'അച്ഛനേയും സഹോദരിയേയും സംശയം; കുടുംബം തകരുമെന്ന ഭയത്താൽ അമ്മയോട് പറയാനും കഴിയുന്നില്ല'
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
രാത്രിയിൽ മങ്ങിയ വെളിച്ചത്തിൽ, അസാധാരണമായ എന്തൊക്കെയോ പുതപ്പിനടിയിൽ നടക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. ഒരു ദിവസം അച്ഛൻ, എന്നെയും അവർക്കൊപ്പം ചേരാൻ ആംഗ്യം ക്ഷണിച്ചശേഷം വീണ്ടും പുതപ്പ് കൊണ്ട് മൂടി.
ചോദ്യം: ഞാൻ 17 വയസുള്ള ബിരുദ വിദ്യാർത്ഥിനിയാണ്. അച്ഛൻ ബിസിനസുകാരനും അമ്മ ഒരു സാധാരണ വീട്ടമ്മയുമാണ്. എനിക്ക് 27 വയസുള്ള ഒരു സഹോദരി കൂടിയുണ്ട്. അസാധാരണമായ ചില കാര്യങ്ങളാണ് ഇപ്പോൾ എന്റെ വീട്ടിൽ നടക്കുന്നത്, എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. ഗ്രാമ പ്രദേശത്ത് താമസിക്കുന്ന മുത്തശ്ശിയെ കാണാൻ അമ്മ ആഴ്ചകളോളം വീട്ടിൽ നിന്നും മാറി നിൽക്കാറുണ്ട്. ഈ സമയത്ത് അച്ഛൻ എന്റെ മൂത്ത സഹോദരിക്കൊപ്പമാണ് ഉറങ്ങുന്നത്. രാത്രിയിൽ മങ്ങിയ വെളിച്ചത്തിൽ, അസാധാരണമായ എന്തൊക്കെയോ പുതപ്പിനടിയിൽ നടക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. ഒരു ദിവസം അച്ഛൻ, എന്നെയും അവർക്കൊപ്പം ചേരാൻ ആംഗ്യം ക്ഷണിച്ചശേഷം വീണ്ടും പുതപ്പ് കൊണ്ട് മൂടി. തുടർന്നും എന്തൊക്കെയോ പുതപ്പിനടിയിൽ നടക്കുന്നതായി എനിക്ക് മനസിലായി. ഇരുട്ടായതിനാൽ അവർ ലൈംഗിക ബന്ധം പുലർത്തിയെ എന്നത് വ്യക്തമല്ല. കുടുംബം തകരുമെന്ന ഭയമുള്ളതിനാൽ അമ്മയോട് ഒന്നും പറയാനും കഴിയുന്നില്ല. ഈ അവസ്ഥയിൽ ഞാൻ എന്താണ് ചെയ്യേണ്ടത്.
ഞാൻ 17 വയസുള്ള ബിരുദ വിദ്യാർത്ഥിനിയാണ്. അച്ഛൻ ബിസിനസുകാരനും അമ്മ ഒരു സാധാരണ വീട്ടമ്മയുമാണ്. എനിക്ക് 27 വയസുള്ള ഒരു സഹോദരി കൂടിയുണ്ട്. അസാധാരണമായ ചില കാര്യങ്ങളാണ് ഇപ്പോൾ എന്റെ വീട്ടിൽ നടക്കുന്നത്, എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. ഗ്രാമ പ്രദേശത്ത് താമസിക്കുന്ന മുത്തശ്ശിയെ കാണാൻ അമ്മ ആഴ്ചകളോളം വീട്ടിൽ നിന്നും മാറി നിൽക്കാറുണ്ട്. ഈ സമയത്ത് അച്ഛൻ എന്റെ മൂത്ത സഹോദരിക്കൊപ്പമാണ് ഉറങ്ങുന്നത്. രാത്രിയിൽ മങ്ങിയ വെളിച്ചത്തിൽ, അസാധാരണമായ എന്തൊക്കെയോ പുതപ്പിനടിയിൽ നടക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. ഒരു ദിവസം അച്ഛൻ, എന്നെയും അവർക്കൊപ്പം ചേരാൻ ആംഗ്യം ക്ഷണിച്ചശേഷം വീണ്ടും പുതപ്പ് കൊണ്ട് മൂടി. തുടർന്നും എന്തൊക്കെയോ പുതപ്പിനടിയിൽ നടക്കുന്നതായി എനിക്ക് മനസിലായി. ഇരുട്ടായതിനാൽ അവർ ലൈംഗിക ബന്ധം പുലർത്തിയെ എന്നത് വ്യക്തമല്ല. കുടുംബം തകരുമെന്ന ഭയമുള്ളതിനാൽ അമ്മയോട് ഒന്നും പറയാനും കഴിയുന്നില്ല. ഈ അവസ്ഥയിൽ ഞാൻ എന്താണ് ചെയ്യേണ്ടത്.
