TRENDING:

Bank holiday list in April 2021 | ഏപ്രില്‍ മാസം 15 ദിവസം ബാങ്ക് അവധി; ഏതൊക്കെ ദിവസങ്ങളിലെന്ന് നോക്കാം

Last Updated:

റിസര്‍വ് ബാങ്കിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏപ്രിൽ മാസം സ്വകാര്യ, പൊതു മേഖലാ ബാങ്കുകള്‍ക്ക് ഒന്‍പത് പൊതു അവധി ദിവസങ്ങള്‍ ഉണ്ടാകും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ഏപ്രില്‍ മാസത്തില്‍ ബാങ്കുകള്‍ക്ക് 15 ദിവസം അവധിയായിരിക്കും. റിസര്‍വ് ബാങ്കിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വകാര്യ, പൊതു മേഖലാ ബാങ്കുകള്‍ക്ക് ഒന്‍പത് പൊതു അവധി ദിവസങ്ങള്‍ ഉണ്ടാകും. ഇതിനു പുറമേ രണ്ടാമത്തെയും നാലാമത്തേയും ശനിയാഴ്ചകളിലും നാല് ഞായറാഴ്ചകളിലും ബാങ്കുകള്‍ അവധി ആയിരിക്കും.
advertisement

ഏപ്രില്‍ ഒന്നിന് പെസഹ വ്യാഴാഴ്ചയാണ് ആദ്യത്തെ അവധി. ഏപ്രില്‍ രണ്ടിന് ദുഃഖവെള്ളിയായതിനാല്‍ രണ്ടാമത്തെ അവധി. ഏപ്രില്‍ അഞ്ചിന് ഹൈദരാബാദ് റീജിയണല്‍ സെന്ററില്‍ ബാബു ജഗ്ജീവന്‍ റാമിന്റെ ജന്മദിനം ആഘോഷിക്കുന്നതിനാല്‍ അവധി ദിനമായാരിക്കും. ഏപ്രില്‍ ആറിന് തമിഴ്‌നാട് അസംബ്ലി നടക്കുന്നതിനാല്‍ ചൈന്നൈ സെന്ററില്‍ ഒരു ദിവസത്തെ അവധി ഉണ്ടാകും.

അടുത്ത അവധി ദിനം ഏപ്രില്‍ 13നാണ്. തെലുങ്ക് പുതുവത്സര ദിനം, ഉഗാഡി ഉത്സവം, സാജിബു നോങ്മപന്‍ബ, ഒന്നാം നവരാത്രി, ബൈശാഖി എന്നിങ്ങനെ ഒന്നിലധികം ഉത്സവങ്ങള്‍ നടക്കുന്നതിനാല്‍ അവധി ലഭിക്കും. ഏപ്രില്‍ 14ന് ബാബ സാഹേബ് അംബേദ്കര്‍ ജയന്തിയുടെ ദിനമായതിനാല്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഈ ദിവസത്തില്‍ തമിഴ് പുതുവത്സര ദിനം, വിഷു, ബിജു ഫെസ്റ്റിവല്‍, ചൈറോബ, ബോഹാബ് ബിഹു എന്നിവ നടക്കുന്നതിനാലും അവധി ആയിരിക്കും.

advertisement

Also Read- 'ലാൽ ജോസ് സാറിനെ കണ്ടാൽ കെട്ടിപ്പിടിക്കണം; ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഡയമണ്ട് നെക്ളേസ്'; വൈറലായി യുവാവിന്റെ കുറിപ്പ്

ഏപ്രില്‍ 15ന് ഹിമാചല്‍ ദിനം, ബംഗാളി പുതുവത്സര ദിനം, ബോബാബ് ബിഹു, സര്‍ഹുല്‍ എന്നിവ ആഘോഷിക്കുന്നതിനാല്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഏപ്രില്‍ 16ന് ഗുവാഹത്തിയില്‍ ബോഹാബ് ബിഹു ആയതിനാല്‍ അന്ന് ബാങ്കുകള്‍ക്ക് അവധി ലഭിക്കും. അവസാനത്തെ അവധി ഏപ്രില്‍ 27നാണ്. രാം നവമി ആയിതനാലും ഗാരിയ പൂജ അടയാളപ്പെടുത്തിയതിനാലും ബാങ്കുകള്‍ക്ക് അവധി ആയിരിക്കും.

advertisement

അക്കൗണ്ട് അടയ്ക്കുന്നത് ഒഴികെയുള്ള അവധി ദിനങ്ങള്‍ നേഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന് കീഴിലുള്ളവയാണ്. ഈ ഒന്‍പത് അവധി ദിവസങ്ങള്‍ കൂടാതെ ഞായറാഴ്ചകളും, രണ്ടാം ശനിയാഴ്ചയും (ഏപ്രില്‍ 10) നാലാം ശനിയാഴ്ചയും (ഏപ്രില്‍ 25) എന്നീ ദിവസങ്ങളിലും ബാങ്കുകള്‍ അടച്ചിടും.

മാർച്ച് മാസത്തെ അവസാന ആഴ്ചയും ഏപ്രിൽ ആദ്യവും ബാങ്കുകളിൽ പോകേണ്ട ആവശ്യമുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക, ആ യാത്ര മാറ്റിവെക്കുകയോ നേരത്തയാക്കുകയോ ചെയ്യേണ്ടി വരും. കാരണം അവധി ദിവസങ്ങളും സാമ്പത്തിക വർഷത്തിന്റെ അവസാനമുള്ള കണക്കെടുപ്പുമാണ്. ഇതുമൂലം മാർച്ച് 27 മുതൽ ഏപ്രിൽ 4 വരെയുള്ള രാജ്യത്തുടനീളമുള്ള ബാങ്കുകൾ അടച്ചിടും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ‌ബി‌ ഐ) റിപ്പോർട്ട് പ്രകാരം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഏഴ് ദിവസത്തെ അവധി ദിനങ്ങൾ ഉണ്ടാകും. മാർച്ച് 27 മുതൽ 29 വരെ ബാങ്കുകൾ രണ്ടാം ശനിയാഴ്ചയും ഹോളിയും കാരണം അവധി ആയിരിക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മാർച്ച് 27 നും ഏപ്രിൽ നാലിനും ഇടയിൽ ബാങ്കുകളുടെ സേവനം രണ്ടു ദിവസമേ ഉണ്ടാകൂ. മാർച്ച് 30നും ഏപ്രിൽ മൂന്നിനും. എന്നാൽ വർഷാവസാന ജോലികളുടെ ഭാഗമായി ചില ബാങ്കുകൾ ഈ ദിവസങ്ങളിലും അടച്ചിട്ടേക്കാം. മാർച്ച് 31ന് ബാങ്കിംഗ് സേവനങ്ങൾ അടച്ചിരിക്കും, കാരണം ഇത് സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസമായിരിക്കും (FY21).

മലയാളം വാർത്തകൾ/ വാർത്ത/Money/
Bank holiday list in April 2021 | ഏപ്രില്‍ മാസം 15 ദിവസം ബാങ്ക് അവധി; ഏതൊക്കെ ദിവസങ്ങളിലെന്ന് നോക്കാം
Open in App
Home
Video
Impact Shorts
Web Stories