TRENDING:

ഡേറ്റിനുശേഷം ബന്ധത്തിന് താല്‍പ്പര്യമില്ലെന്ന് യുവാവ്; ബില്ല് സ്ല്പിറ്റ് ചെയ്യാന്‍ യുപിഐ ഐഡി ചോദിച്ച് യുവതി: വൈറലായി സ്‌ക്രീന്‍ഷോട്ട്

Last Updated:

ഡേറ്റിന് ശേഷമുള്ള നിരസിക്കല്‍ പലര്‍ക്കും പലതരത്തിലാകാം. ചിലര്‍ക്ക് അത് വൈകാരികവും വേദനാജനകവുമാകാം. മറ്റുചിലര്‍...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡേറ്റിനുശേഷം ഒരു യുവതിയും യുവാവും തമ്മിലുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അപ്രതീക്ഷിതമായ നിരസിക്കല്‍ താന്‍ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുവതി. റെഡ്ഡിറ്റിലാണ് പോസ്റ്റ് ഡേറ്റ് അനുഭവം യുവതി പങ്കുവെച്ചിട്ടുള്ളത്.
(Image: AI generated)
(Image: AI generated)
advertisement

ഡേറ്റിന് ശേഷമുള്ള നിരസിക്കല്‍ പലര്‍ക്കും പലതരത്തിലാകാം. ചിലര്‍ക്ക് അത് വൈകാരികവും വേദനാജനകവുമാകാം. മറ്റുചിലര്‍ കരയും ചിലര്‍ അമിതമായി അതിനെ കുറിച്ച് ചിന്തിക്കും. എന്നാല്‍ ഈ യുവതി ആ നിമിഷത്തെ വളരെ വിവേകപൂർവം കൈകാര്യം ചെയ്ത രീതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്.

'ഉചിതമായത്' എന്ന തലക്കെട്ടോടെയാണ് യുവതി റെഡ്ഡിറ്റില്‍ പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. യുവാവുമായുള്ള സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടും യുവതി പങ്കിട്ടു. ഡേറ്റ് കഴിഞ്ഞ് പിറ്റേന്ന് അവള്‍ അയാള്‍ക്ക് വളരെ കാഷ്വലായി ഒരു സന്ദേശം അയക്കുകയായിരുന്നു. സുഖമാണോ എന്ന് അവള്‍ യുവാവിനോട് ചോദിച്ചു. അയാള്‍ വളരെ മാന്യമായും ബഹുമാനത്തോടെയും അവളുമായുള്ള ബന്ധം തുടരാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചുകൊണ്ട് മറുപടി നല്‍കി.

advertisement

തങ്ങള്‍ ഒരുമിച്ചുള്ള ഡേറ്റ് ആസ്വദിച്ചുവെന്നും അതിന് നന്ദിയെന്നും എന്നാല്‍ രണ്ടുപേരുടെയും വ്യക്തിത്വങ്ങള്‍ പൊരുത്തപ്പെടുന്നില്ലെന്ന് തനിക്ക് തോന്നിയെന്നും വിശദീകരിച്ചാണ് അയാള്‍ മറുപടി അയച്ചത്. അവരെ മഹത്തായ വ്യക്തിയെന്ന് വിളിച്ചാണ് യുവാവ് അഭിസംബോദന ചെയ്തത്. യുവതിയുടെ മുന്നോട്ടുള്ള യാത്രയില്‍ എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം കുറിച്ചു.

ഇതിന് മിക്കയാളുകളും ചെയ്യുന്നതുപോലെ വിശദീകരണം ചോദിക്കുകയോ മറ്റെന്തെങ്കിലും ചോദിക്കുകയോ അല്ല യുവതി ചെയ്തത്. അവൾ തർക്കിക്കാനോ തന്നെ ന്യായീകരിക്കാനോ തന്നെ നിരസിച്ചതിന്റെ കാരണം തിരക്കാനോ നിന്നില്ല. മറിച്ച് വളരെ പക്വതയോടെയും മനോഹരമായും ഈ സാഹചര്യം കൈകാര്യം ചെയ്തു. അയാള്‍ പറഞ്ഞത് ശരിയാണെന്ന് അവള്‍ മറുപടി നല്‍കി. മാത്രമല്ല ഡേറ്റിനിടെ അയാള്‍ ചെലവാക്കിയ പണം തുല്യമായി വിഭജിക്കുന്നതിന് അവള്‍ അദ്ദേഹത്തിന്റെ യുപിഐ ഐഡിയും ചോദിച്ചു. യുവതിയുടെ ഈ മനോഭാവമാണ് സോഷ്യല്‍ മീഡിയയിലല്‍ ശ്രദ്ധനേടിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലായി. നിരവധി പേര്‍ യുവതിയെ പ്രശംസിച്ചുകൊണ്ട് പോസ്റ്റിനോട് പ്രതികരിച്ചു. ഡേറ്റിനിടെ ബില്ല് മുഴുവനായും അടച്ചത് അയാളാണെന്നും അതിൽ തന്റെ വിഹിതം പണം തിരികെ നല്‍കാനാണ് യുപിഐ ഐഡി ചോദിച്ചതെന്നും യുവതി വ്യക്തമാക്കി. സ്ത്രീകള്‍ വളരെ അപൂര്‍വമായി മാത്രമേ ഇങ്ങനെ പെരുമാറുന്നുള്ളുവെന്നു പറഞ്ഞുകൊണ്ട് ഒരു ഉപയോക്താവ് അവളെ അഭിനന്ദിച്ചു. ചിലർ അവളെ രാജ്ഞിയെന്നും വിളിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Life/
ഡേറ്റിനുശേഷം ബന്ധത്തിന് താല്‍പ്പര്യമില്ലെന്ന് യുവാവ്; ബില്ല് സ്ല്പിറ്റ് ചെയ്യാന്‍ യുപിഐ ഐഡി ചോദിച്ച് യുവതി: വൈറലായി സ്‌ക്രീന്‍ഷോട്ട്
Open in App
Home
Video
Impact Shorts
Web Stories