TRENDING:

World’s Tallest Lord Murugan Statue | ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുരുകൻ പ്രതിമ; കുംഭാഭിഷേകം നടത്തി ഭക്തർക്കായി തുറന്നു

Last Updated:

പ്രതിമയുടെ കുംഭാഭിഷേക ചടങ്ങിൽ ഹെലികോപ്റ്ററിൽ നിന്നും പുഷ്പാഭിഷേകം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുരുകൻ പ്രതിമ (World’s Tallest Lord Murugan Statue) തമിഴ്‌നാട്ടിലെ (Tamil Nadu) സേലം ജില്ലയിലെ പുത്തിരഗൗണ്ടംപാളയത്ത് അനാച്ഛാദനം ചെയ്തു. 146 അടി ഉയരമുള്ള ഈ പ്രതിമ ഭക്തർക്ക് കുംഭാഭിഷേകം നടത്താനായി തുറന്നുകൊടുത്തു. പുത്തിരഗൗണ്ടംപാളയത്തെ ഒരു ട്രസ്റ്റ് ആണ് പ്രതിമ നിർമ്മിച്ചത്. ഈ പ്രതിമയ്ക്ക് മലേഷ്യയിലെ (Malaysia) 140 അടി ഉയരമുള്ള പാത്തുമലൈ മുരുകൻ പ്രതിമയേക്കാൾ ഉയരമുണ്ട്.
ഏറ്റവും ഉയരം കൂടിയ മുരുകൻ പ്രതിമ
ഏറ്റവും ഉയരം കൂടിയ മുരുകൻ പ്രതിമ
advertisement

പ്രതിമയുടെ കുംഭാഭിഷേക ചടങ്ങിൽ ഹെലികോപ്റ്ററിൽ നിന്നാണ് പുഷ്പാഭിഷേകം നടത്തിയത്. ആരാധനയ്‌ക്കും പൂജാ ചടങ്ങുകളിൽ

പങ്കെടുക്കുന്നതിനുമായി ആയിരക്കണക്കിന് ഭക്തർ ക്ഷേത്രപരിസരത്ത് ഒഴുകിയെത്തി.

മലേഷ്യയിലെ മുരുകൻ പ്രതിമയാണ് സേലത്തെ പ്രതിമയുടെ നിർമ്മാണത്തിന് പ്രചോദനമായത്. ശ്രീ മുതുമല മുരുകൻ ട്രസ്റ്റ് ചെയർമാൻ എൻ ശ്രീധർ തന്റെ ജന്മനാടായ ആറ്റൂരിലാണ് ഏറ്റവും ഉയരമുള്ള മുരുകന്റെ പ്രതിമ നിർമ്മിക്കാൻ തീരുമാനിച്ചത്.

എല്ലാവർക്കും മലേഷ്യയിൽ പോയി അവിടെയുള്ള ദൈവത്തെ ആരാധിക്കാൻ കഴിയില്ല. അതിനാൽ സേലം ജില്ലയിൽ ഇത്തരത്തിൽ ഒരു പ്രതിമ നിർമ്മിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പിന്നീട് 2014ൽ വ്യവസായി കൂടിയായ ശ്രീധർ തന്റെ സ്വന്തം സ്ഥലത്ത് ക്ഷേത്രവും മുതുമലൈ മുരുകന്റെ പ്രതിമയും നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു.

advertisement

ശ്രീധർ പ്രതിമ നിർമ്മിക്കാൻ ശിൽപിയായ തിരുവാരൂർ ത്യാഗരാജനെയാണ് ഏൽപ്പിച്ചിരുന്നത്. 2006ൽ മലേഷ്യയിൽ മുരുകൻ പ്രതിമ നിർമ്മിച്ച അതേ ശിൽപിയാണ് ഇദ്ദേഹം. പ്രതിമയുടെ നിർമ്മാണ പ്രക്രിയ ആരംഭിക്കാൻ ശ്രീധർ ഏകദേശം രണ്ട് വർഷം സമയമെടുത്തിരുന്നു.

അതേസമയം, മലേഷ്യയിലെ മുരുകൻ പ്രതിമ സ്ഥിതി ചെയ്യുന്നത് ബട്ടു ഗുഹയിലാണ്. ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും പ്രശസ്തമായ ഹിന്ദു ആരാധനാലയങ്ങളിലൊന്നാണ് ഇത്. മലേഷ്യയിലെ ഏറ്റവും ഉയരം കൂടിയ ഈ ഹിന്ദു പ്രതിമ പണികഴിപ്പിക്കാൻ ഏകദേശം മൂന്ന് വർഷമെടുത്തിരുന്നു. 350 ടൺ സ്റ്റീൽ ബാറുകളും 300 ലിറ്റർ സ്വർണ്ണ പെയിന്റും ഈ പ്രതിമയുടെ നിർമ്മാണത്തിന് ആവശ്യമായി വന്നിരുന്നു. മാത്രമല്ല, പ്രതിമ കൊത്തിയെടുക്കാൻ ഇന്ത്യയിൽ നിന്ന് ഏകദേശം 15 ശിൽപികളും പോയിരുന്നു.

advertisement

കോൺക്രീറ്റിൽ നിർമ്മിച്ച ഈ പ്രതിമയ്ക്ക് സ്വർണ നിറമാണ് പൂശിയിരിക്കുന്നത്. 1892ൽ കെ തമ്പുസാമി പിള്ള എന്ന ഇന്ത്യൻ വ്യാപാരി ഇവിടെ ഒരു ചെറിയ മുരുകൻ പ്രതിമ സ്ഥാപിച്ചതോടെയാണെ ഈ ഗുഹ ഒരു ആരാധനാലയമായി മാറിയതെന്നും വിശ്വസിക്കപ്പെടുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹൈദരാബാദിലെ സമത്വ പ്രതിമ (സമതാ മൂര്‍ത്തി) പ്രധാനമന്ത്രി (Prime Minister) നരേന്ദ്ര മോദി (Narendra Modi) ഫെബ്രുവരിയിൽ രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു. 216 അടി ഉയരമുള്ള സമത്വ പ്രതിമ (Statue of Equality) പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആത്മീയാചാര്യൻ ശ്രീ രാമാനുജാചാര്യയുടെ (Sri Ramanujacharya) സ്മരണ നിലനിര്‍ത്തുന്നതാണ്. വിശ്വാസവും ജാതിയും മതവും ഉള്‍പ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമത്വം എന്ന ആശയം പ്രോത്സാഹിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
World’s Tallest Lord Murugan Statue | ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുരുകൻ പ്രതിമ; കുംഭാഭിഷേകം നടത്തി ഭക്തർക്കായി തുറന്നു
Open in App
Home
Video
Impact Shorts
Web Stories