TRENDING:

Yvon Chouinard | ‘ഭൂമി ഇനി ഞങ്ങളുടെ ഏക ഓഹരി ഉടമ’; പരിസ്ഥിതി പ്രവർത്തനത്തിന് സ്വന്തം കമ്പനി വിട്ടുനൽകി ശതകോടീശ്വരൻ

Last Updated:

ആഗോള താപനവും പാരിസ്ഥിതിക പ്രശ്നങ്ങളും കണക്കിലെടുത്ത് ബിസിനസ് രീതിയാകെ കമ്പനി നേരത്തെ തന്നെ മാറ്റിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഫാഷൻ റീട്ടെയിലർ പാറ്റഗോണിയയുടെ സ്ഥാപകനായ അമേരിക്കൻ ശതകോടീശ്വരൻ യോൺ ച്യോയ‍്‍നാർഡ് ലോകത്തിന് മുമ്പിൽ പരിസ്ഥിതി സ്നേഹത്തിൻെറ പുതിയൊരു മാതൃക തുറന്നിടുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാൻ സ്വന്തം കമ്പനി തന്നെ വിട്ട് കൊടുത്തിരിക്കുകയാണ് ച്യോയ‍്‍നാർഡ്. "ഭൂമി മാത്രമാണ് ഇപ്പോൾ ഞങ്ങളുടെ ഏക ഓഹരി ഉടമ," സെപ്റ്റംബർ 14ന് കമ്പനി വിട്ടു നൽകുന്ന തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. പാറ്റഗോണിയയുടെ എല്ലാ വോട്ടിംഗ് സ്റ്റോക്കുകളും കമ്പനിയുടെ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി സൃഷ്ടിച്ച പാറ്റഗോണിയ പർപ്പസ് ട്രസ്റ്റിലേക്ക് മാറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കി.
advertisement

കമ്പനിയുടെ മറ്റ് ഓഹരികൾ പൂർണമായും പരിസ്ഥിതി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് സംഘടനയായ ഹോൾഡ്ഫാസ്റ്റ് കളക്ടീവിലേക്ക് വിട്ട് നൽകിയിരിക്കുകയാണ്. 1.2 ബില്യൺ ഡോളർ ആസ്തിയുള്ള വ്യവസായിയാണ് യോൺ ച്യോയ‍്‍നാർഡ്. പ‍ർവ്വതാരോഹകൻ കൂടിയായ അദ്ദേഹം നേരത്തെ തന്നെ പരിസ്ഥിതിക്ക് വേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

താൻ ഒരിക്കലും ഒരു ബിസിനസുകാരനാകാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് ച്യോയ‍്‍നാർഡ് മുമ്പൊരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്. പർവ്വതാരോഹണം ആയിരുന്നു അദ്ദേഹത്തിൻെറ ഇഷ്ട വിനോദം. തനിക്കും സുഹൃത്തുക്കൾക്കും മലകൾ കയറാൻ സഹായിക്കുന്ന തരത്തിലുള്ള ക്ലൈമ്പിങ് ഗിയറുകളാണ് അദ്ദേഹം ആദ്യം നിർമ്മിച്ചത്. പിന്നീട് 1973ൽ വസ്ത്ര വിപണന രംഗത്ത് പാറ്റഗോണിയ എന്ന സ്ഥാപനവും തുടങ്ങി.

advertisement

Also Read-Moonlighting | എന്താണ് 'മൂണ്‍ലൈറ്റിംഗ്'? ഐടി കമ്പനികൾ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകുന്നത് എന്തുകൊണ്ട്?

