അസാധാരണമായ മത്സരം
നവംബര്‍ 29ന് ചോംങ്കിംഗ് മുനിസിപ്പാലിറ്റിയിലെ ഒരു ഷോപ്പിംഗ് സെന്ററിലാണ് മത്സരം നടന്നത്. നൂറ് പേരാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചത്. അവരില്‍ നിന്ന് പത്ത് പേരെ തിരഞ്ഞെടുത്തു. ഇതിന് ശേഷമാണ് മത്സരം നടന്നത്. മൊബൈല്‍ ഫോണുകള്‍, ഐപാഡ്, ലാപ്‌ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഉപയോഗിക്കരുതെന്നതായിരുന്നു നിര്‍ദേശം. പ്രത്യേകം തയ്യാറാക്കിയ കിടക്കയില്‍ എട്ട് മണിക്കൂര്‍ ചെലവഴിക്കണം. മത്സരത്തിലെ നിബന്ധന ലളിതമായിരുന്നുവെങ്കിലും ശാന്തമായിരിക്കുമ്പോള്‍ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള പ്രലോഭനത്തെ ചെറുക്കുകയായിരുന്നു മത്സരത്തിന്റെ ലക്ഷ്യം.
advertisement
മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമായിരുന്നുവെന്ന് ജിമു ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. മത്സരത്തിന് മുമ്പ് മത്സരാര്‍ത്ഥികള്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ സംഘാടകര്‍ക്ക് നല്‍കേണ്ടിയിരുന്നു. അടിയന്തിര സാഹചര്യമുണ്ടായാല്‍ വിളിക്കുന്നതിന് മാത്രം കഴിയുന്ന പഴയ മോഡല്‍ മൊബൈല്‍ ഫോണുകള്‍ മാത്രമാണ് അവര്‍ക്ക് നല്‍കിയത്. ഇത് സംഘാടകര്‍ തന്നെ നല്‍കി. കുടുംബാംഗങ്ങളെ മാത്രം ബന്ധപ്പെടാന്‍ മാത്രമെ ഇത് ഉപയോഗിക്കാവൂ എന്ന നിർദേശവുമുണ്ടായിരുന്നു. കൂടാതെ, മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഭൂരിഭാഗം സമയവും കിടക്കയില്‍ തന്നെ ചെലവഴിക്കേണ്ടി വന്നു. ഇടയ്ക്ക് ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിന് അഞ്ച് മിനിറ്റ് സമയം നല്‍കി.
ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ പൂര്‍ണമായും വിലക്കിക്കൊണ്ടുള്ള മത്സരത്തില്‍ മത്സരാര്‍ത്ഥികളുടെ മാനസിക നില സംഘാടകര്‍ പരിശോധിച്ചു. റിസ്റ്റ് സ്ട്രാപ്പുകള്‍ ഉപയോഗിച്ച് ഉറക്കത്തിന്റെയും ഉത്കണ്ഠയുടെയും അളവ് നിരീക്ഷിച്ചു. കിടക്കയില്‍ ഇരുന്ന് പാനീയങ്ങളും ഭക്ഷണവും കഴിച്ച് പുസ്തകങ്ങള്‍ വായിച്ചും വിശ്രമിച്ചുമാണ് മത്സരാർഥികൾ സമയം ചെലവഴിച്ചത്.
ശരീരിക പ്രവര്‍ത്തനങ്ങളെക്കാള്‍ ഉപരിയായി മത്സരാര്‍ത്ഥിയുടെ മാനസിക നിലയാണ് മത്സരത്തില്‍ പരിശോധിക്കപ്പെട്ടത്. സൂക്ഷ്മമായ നിരീക്ഷണത്തിന് ശേഷം ഡോംഗ് എന്ന് പേരുള്ള യുവതി വിജയിയായി. മത്സരത്തില്‍ 100ല്‍ 88.99 സ്‌കോര്‍ ആണ് അവര്‍ നേടിയത്. ഏറ്റവും കൂടുതല്‍ സമയം കട്ടിലില്‍ ചെലവഴിച്ച അവർ ഗാഢനിദ്ര ഒഴിവാക്കി. ഏറ്റവും കുറഞ്ഞ ഉത്കണ്ഠ ഡോംഗിലാണ് രേഖപ്പെടുത്തിയത്.
സമ്മാനത്തുക
ഒരു ഫിനാന്‍സ് സ്ഥാപനത്തിലെ സെയില്‍സ് മാനേജറായ ഡോംഗ് 1.16 ലക്ഷം രൂപയാണ് സമ്മാനം നേടിയത്. ഒറ്റ രാത്രികൊണ്ട് അവര്‍ ചൈനീസ് മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയും ചെയ്തു. മത്സരത്തില്‍ പങ്കെടുത്തപ്പോള്‍ ധരിച്ച വസ്ത്രധാരണത്തിന്റെ പേരില്‍ 'പൈജാമ സിസ്റ്റര്‍' എന്ന വിളിപ്പേരും അവര്‍ക്ക് ലഭിച്ചു. തന്റെ ദിനചര്യയിൽ പരിമിതമായ സമയമാണ് അവർ മൊബൈൽ ഫോണിൽ ചെലവഴിക്കുന്നത്. കൂടാതെ, ബാക്കിയുള്ള സമയം കുട്ടിയെ പഠിപ്പിക്കാനായി ചെലവഴിക്കുന്ന ഡോങ്ങിന്റെ ജീവിതശൈലി പൊതുജനങ്ങള്‍ക്കിടയില്‍ അവരെ പ്രിയങ്കരിയാക്കി മാറ്റി.
മെത്തകളും അനുബന്ധ വസ്തുക്കളും വില്‍ക്കുന്ന ഷോപ്പിംഗ് സെന്ററിലാണ് മത്സരം സംഘടിപ്പിക്കപ്പെട്ടത്. എന്നാല്‍, മത്സരം സ്‌പോണ്‍സര്‍ ചെയ്ത കമ്പനിയെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.