ഉത്തരം: ഇത്തരമൊരു അനുഭവം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായതിൽ എനിക്ക് അതിയായ വിഷമുണ്ടെന്നത് ആദ്യം തന്നെ പറയട്ടെ. അച്ഛൻ ചെയ്യുന്നത് നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. ഇത് ലൈംഗിക ചൂഷണമാണ്. ഒരു സ്ത്രീ എന്ന നിലയിലും പ്രായപൂർത്തിയാകാത്ത വ്യക്തിയെന്ന നിലയിലും നിങ്ങൾക്ക് നിയമ പരിരക്ഷയുണ്ടെന്നത് ആദ്യം ഓർക്കുക. അതുകൊണ്ടു തന്നെ ഒരിക്കലും വിഷമിക്കുകയോ ഭയക്കുകയോ ചെയ്യരുത്.
advertisement
ആദ്യമായി നിങ്ങൾ ചെയ്യേണ്ടത്, അച്ഛൻ നിർബന്ധിക്കുന്നതു കൊണ്ടാണോ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് സഹോദരിയോട് സ്വകാര്യമായി ചോദിച്ച് മനസിലാക്കണം. എന്തു വന്നാലും നിങ്ങൾ ഒപ്പമുണ്ടെന്നും, അച്ഛൻ ഒന്നും അറിയില്ലെന്നും പറഞ്ഞ് സഹോദരിയെ വിശ്വാസത്തിലെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സത്യം തുറന്നു പറയുന്നതു കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും ഉറപ്പു നൽകുക.
advertisement
സഹോദരിയുടെ മാനസികാവസ്ഥ എന്താണെന്ന് നിങ്ങൾ മനസിലാക്കി കഴിഞ്ഞാൽ, അച്ഛന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ഇങ്ങനെ ചെയ്യുന്നതല്ലെങ്കിൽ പോലും നിങ്ങൾ മൂന്നാമതൊരാളുടെ സഹായം തേടേണ്ടതുണ്ട്. കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള ഹെൽപ്പ്ലൈൻ നമ്പരായ - 1098 ൽ അടിയന്തിരമായി വിളിക്കുക. അവർ നിങ്ങൾക്ക് എല്ലാത്തരത്തിലുള്ള സഹായവും ചെയ്യും. ആവശ്യമെങ്കിൽ അവർ ഇടപെട്ട് നിങ്ങളെ വീട്ടിൽ നിന്നും മാറ്റി ഹോസ്റ്റൽ പോലുള്ള സംവിധനങ്ങളിൽ താമസിപ്പിക്കും. നിങ്ങളും സഹോദരിയും നിങ്ങളുടെ അച്ഛനൊപ്പം ആ വീട്ടിൽ സുരക്ഷിതരല്ലാത്തതിനാൽ മാറിത്താമസിക്കുന്നതു തന്നെയാണ് നല്ലത്.
advertisement
Also Read സ്ത്രീകളുടെ പൊക്കിൾച്ചുഴിയോട് ചില പുരുഷൻമാർക്ക് ആകർഷണം തോന്നാൻ കാരണമെന്ത്? വിദഗ്ദ്ധർ പറയുന്നത് ഇതാണ്
വീട്ടിൽ നടക്കുന്ന സംഭവങ്ങൾ അമ്മയെ അറിയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെന്നു പറയുന്നത് മനസിലാക്കാവുന്നതേയുള്ളൂ. എന്നാൽ അമ്മയ്ക്ക് ഇതെല്ലാം അറിയാൻ അവകാശമുണ്ടെന്ന് ഓർക്കണം. നിങ്ങൾ അവരുടെ മക്കളാണ്, അച്ഛൻ അവരുടെ ഭർത്താവും. താൻ വീട്ടിലില്ലാത്തപ്പോൾ അച്ഛൻ നിങ്ങളെ നോക്കുമെന്നാണ് അമ്മ വിശ്വാസിക്കുന്നത്. തന്നെ വഞ്ചിക്കുകയും മക്കളെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന ഭർത്താവിന്റെ യാഥാർഥ മുഖം ആ അമ്മ അറിയണം. അച്ഛനാണ് നിങ്ങളുടെ ജീവിതം നശിപ്പിക്കുന്നത്. ഇവിടെ നിങ്ങൾ മക്കളല്ല തെറ്റു ചെയ്തത്, അച്ഛനാണ്. അതുകൊണ്ടു തന്നെ ആ തെറ്റ് കണ്ടില്ലെന്നു നടിക്കാൻ നിങ്ങൾക്ക് സാധിക്കില്ല. അങ്ങനെ ചെയ്യുന്നത് അച്ഛനെ ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ മാത്രമേ സഹായിക്കൂ. ധൈര്യമായിരിക്കുക. സഹോദരിക്കും അമ്മയ്ക്കും ഏറ്റവും പ്രധാനമായി നിങ്ങൾക്കു വേണ്ടി തന്നെ ശരിയായ കാര്യങ്ങൾ ചെയ്യുക.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 24, 2020 10:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
'അച്ഛനേയും സഹോദരിയേയും സംശയം; കുടുംബം തകരുമെന്ന ഭയത്താൽ അമ്മയോട് പറയാനും കഴിയുന്നില്ല'