സെബിയുടെ ഡബ്ല്യുടിഎം ആയ ആദ്യ വനിത മാത്രമല്ല, സ്വകാര്യ മേഖലയില്‍ നിന്നുള്ള ആദ്യ വ്യക്തി കൂടിയാണ് ബച്ച്. ഐസിഐസിഐ ബാങ്കില്‍ തന്റെ കരിയര്‍ ആരംഭിച്ച മാധബി 2009 ഫെബ്രുവരി മുതല്‍ 2011 മെയ് വരെ ഐസിഐസിഐ സെക്യൂരിറ്റീസില്‍ എംഡിയും സിഇഒയും ആയി പ്രവര്‍ത്തിച്ചിരുന്നു.
2011ല്‍ സിംഗപ്പൂരിലെ ഗ്രേറ്റര്‍ പസഫിക് ക്യാപിറ്റല്‍ എല്‍എല്‍പിയില്‍ ചേർന്നു. സെബിക്ക് പുതിയ ചെയര്‍മാനെ ലഭിക്കുമോ അതോ നിലവിൽ ചെയർമാനായ അജയ് ത്യാഗിക്ക് വീണ്ടും കാലാവധി നീട്ടിനല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തതയ്ക്കായി ഓഹരി വിപണി കാത്തിരിക്കുകയായിരുന്നു.
advertisement
ഡി ആര്‍ മേത്തയ്ക്ക് ശേഷം സെബിയുടെ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച രണ്ടാമത്തെ മേധാവിയായ യുകെ സിന്‍ഹയ്ക്ക് സര്‍ക്കാര്‍ മൂന്ന് വര്‍ഷത്തേക്ക് മുമ്പ് കാലാവധി നീട്ടി നല്‍കിയിരുന്നു. അതിനാല്‍ അജയ് ത്യാഗിക്ക് വീണ്ടും കാലാവധി നീട്ടിനല്‍കിയേക്കുമെന്ന് വിശകലന വിദഗ്ധർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ധനമന്ത്രാലയം ഒക്ടോബറില്‍ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 6 ആയിരുന്നു. ഫെബ്രുവരി 22 ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്: 'പോസ്റ്റിനായുള്ള ഷോര്‍ട്ട്ലിസ്റ്റിംഗ് ഇനിയും നടന്നിട്ടില്ല,' എന്നായിരുന്നു.
Also Read-എന്താണ് വൈപ്പർ മാൽവെയർ? യുക്രെയ്‌നെതിരെ സൈബർ ആക്രമണത്തിന് റഷ്യ വൈപ്പർ ആയുധമാക്കുമോ?
കേന്ദ്രധനകാര്യമന്ത്രാലയമാണ് സെബി അധ്യക്ഷന്റെ നിയമനം തീരുമാനിക്കുന്നത്. റെഗുലേറ്റര്‍മാരെ നിയമിക്കുന്നതിനുള്ള നടപടിക്രമം അനുസരിച്ച്, ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഫിനാന്‍ഷ്യല്‍ സെക്ടര്‍ റെഗുലേറ്ററി അപ്പോയിന്റ്മെന്റ് സെര്‍ച്ച് കമ്മിറ്റിയാണ് (FSRASC - Financial Sector Regulatory Appointments Search Committee) അധ്യക്ഷ സ്ഥാനത്തേക്കുള്ള അപേക്ഷ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റിന്റെ നിയമന സമിതിയിലേക്ക് എഫ്എസ്ആര്‍എസ്‌സി ആണ് അധ്യക്ഷന്റെ പേര് ശുപാര്‍ശ ചെയ്യുന്നത്.
