ബോളിവുഡിലെ (Bollywood) യോഗ പ്രേമികളുടെ കാര്യം വരുമ്പോൾ, തീർച്ചയായും ശിൽപ ഷെട്ടിയാണ് (Shilpa Shetty) പട്ടികയിൽ ഒന്നാമത്. ഏറെ നാളായി യോഗ അഭ്യസിക്കുന്ന ശിൽപ ഇപ്പോൾ ആരാധകരുമായി ഫിറ്റ്നസ് നുറുങ്ങുകൾ പോലും പങ്കിടുന്ന ശീലം തുടങ്ങിക്കഴിഞ്ഞു (ചിത്രം: ഇൻസ്റ്റാഗ്രാം)
2/ 10
രാജ്യത്തെ ഏറ്റവും ഫിറ്റ് സെലിബ്രിറ്റികളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന മിലിന്ദ് സോമൻ 56-ാം വയസ്സിലും അവിശ്വസനീയമായ ശരീരഘടന നിലനിർത്തുന്നു. യോഗാസനങ്ങളിലും അദ്ദേഹം വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഇവിടെ, കടൽത്തീരത്ത് കുറച്ച് യോഗ ചെയ്യുന്നതിനായി ഭാര്യ അങ്കിതയും ഒപ്പം ചേരുന്നു (ചിത്രം: ഇൻസ്റ്റാഗ്രാം)
3/ 10
യോഗയുടെ ശക്തിയിൽ വിശ്വസിക്കുകയും അത് തന്റെ ദിനചര്യയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്ന മറ്റൊരു ബോളിവുഡ് സെലിബ്രിറ്റിയാണ് ബിപാഷ ബസു. നടി നിരവധി അവസരങ്ങളിൽ യോഗാസനം ചെയ്യുന്നത് കണ്ടിട്ടുണ്ട് (ചിത്രം: ഇൻസ്റ്റാഗ്രാം)
4/ 10
കരീന കപൂർ ഖാനെ സംബന്ധിച്ചിടത്തോളം, 2006-ലാണ് യോഗയ്‌ക്കൊപ്പമുള്ള അവരുടെ യാത്ര ആരംഭിച്ചത്. യോഗ തന്റെ ആരോഗ്യവും കരുത്തും നിലനിർത്തിയെന്നും തൈമൂറിന്റെയും ജഹാംഗീറിന്റെയും ജനനത്തിനു ശേഷവും താൻ അത് പരിശീലിക്കുന്നുണ്ടെന്നും നടി പറയുന്നു (ചിത്രം: ഇൻസ്റ്റാഗ്രാം)
5/ 10
ജിം വസ്ത്രങ്ങളിൽ പലപ്പോഴും കാണപ്പെടുന്ന മലൈക അറോറ പലർക്കും ഫിറ്റ്നസ് പ്രചോദനമാണ്. യോഗയും അതിലൊന്നാണ്. ഇത് താരത്തിന്റെ ഫിറ്റ്നസ് മാത്രമല്ല, സന്തോഷവും നിലനിർത്തുമെന്ന് പറയുന്നു (ചിത്രം: ഇൻസ്റ്റാഗ്രാം)
6/ 10
ആലിയ ഭട്ട് സ്‌ക്രീനിൽ ഊർജ്ജസ്വലമായ പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ, അവർ യോഗയിലൂടെ സമാധാനവും തേടുന്നു. ദിവസേന പരിശീലിക്കുന്ന യോഗയുടെ ഫലമായാണ് നടിയുടെ ശരീരഘടനയും ചുറുചുറുക്കും ഉണ്ടായതെന്ന് പറയപ്പെടുന്നു (ചിത്രം: ഇൻസ്റ്റാഗ്രാം)
7/ 10
ജാൻവി കപൂറും ഒരു യോഗ പ്രേമിയാണ്. തിരക്കുകൾക്കിടയിലും അവർ യോഗ ഒരിക്കലും നഷ്‌ടപ്പെടുത്താറില്ല. വിവിധ തരത്തിലുള്ള വ്യായാമങ്ങൾ പര്യവേക്ഷണം ചെയ്യാൻ നടി മടിക്കാറില്ല. കൂടാതെ ഏരിയൽ യോഗയും പിലാറ്റേസും ചെയ്യുന്നു. (ചിത്രം: ഇൻസ്റ്റാഗ്രാം)
8/ 10
രാകുൽ പ്രീത് സിംഗിന്റെ സോഷ്യൽ മീഡിയ പേജുകൾ അവരുടെ യോഗാ സെഷനുകളിൽ നിന്നുള്ള ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. കഠിനമായ യോഗാസനങ്ങൾ പോലും വളരെ അനായാസമായി ചെയ്യുന്നതിലൂടെ നടി തന്റെ കഴിവുകൾ മെച്ചപ്പെടുത്തിയതായി വ്യക്തമാണ് (ചിത്രം: ഇൻസ്റ്റാഗ്രാം)
9/ 10
സങ്കീർണ്ണമായ വ്യത്യസ്ത യോഗാസനങ്ങളിൽ പ്രാവീണ്യം നേടിയ ദീപിക പദുക്കോൺ അത് തന്റെ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കാറുണ്ട്. ഗരുഡാസനം, ഉസ്ത്രാസനം, അതുമല്ലെങ്കിൽ ആഞ്ജനേയാസനം എന്നിവയിൽ ദീപിക വിദഗ്ധയാണ് (ചിത്രം: ഇൻസ്റ്റാഗ്രാം)
10/ 10
ദൈനംദിന ജീവിതത്തിൽ യോഗ ഉൾപ്പെടുത്തുകയും ആരാധകർക്കിടയിൽ അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ബോളിവുഡ് താരങ്ങളിൽ ഒരാളാണ് സോണാൽ ചൗഹാൻ. അവർ വിവിധ യോഗാസനങ്ങൾ പരിശീലിക്കുകയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പ്രേക്ഷകരെ അവയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു (ചിത്രം: ഇൻസ്റ്റാഗ്രാം)