TRENDING:

Sleeping | ഉറങ്ങുമ്പോള്‍ ചുറ്റുമുള്ള ശബ്ദങ്ങള്‍ കേള്‍ക്കാത്തത് എന്തുകൊണ്ട്? തലച്ചോറിന്റെ പ്രവർത്തനത്തെക്കുറിച്ചറിയാം

Last Updated:

ഉറക്കത്തില്‍ മനുഷ്യന് കേള്‍വി ഇല്ലേ? ഉറങ്ങുന്ന സമയം ചുറ്റിലും നടക്കുന്ന കാര്യങ്ങള്‍ നാം ഓര്‍ക്കാത്തത് എന്തുകൊണ്ടാണ്? ഈ ചോദ്യങ്ങള്‍ക്കെല്ലാം ശാസ്ത്രലോകത്തിന് ഉത്തരമുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശരിയായ ഉറക്കം (sleeping) മനുഷ്യന് വളരെ അത്യാവശ്യമാണ്. ശരീരത്തെയും (body) മനസ്സിനെയും (mind) ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ നല്ല ഉറക്കം കൂടിയേ തീരൂ. എന്താണ് ഉറക്കം? സ്വപ്‌നങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു? ഉറക്കത്തിന്റെ ആഴം തുടങ്ങിയ കാര്യങ്ങള്‍ എന്നും കൗതുകമുള്ള കാര്യങ്ങളാണ്. ഉറക്കത്തെക്കുറിച്ച് പല രസകരമായ പഠനങ്ങളും (studies) നിലവിലുണ്ട്. എഴുന്നേറ്റ് ഇരിയ്ക്കുമ്പോള്‍ ചെറിയ ശബ്ദങ്ങള്‍ പോലും തിരിച്ചറിയുന്ന നമ്മള്‍ ഉറങ്ങുമ്പോള്‍ ഇവയൊന്നും കേള്‍ക്കാറേയില്ല. ഉറങ്ങിക്കിടക്കുന്ന നമുക്ക് ചുറ്റും എന്താണ് നടക്കുന്നത് എന്ന് പോലും അറിയാറില്ല. ഉറക്കത്തില്‍ മനുഷ്യന് കേള്‍വി ഇല്ലേ? ഉറങ്ങുന്ന സമയം ചുറ്റിലും നടക്കുന്ന കാര്യങ്ങള്‍ നാം ഓര്‍ക്കാത്തത് എന്തുകൊണ്ടാണ്? ഈ ചോദ്യങ്ങള്‍ക്കെല്ലാം ശാസ്ത്രലോകത്തിന് ഉത്തരമുണ്ട്.
advertisement

ദ കണ്‍സര്‍വേഷന്‍ വെബ്‌സൈറ്റിന്റെ (The conservation website) റിപ്പോര്‍ട്ട് അനുസരിച്ച് നമ്മുടെ ശരീരത്തിന് ചുറ്റുമുള്ള ചലനങ്ങള്‍, ശബ്ദം, മണം എന്നിവയെ അവഗണിയ്ക്കാനുള്ള കഴിവുണ്ട്. ആലോചിച്ച് നോക്കൂ, മറിച്ചാണെങ്കില്‍ ചെറിയ ശബ്ദം കേട്ടാല്‍ പോലും നമ്മള്‍ ഉണരും. ഒരിക്കലും നമുക്ക് ഉറങ്ങാനേ സാധിക്കില്ല. ശബ്ദത്തോട് പ്രതികരിക്കാനുള്ള നമ്മുടെ കഴിവിന് അനുസരിച്ചാണ് ഒരു ശബ്ദം കേട്ടാല്‍ ഉണരണോ വേണ്ടയോ എന്ന് തലച്ചോറ് തീരുമാനിക്കുക.