ആഗോള താപനവും പാരിസ്ഥിതിക പ്രശ്നങ്ങളും കണക്കിലെടുത്ത് ബിസിനസ് രീതിയാകെ കമ്പനി നേരത്തെ തന്നെ മാറ്റിയിരുന്നു. “നല്ല മാതൃക കാണിക്കാൻ സാധിച്ചാൽ നമുക്ക് ഉപഭോക്താക്കളെയും മറ്റ് ബിസിനസ് സ്ഥാപനങ്ങളെയും സ്വാധീനിക്കാൻ സാധിക്കും. അങ്ങനെ വ്യവസ്ഥിതി തന്നെ മാറ്റി മറിക്കാനാവും,” പരിസ്ഥിതിനാശം ഉണ്ടാക്കാത്ത രീതിയിൽ ബിസിനസ് ചെയ്യാൻ തീരുമാനിച്ചതിന് ശേഷം ച്യോയ‍്‍നാർഡ് പറഞ്ഞു.

advertisement

കമ്പനി സ്ഥാപിച്ച് ഏഴ് വർഷത്തിന് ശേഷം, പാറ്റഗോണിയ അതിന്റെ വാർഷിക വരുമാനത്തിൻെറ ഒരു ശതമാനം പരിസ്ഥിതി പ്രവ‍ർത്തനങ്ങൾക്ക് സംഭാവന ചെയ്യുന്നുണ്ടായിരുന്നു. "1% പ്ലാനറ്റ് സ്കീം" എന്ന പേരിൽ ഒരു ഔപചാരിക പദ്ധതിയും കമ്പനി 2001ൽ പ്രഖ്യാപിച്ചു.

പ്രാദേശിക തലത്തിൽ പാരിസ്ഥിതിക അവബോധം ഉണ്ടാക്കുന്നതിനായി പ്രവർത്തിക്കുന്ന ദേശീയ, അന്തർദ്ദേശീയ സംഘടനകൾക്ക് പാറ്റഗോണിയ ഏകദേശം 140 മില്യൺ ഡോളറിൻെറ സഹായം ഇതിനോടകം തന്നെ ചെയ്തിട്ടുണ്ട്. പ്രാദേശിക തലത്തിൽ പരിസ്ഥിതി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളുകൾക്കും വലിയ സഹായങ്ങളും കമ്പനി നൽകിയിട്ടുണ്ട്. സാമൂഹികവും പാരിസ്ഥിതികവുമായ വിഷയങ്ങൾ പരിഗണിച്ച് പ്രവ‍‍ർത്തിക്കുന്ന കമ്പനികൾക്ക് ലഭിക്കുന്ന സ‍ർട്ടിഫിക്കേഷനായ 'ബി-കോ‍ർപ്' ലഭിച്ചിട്ടുള്ള ആദ്യ കമ്പനികളിൽ ഒന്നാണ് പാറ്റഗോണിയ.

advertisement

2018ൽ ഭൂമിയെ രക്ഷിക്കാൻ വേണ്ടിയാണ് ഇനി മുതൽ തങ്ങൾ പ്രവർത്തിക്കുന്നതെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ പൂർണമായി പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് വേണ്ടി കമ്പനി മുഴുവൻ വിട്ട് കൊടുത്ത് കൊണ്ടുള്ള പ്രഖ്യാപനം ച്യോയ‍്‍നാർഡിനെ മറ്റ് സമ്പന്നരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. "മറ്റ് ശത കോടീശ്വരൻമാർ സാമൂഹിക-പാരിസ്ഥിതിക പ്രവർത്തനങ്ങൾക്ക് എല്ലാ വർഷവും തങ്ങളുടെ ആസ്തിയുടെ ചെറിയ ഒരു ശതമാനം മാത്രമാണ് സംഭാവന ചെയ്യുന്നത്. അവിടെയാണ് ച്യോയ‍്‍നാർഡ് വ്യത്യസ്തനാവുന്നത്,” ഇൻസൈഡ് ഫിലാന്ത്രോപ്പി വെബ്‌സൈറ്റിന്റെ സ്ഥാപകനായ ഡേവിഡ് കാലഹാൻ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
Yvon Chouinard | ‘ഭൂമി ഇനി ഞങ്ങളുടെ ഏക ഓഹരി ഉടമ’; പരിസ്ഥിതി പ്രവർത്തനത്തിന് സ്വന്തം കമ്പനി വിട്ടുനൽകി ശതകോടീശ്വരൻ
Open in App
Home
Video
Impact Shorts
Web Stories