TRENDING:

സൂര്യന്റെ യഥാർത്ഥ നിറം അറിയാമോ? വെളുപ്പ് ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?

Last Updated:

സൂര്യപ്രകാശത്തിന് എന്തുകൊണ്ടാണ് വെളുപ്പ് നിറം എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭൂമിയിലെ സകല ജീവജാലങ്ങളും സൂര്യപ്രകാശത്തെ ആശ്രയിക്കുന്നുണ്ട് എന്ന് നമുക്കറിയാം. സൂര്യപ്രകാശം എന്ന് കേട്ടാൽ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന നിറങ്ങൾ മഞ്ഞ, ഓറഞ്ച് എന്നിവ ആയിരിക്കും. കൂടാതെ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഉദയത്തിലും അസ്തമയത്തിനും സൂര്യനെ ചുവപ്പ് നിറത്തിലും കാണപ്പെടാറുണ്ട്. എന്നാൽ സൂര്യന്റെ യഥാർത്ഥ നിറം ഇതൊന്നുമല്ല എന്നതാണ് വാസ്തവം. സൂര്യന്റെ യഥാർത്ഥ നിറം വെള്ളയാണ് എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.
advertisement

എന്നാൽ സൂര്യപ്രകാശത്തിന് എന്തുകൊണ്ടാണ് വെളുപ്പ് നിറം എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അതായത് രണ്ടു പ്രാഥമിക വർണങ്ങൾ ഒന്നിച്ച് പ്രതിഫലിക്കുമ്പോൾ അതിന്റെ നിറം മാറാം. ഉദാഹരണത്തിന് പച്ചയും ചുവപ്പും തമ്മിൽ സംയോജിച്ചാൽ അത് മഞ്ഞ നിറത്തിൽ ആയിരിക്കും പ്രത്യക്ഷപ്പെടുക. ഇവിടെ പ്രാഥമിക വര്‍ണങ്ങളായ ചുവപ്പ്, നീല, പച്ച എന്നിവ ചേര്‍ന്നാണ് സൂര്യപ്രകാശത്തിന് വെളുപ്പ് നിറം ലഭിക്കുന്നത്. എന്നാൽ ഭൂമിയുടെ അന്തരീക്ഷത്തിന്റെ പ്രത്യേകത മൂലമാണ് സൂര്യപ്രകാശം നമുക്ക് മഞ്ഞയായി കാണപ്പെടുന്നത്.

2022 സെപ്തംബർ 13ന് നാസ ബഹിരാകാശയാത്രികനായ സ്കോട്ട് കെല്ലി ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ യഥാർത്ഥ വസ്തുത അദ്ദേഹം എക്സിൽ പങ്കുവെക്കുകയും ചെയ്തു. " സ്‌പേസ് ഫാക്റ്റ്: സൂര്യൻ യഥാർത്ഥത്തിൽ വെളുത്തതാണ്, പക്ഷേ ഭൂമിയുടെ അന്തരീക്ഷം മൂലം അത് മഞ്ഞയായി കാണപ്പെടുന്നു" എന്നാണ് സ്കോട്ട് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. അതിനാൽ സൂര്യന്റെ യഥാർത്ഥ നിറം വെളുപ്പ് തന്നെയാണ്. സൂര്യപ്രകാശം പ്രധാനമായും എല്ലാ നിറങ്ങളും കലർന്നതാണ്.

advertisement

'ഉകെറ്റാമോ': ഏത് പ്രതിസന്ധിയും ശാന്തമായി നിലകൊണ്ട് മുന്നോട്ട് ജീവിക്കാൻ ഒരു ജാപ്പനീസ് തന്ത്രം

കൂടാതെ ബഹിരാകാശത്ത് നിന്ന് എടുത്ത ചിത്രങ്ങളിൽ ഇതിന്റെ നിറം വെള്ളയാണെന്ന് നമുക്ക് വ്യക്തമായി കാണാം. ഇതിനർത്ഥം ഭൂമിയുടെ അന്തരീക്ഷമാണ് സൂര്യനെ മഞ്ഞനിറത്തിൽ ആക്കുന്നത്. കൂടാതെ ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്ന് വിട്ടുമാറി സൂര്യനെ നിരീക്ഷിച്ചാൽ ഇത് വെള്ള നിറമായി കാണാൻ സാധിക്കും എന്നും ഗവേഷകർ പറയുന്നു. എങ്കിലും സൂര്യന്റെ യഥാർത്ഥ നിറം ഗ്രഹിക്കാൻ നമ്മുടെ കണ്ണുകൾക്ക് സാധിക്കില്ല എന്നതും മറ്റൊരു കാര്യമാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നമ്മുടെ കണ്ണുകളിലെ ഫോട്ടോറിസെപ്റ്റർ ( photoreceptor) കോശങ്ങളിൽ സൂര്യപ്രകാശം നിറയുന്നത് വഴി ഇത് എല്ലാ നിറങ്ങളും ഒന്നിച്ച് ഒറ്റ നിറമായി നമുക്ക് തോന്നാൻ കാരണമാകും. കൂടാതെ സൂര്യപ്രകാശത്തിന്റെ എല്ലാ നിറങ്ങളും ചേർന്ന നിറം ശക്തമായി കണ്ണുകളിൽ പതിച്ചാൽ അത് വെള്ള നിറത്തിൽ ആയിരിക്കും നമ്മുടെ കണ്ണുകൾക്ക് കാണാൻ സാധിക്കുക. അതുകൊണ്ടാണ് പ്രധാനമായും ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യൻ മഞ്ഞ നിറത്തിലും ബഹിരാകാശത്ത് ഇത് വെള്ള നിറത്തിലും കാണപ്പെടുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Life/
സൂര്യന്റെ യഥാർത്ഥ നിറം അറിയാമോ? വെളുപ്പ് ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
Open in App
Home
Video
Impact Shorts
Web Stories