പ്രതിദിനം രണ്ടായിരത്തോളം വ്യക്തിഗത സുരക്ഷ കിറ്റുകളാണ് ഇവർ തുന്നുന്നത്. കമ്പിനിയോട് ചേർന്ന് ഒരു ചെറിയ നിർമ്മാണ യൂണിറ്റായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പി പി ഇ കിറ്റിന്റെ ആവിശ്യകത ഏറി വരുകയും പ്രദേശത്തെ വനിതകളായ തയ്യൽ തൊഴിലാളികൾക്ക് ലോക്ക്ഡൗണിന്റ പശ്ചാത്തലത്തിൽ ജോലി കുറയുകയും ചെയ്തതോടെയാണ് ഇവരെ സേവനം പ്രയോജനപ്പെടുത്താൻ സംരംഭകർ തീരുമാനിച്ചത്.
കുറച്ചെങ്കിലും തയ്യൽ പരിചയമുള്ളവർക്ക് പരിശീലനം നൽകിയ ശേഷം കിറ്റ് നിർമ്മിക്കാനാവിശ്യമായ സാമഗ്രികൾ വീടുകളിൽ എത്തിച്ചുനൽകുന്നു. മാസ്കുകൾ, പി പി ഇ കിറ്റുകൾ, സർജൻ ഗൗൺ എന്നിവയാണ് തുന്നുന്നത്.
advertisement
തുന്നൽ പൂർത്തിയായാൽ ഇവ കമ്പിനിയിൽ എത്തിച്ച് അണുവിമുക്തമാക്കി പാക്ക് ചെയ്യും. വീട്ടിലിരുന്ന് ഒരാൾ ദിവസവും 25 മുതൽ 30 വരെ കിറ്റ് തുന്നുന്നുണ്ട്. പ്രതിദിനം ഒരാൾക്ക് 600 മുതൽ 700 രൂപ വരെ ലഭിക്കും. വിവിധ സർക്കാർ വകുപ്പുകളും എജൻസികളും കിറ്റുകൾ വാങ്ങുന്നുണ്ട്. തമിഴ്നാട് സർക്കാരും പി പി ഇ കിറ്റുകൾക്കായി സമീപിച്ചിരിക്കുകയാണ്.