ചെവി എല്ലായ്പ്പോഴും ഒരേ പോലെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഉണര്‍ന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും ഇക്കാര്യത്തില്‍ വ്യത്യാസമില്ല. പക്ഷേ, തലച്ചോര്‍ അങ്ങനെയല്ല. ഉറക്കത്തിനിടയില്‍ ഒരു ശബ്ദം കേള്‍ക്കുമ്പോള്‍ ഉണരണോ അതോ ഉറക്കം തുടരണോ എന്ന് തലച്ചോര്‍ തീരുമാനിയ്ക്കുന്നു. ഉണര്‍ന്നിരിക്കുമ്പോള്‍ കേട്ട ശബ്ദം മാത്രമാണ് മനുഷ്യന്റെ ഓര്‍മ്മയില്‍ ഉണ്ടാവുക. അതുപോലെ ഉച്ചത്തിലുള്ള ശബ്ദത്തോട് തലച്ചോര്‍ പെട്ടെന്ന് പ്രതികരിക്കുന്നു. വളരെ അടുത്ത് ഒരു ഈച്ച മൂളിയാല്‍ നമ്മള്‍ ഉറക്കം ഉണരില്ല, പക്ഷേ, വല്ല സ്‌ഫോടന ശബ്ദമോ ഉച്ചത്തിലുള്ള നിലവിളികളോ ഒക്കെ കേട്ടാല്‍ ഞെട്ടി എഴുന്നേള്‍ക്കുന്നു. അതായത്, ഉയര്‍ന്ന ശബ്ദങ്ങളോട് വളരെ വേഗത്തിലാണ് തലച്ചോര്‍ പ്രതികരിക്കുന്നത്.

advertisement

Also Read- International Yoga Day | യോഗാസനം നിത്യജീവിതത്തിന്റെ ഭാഗമാക്കിയ ബോളിവുഡ് താരങ്ങൾ

ശബ്ദത്തിന്റെ തീവ്രത മാത്രമല്ല, അവയുടെ സ്വഭാവവും വലിയ സ്വാധീനം ചെലുത്തുന്നവയാണ്. വളരെ അസ്വഭാവികമായ ശബ്ദങ്ങളെ അപകടങ്ങളായിട്ടാണ് തലച്ചോര്‍ വിലയിരുത്തുന്നത്. എഴുന്നേല്‍ക്കുമ്പോള്‍ മാത്രമാണ് അപകടങ്ങളെ നേരിടാന്‍ നമുക്ക് സാധിക്കുക. അതിനാല്‍ ഇത്തരം ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ എഴുന്നേല്‍ക്കാനുള്ള തീരുമാനം തലച്ചോര്‍ എടുക്കുന്നു. ചില പേരുകള്‍ കേട്ടാലും തലച്ചോര്‍ വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു. സ്വന്തം പേരോ അല്ലെങ്കില്‍ പ്രധാനപ്പെട്ട ആരുടെ എങ്കിലും പേരോ കേട്ടാല്‍ തലച്ചോര്‍ ഉണരാന്‍ ശരീരത്തോട് നിര്‍ദ്ദേശിക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശബ്ദങ്ങളോടുള്ള ഓരോരുത്തരുടെയും പ്രതികരണം എങ്ങനെയാണ് എന്ന കാര്യവും വളരെ പ്രധാനപ്പെട്ടതാണ്. അധികം ശബ്ദം കേള്‍ക്കുന്നത് ഇഷ്ടമല്ലാത്ത ആളുകളാണെങ്കില്‍ അവര്‍ക്ക് ഉറങ്ങാന്‍ ശാന്തമായ അന്തരീക്ഷം ആവശ്യമാണ്. വലിയ 'സൗണ്ട് സെന്‍സിറ്റീവ്' അല്ലാത്ത വ്യക്തികള്‍ക്കാകട്ടെ എത്ര ബഹളത്തിനിടയിലും എളുപ്പത്തില്‍ ഉറങ്ങാന്‍ സാധിക്കും. മാനസിക ആരോഗ്യ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുന്ന പഠനങ്ങളാണ് ഉറക്കത്തെ സംബന്ധിച്ചുള്ളത്. ഉറക്കത്തിന്റെ ദൈര്‍ഘ്യവും രീതികളും മനസ്സിലാക്കി ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ഉറക്കം ഒഴിച്ചുകൂടാനാകാത്ത സംഗതിയാണ്. തലച്ചോറിന് ആരോഗ്യകരമായ ഉറക്കം ആവശ്യമാണ്. എങ്കില്‍ മാത്രമേ ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ തലച്ചോറിന് സാധിക്കൂ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
Sleeping | ഉറങ്ങുമ്പോള്‍ ചുറ്റുമുള്ള ശബ്ദങ്ങള്‍ കേള്‍ക്കാത്തത് എന്തുകൊണ്ട്? തലച്ചോറിന്റെ പ്രവർത്തനത്തെക്കുറിച്ചറിയാം
Open in App
Home
Video
Impact Shorts
Web Stories