അടുത്ത സുഹൃത്തിനൊപ്പം യാത്ര ചെയ്യുമ്പോഴാണ് ജെനയയ്ക്ക് ബ്രെയിൻ ട്യൂമറാണെന്ന് കണ്ടെത്തിയത്. “എന്റെ ലോകം 21-ാം വയസ്സിൽ അവസാനിച്ചു. എന്നാൽ എല്ലാവരും എനിയ്ക്കൊപ്പമുള്ളതിൽ വളരെ സന്തോഷമുണ്ട്, ”ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ജെനയ പറഞ്ഞു. “ഇത് എന്നെ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു. ജീവിതത്തിൽ ആരോഗ്യമാണ് ഏറ്റവും പ്രധാനം, ആരോഗ്യം ഇല്ലെങ്കിൽ നമുക്ക് ഒന്നുമില്ല” ജനേയ പറഞ്ഞു.
സിഡ്നിയിൽ തിരിച്ചെത്തിയ ശേഷം വിശദമായ പരിശോധനകൾ നടത്തി. അതിനുശേഷം യുവതി ഇപ്പോൾ ആശുപത്രിയിൽ കഴിയുകയാണ്, കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ മൂന്ന് മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് ജെനയ വിധേയയായി. ജെനയയുടെ ഒരു സുഹൃത്ത് അവളുടെ ചികിത്സകൾക്കും ശസ്ത്രക്രിയയ്ക്കുമായുള്ള പണം കണ്ടെത്താൻ ഒരു ഗോ ഫണ്ട് മീ (GoFundMe) കാമ്പെയ്‌ൻ ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന പണം ജെനയയുടെ കുടുംബത്തിനാണ് കൈമാറുന്നത്.
advertisement
ഇതുവരെ 28,800 ഡോളർ സംഭാവനകളിലൂടെ നേടാനായതായി കാമ്പെയ്‌ൻ ഓർഗനൈസർ ചെൽസി ആഷെ പറഞ്ഞു.
കാഴ്ചയിൽ വളരെ ഊർജ്ജസ്വലയും ആരോഗ്യവതിയുമായിരുന്ന ഒരു യുവതിയ്ക്കാണ് ജീവിതത്തിൽ ഇങ്ങനെ ഒരു പരീക്ഷണം നേരിടേണ്ടി വന്നത്. “എനിക്കറിയാവുന്ന ഏറ്റവും ദയയുള്ളതും അതിശയകരമായ വ്യക്തിത്വത്തിനും ഉടമയാണ് അവൾ” ജെനയയുടെ ഉറ്റസുഹൃത്തായ ക്രിസ്റ്റീന ആർഗി പറഞ്ഞു. “എനിക്കറിയാവുന്ന ഏറ്റവും ശക്തയായ വ്യക്തി നീയാണ്. ഈ സമയത്തെ നിന്റെ നിശ്ചയദാർഢ്യവും പോസിറ്റിവിറ്റിയും എന്നെ അത്ഭുതപ്പെടുത്തുന്നു. ഞാൻ നിന്നെ വളരെയേറെ സ്നേഹിക്കുന്നു. ഈ രോഗത്തെ നീ മറികടക്കും” ക്രിസ്റ്റീന ജെനയയ്ക്കായി കുറിച്ചു