത് സെറോടോണിൻ (ഉറക്കചക്രങ്ങളെ സഹായിക്കുന്നു), വാസോപ്രെസിൻ (ഉറക്കത്തിന്റെ ഗുണനിലവാരം ഉയർത്തുന്നു), ഓക്സിടോസിൻ (വിശ്രമിക്കുന്ന ഹോർമോൺ) എന്നിവയാണ്. രതിമൂർച്ഛയ്‌ക്ക് ശേഷം ഇക്കാരണങ്ങളാൽ മയക്കമുണ്ടാകും. ഫ്രഞ്ച് ഭാഷയിൽ അവർ രതിമൂർച്ഛയെ “une petite mort” എന്ന് വിളിക്കുന്നു, ‘ഒരു ചെറിയ മരണം’ എന്നാണ് ഇത് അർഥമാക്കുന്നത്, അതായത് രതിമൂർച്ഛയ്ക്ക് തൊട്ടുപിന്നാലെ തലച്ചോറിന്റെ വികാരങ്ങൾക്ക് സംഭവിക്കുന്ന ശൂന്യതയാണ് ഇത് സൂചിപ്പിക്കുന്നത്.

advertisement

Also Read- 'അച്ഛനേയും സഹോദരിയേയും സംശയം; കുടുംബം തകരുമെന്ന ഭയത്താൽ അമ്മയോട് പറയാനും കഴിയുന്നില്ല'

രതിമൂർച്ഛയ്ക്കുശേഷം ക്ഷീണവും അനുഭവപ്പെടുന്നു, അല്ലെങ്കിൽ രതിമൂർച്ഛയ്ക്ക് ശേഷം ചിന്തകൾ ശൂന്യമായി പോകുന്നതു പോലും സാധാരണമാണ്. ചിലപ്പോൾ നിങ്ങൾ വിശ്രമമില്ലാതെ ജോലി ചെയ്തശേഷം ഉറങ്ങാൻ പോകുന്നതിനു തൊട്ടുമുമ്പ് ലൈംഗിക ബന്ധത്തിലേർപ്പെടുകയാണെങ്കിൽ, ലൈംഗികതയ്ക്ക് ശേഷം നിങ്ങൾക്ക് കൂടുതൽ ക്ഷീണം അനുഭവപ്പെടാം.

Also Read- 'കിടപ്പറയിൽ സ്ത്രീവേഷത്തിലെത്താൻ താൽപര്യം'; സ്ത്രീകളോടും ട്രാൻസ് ജെൻഡറുകളോടും ഒരുപോലെ താൽപര്യമെന്ന് യുവാവ്; സെക്സോളജസ്റ്റിന്‍റെ മറുപടി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നിരുന്നാലും, ഈ ക്ഷീണം കൂടുതൽ നേരം നീണ്ടുനിൽക്കുന്നത് ആശങ്കാജനകമാണ്. നിങ്ങളുടെ മനസ്സിലെ ശൂന്യവും നിഷ്‌ക്രിയവുമായ വികാരം രതിമൂർച്ഛയ്‌ക്ക് ശേഷം കുറച്ച് മിനിറ്റോ അതിൽ കൂടുതലോ മാത്രമായിരിക്കും നീണ്ടുനിൽക്കുക. എന്നാൽ കൂടുതൽ നേരം ഈ പ്രശ്നം നീണ്ടുനിൽക്കുകയാണെങ്കിൽ നിങ്ങൾക്ക് വൈദ്യസഹായം ആവശ്യമാണ്. ഉടൻ തന്നെ ഒരു ഡോക്ടറെ കണ്ടു ചികിത്സ തേടണം.

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
ലൈംഗിക ബന്ധത്തിനുശേഷം ഞാൻ ക്ഷീണിതനാകുന്നത് എന്തുകൊണ്ട്; യുവാവിന്‍റെ സംശയത്തിന് സെക്സോളജിസ്റ്റ് നൽകുന്ന മറുപടി
Open in App
Home
Video
Impact Shorts
Web Stories