ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 1.06 കോടി രൂപയുടെ മദ്യം ഇവിടെ മാത്രം വിറ്റഴിച്ചു. രണ്ടാം സ്ഥാനം കൊല്ലം ആശ്രാമം ഔട്ട് ലെറ്റാണ്. 1.01 കോടി രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് വിറ്റത്.
Also Read- ബീവറേജസ് ഷോപ്പുകൾക്ക് മൂന്ന് ദിവസം അവധി; നാല് ദിവസം ബാങ്കുകൾ ഇല്ല; ഓണം അവധികൾ ഇങ്ങനെ
ബെവ്കോയുടെ സംസ്ഥാനത്തെ 4 ഔട്ട്‌ലെറ്റുകളിലെ വിൽപന ഒരു കോടി കവിഞ്ഞു. ചേർത്തല കോർട്ട് ജങ്ഷൻ, പയ്യന്നൂർ, തിരുവനന്തപുരം പവർഹൗസ് റോഡ് എന്നിവിടങ്ങളിലെ ഔട്ട് ലെറ്റുകളിലും വൻ വിൽപന ഉണ്ടായി. ഈ വർഷം വിവിധ നികുതി ഇനത്തിൽ 550 കോടി രൂപ സർക്കാറിന്റെ ഖജനാവിലെത്തും.
advertisement
അന്തിമ വിറ്റുവരവ് കണക്ക് വരുമ്പോൾ , വില്‍പ്പന വരുമാനത്തില്‍ മാറ്റമുണ്ടാകുമെന്ന് ബെവ്‌കൊ എംഡി അറിയിച്ചു. വില്‍പ്പന ഇനിയും ഉയരുമെന്നാണ് ബെവ്‌കോ എംഡി പറയുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 29, 2023 12:41 PM IST