'ഉകെറ്റാമോ': ഏത് പ്രതിസന്ധിയും ശാന്തമായി നിലകൊണ്ട് മുന്നോട്ട് ജീവിക്കാൻ ഒരു ജാപ്പനീസ് തന്ത്രം
- Published by:Rajesh V
- trending desk
Last Updated:
എല്ലാത്തിനെയും സ്വീകരിക്കുക അല്ലെങ്കിൽ അംഗീകരിക്കുക എന്നതാണ് ഉകെറ്റാമോ എന്ന തത്വചിന്തയുടെ അടിസ്ഥാനം. ജീവിതത്തിൽ ഉണ്ടാകുന്ന സന്തോഷത്തെയും ദുഃഖത്തെയും ഒരുപോലെ അംഗീകരിക്കുന്നതിലൂടെ ജീവിതത്തിൽ സന്തുലിതാവസ്ഥ കൈവരിക്കാൻ സാധിക്കുമെന്ന് ഉകെറ്റാമോ പറയുന്നു
മാറ്റങ്ങളെ ഉൾക്കൊള്ളുകയും ചുറ്റുപാടുകൾക്ക് അനുസരിച്ച് മാറ്റപ്പെടുകയും ചെയ്യുന്നവരാണ് മനുഷ്യർ. സ്വന്തം നിലനിൽപ്പിന് പലപ്പോഴും ഈ മാറ്റങ്ങൾ അനിവാര്യമാണ്. ഇത്തരത്തിൽ ചുറ്റുപാടുകളിൽ നിന്നും നിലനിൽപ്പിന് ആവശ്യമായ ഘടകങ്ങളെ സ്വന്തം ജീവിതത്തിലേക്ക് പകർത്തുന്നതിന് സഹായിക്കുന്ന ഒരു ജാപ്പനീസ് തത്ത്വമാണ് 'ഉകെറ്റാമോ' (Uketamo).
എല്ലാത്തിനെയും സ്വീകരിക്കുക അല്ലെങ്കിൽ അംഗീകരിക്കുക എന്നതാണ് ഉകെറ്റാമോ എന്ന തത്വചിന്തയുടെ അടിസ്ഥാനം. ജീവിതത്തിൽ ഉണ്ടാകുന്ന സന്തോഷത്തെയും ദുഃഖത്തെയും ഒരുപോലെ അംഗീകരിക്കുന്നതിലൂടെ ജീവിതത്തിൽ സന്തുലിതാവസ്ഥ കൈവരിക്കാൻ സാധിക്കുമെന്ന് ഉകെറ്റാമോ പറയുന്നു. ജീവിതത്തിന്റെ എല്ലാ അവസ്ഥകളെയും നിയന്ത്രിക്കാൻ ശ്രമിക്കുന്നതിന് പകരം അത് എന്താണോ അതിനെ അങ്ങനെ തന്നെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നതിലൂടെ ജീവിതത്തിൽ ഒരാൾക്ക് ഏതവസ്ഥയിലും സമാധാനം കണ്ടെത്താൻ കഴിയുമെന്ന് ഉകെറ്റാമോ പഠിപ്പിക്കുന്നു. ജീവിതത്തിൽ നല്ലതും മോശവും ഒരുപോലെ കടന്നു വരും രണ്ടും എല്ലാ കാലവും നീണ്ടു നിൽക്കില്ല എന്ന ബോധ്യം സ്വയം വളർത്തിയെടുക്കുന്നതിലൂടെ ജീവിതത്തിലെ ഏത് അവസ്ഥകളിലും ശാന്തമായി നിലകൊള്ളാൻ നമുക്ക് സാധിക്കുമെന്നും ഈ തത്ത്വചിന്ത നമ്മെ പഠിപ്പിക്കുന്നു.
advertisement
മെഡിറ്റേഷൻ അല്ലെങ്കിൽ മനസ്സിനെ ഏകോപിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തികൾ ജീവിതത്തിൽ ശീലമാക്കുന്നതിലൂടെ ജീവിതത്തിലെ ഏത് അവസ്ഥയെയും ഉൾക്കൊള്ളാൻ സാധിക്കുമെന്ന് വിദഗ്സർ പറയുന്നു. കൂടാതെ ആരോഗ്യകരമായ ജീവിത ശൈലി വളർത്തിയെടുക്കാനും മനസ്സ് എപ്പോഴും ശുഭ ചിന്തകളാൽ നിറയ്ക്കാനും ഈ രംഗത്തെ വിദഗ്സർ നിർദ്ദേശിക്കുന്നു.
ജീവിതത്തിൽ ഉണ്ടാകുന്ന ഏത് വെല്ലുവിളികളെയും ആത്മവിശ്വാസത്തോടെ നേരിടാനും തരണം ചെയ്യാനും ഉകെറ്റാമോ ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ സാധിക്കും. ജീവിതത്തിൽ നേരിടേണ്ടി വരുന്ന അവസ്ഥകളെ മാത്രമല്ല മറിച്ച് ചുറ്റുമുള്ള വ്യക്തികളെയും, അവരുടെ നല്ല വശങ്ങളെയും മോശം വശങ്ങളെയും പൂർണമായി ഉൾക്കൊള്ളാനും ഉകെറ്റാമോ പഠിപ്പിക്കുന്നു. കൂടാതെ ഈ ജാപ്പനീസ് തത്വം ജീവിതത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ നമ്മുടെ കാഴ്ചപ്പാടുകളിൽ വരെ മാറ്റമുണ്ടാകും. അമിത പ്രതീക്ഷകൾ ഇല്ലാതെ എന്തിനെയും നേരിടാൻ കഴിയുമെന്നും വെല്ലുവിളികളെ അതിജീവിക്കാനുള്ള മാർഗമായി ഇത് ഉപയോഗപ്പെടുത്താനാകുമെന്നും വിദഗ്ധർ പറയുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 12, 2023 2:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
'ഉകെറ്റാമോ': ഏത് പ്രതിസന്ധിയും ശാന്തമായി നിലകൊണ്ട് മുന്നോട്ട് ജീവിക്കാൻ ഒരു ജാപ്പനീസ് തന്ത്രം