TRENDING:

'ദിവസവും നാല് മണിക്കൂര്‍ ജോലി'; കോളേജ് പഠനം ഉപേക്ഷിച്ച യുവതിയുടെ മാസവരുമാനം 15 ലക്ഷം രൂപ

Last Updated:

കോളേജ് പഠനം പാതിവഴിയിലുപേക്ഷിച്ച് പ്രതിമാസം ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഒരു 39കാരിയുടെ വിജയഗാഥയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോളേജ് പഠനം പാതിവഴിയിലുപേക്ഷിച്ച് പ്രതിമാസം ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഒരു 39കാരിയുടെ വിജയഗാഥയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. യുഎസ് സ്വദേശിയായ അമി ലാന്‍ഡിനോ ആണ് പഠനം ഉപേക്ഷിച്ച് തന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോയത്. ഇന്ന് പ്രതിമാസം 15.13 ലക്ഷം രൂപയാണ് അമി സമ്പാദിക്കുന്നത്.
advertisement

പതിനഞ്ച് വര്‍ഷം മുമ്പാണ് അമി തന്റെ ജീവിതത്തിലെ നിര്‍ണായക തീരുമാനം കൈകൊണ്ടത്. അന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനായി നാല്‍പ്പത് ലക്ഷത്തോളം രൂപയാണ് വായ്പയിനത്തില്‍ അമിയ്ക്ക് എടുക്കേണ്ടി വന്നത്. ഇതോടെയാണ് കോളേജ് പഠനം ഉപേക്ഷിക്കാന്‍ അമി തീരുമാനിച്ചത്. വീഡിയോ ക്രിയേഷനിലൂടെ ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കാനും പുതിയൊരു കരിയര്‍ കെട്ടിപ്പടുക്കാനും തനിക്ക് കഴിഞ്ഞുവെന്ന് അമി പറയുന്നു.

പഠനം നിര്‍ത്തുന്ന സമയത്ത് തന്റെ പ്രായത്തിലുള്ള പല സുഹൃത്തുക്കളും ഒരു ജോലിയ്ക്കായി നെട്ടോട്ടമോടുകയായിരുന്നുവെന്ന് അമി ഓര്‍ത്തെടുത്തു. ബിരുദം നേടിയ തന്റെ പല സുഹൃത്തുക്കള്‍ക്കും മെച്ചപ്പെട്ട ജോലി ലഭിച്ചിരുന്നില്ലെന്നും അമി പറഞ്ഞു. അങ്ങനെയാണ് ഒരു പബ്ലിക് പോളിസി അസിസ്റ്റന്റിന്റെ ജോലി അമിയ്ക്ക് ലഭിച്ചത്. ആ ജോലിയില്‍ തുടരവെയാണ് അമി വീഡിയോ ക്രിയേഷനിലേക്കും സോഷ്യല്‍ മീഡിയയിലേക്കും തിരിഞ്ഞത്.

advertisement

അങ്ങനെ വീഡിയോകള്‍ നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ യുട്യൂബില്‍ ഷെയര്‍ ചെയ്യാന്‍ അമി തീരുമാനിച്ചു. വീഡിയോകള്‍ സൗജന്യമായി പോസ്റ്റ് ചെയ്യാനും അത് സുഹൃത്തുക്കളിലേക്ക് എത്തിക്കാനും കഴിഞ്ഞതില്‍ തനിക്ക് വളരെയധികം സന്തോഷം തോന്നിയെന്നും അമി പറഞ്ഞു.

പതിയെ സോഷ്യല്‍ മീഡിയയുടെ പ്രചാരം വര്‍ധിച്ചതോടെ ഈ പ്ലാറ്റ്‌ഫോമുകള്‍ കൃത്യമായി ഉപയോഗിക്കാനും അമിയ്ക്ക് കഴിഞ്ഞു. അതിലൂടെ തന്റെ കരിയര്‍ വികസിപ്പിച്ചെടുക്കാനും അമിയ്ക്ക് സാധിച്ചു. വീഡിയോ ക്രിയേഷനിലെ തന്റെ കഴിവുകള്‍ പ്രോത്സാഹിപ്പിച്ച ഒരു സുഹൃത്താണ് തന്റെ വിജയത്തിന് പിന്നിലെന്ന് അമി പറഞ്ഞു.

advertisement

'' വീഡിയോ ക്രിയേഷന്‍ ഒരു പ്രൊഫഷനായി സ്വീകരിക്കണമെന്ന് അവള്‍ എന്നോട് പറഞ്ഞു. അതോടെയാണ് എനിക്ക് തിരിച്ചറിവുണ്ടായത്,'' അമി പറഞ്ഞു. ആ തിരിച്ചറിവാണ് തന്റെ വിജയത്തിന് കാരണമായതെന്ന് അമി പറഞ്ഞു.

തുടര്‍ന്ന് ജോലിയോടൊപ്പം തന്നെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മാനേജ് ചെയ്യുന്ന ജോലിയും അമി ചെയ്ത് തുടങ്ങി. വൈകുന്നേരങ്ങളിലും അവധി ദിനങ്ങളിലുമാണ് സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട ജോലികള്‍ അമി ചെയ്തിരുന്നത്.

2010-ല്‍ തന്റെ ജോലി ഉപേക്ഷിച്ച് സോഷ്യല്‍ മീഡിയ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അമി തീരുമാനിച്ചു. തുടര്‍ന്ന് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട ചെറിയ വീഡിയോ കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യാന്‍ അമി തീരുമാനിച്ചു. ആദ്യമൊക്കെ വരുമാനം വളരെ കുറവായിരുന്നു ലഭിച്ചിരുന്നത്.

advertisement

ആ സമയത്താണ് ഒരു ഓണ്‍ലൈന്‍ കോഴ്‌സ് പഠിപ്പിക്കാന്‍ അമി തീരുമാനിച്ചത്. ആ കോഴ്‌സിലൂടെ ഒരൊറ്റ ദിവസം 1000 ഡോളര്‍ (84,075 രൂപ) ആണ് അമിയ്ക്ക് ലഭിച്ചത്. Amy TV എന്ന തന്റെ യുട്യൂബ് ചാനലില്‍ ഇവര്‍ പുതിയ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാന്‍ തുടങ്ങി. മികച്ച പ്രതികരണങ്ങളാണ് ഈ വീഡിയോകള്‍ക്ക് ലഭിച്ചത്. കൂടാതെ പരസ്യങ്ങളിലൂടെ നല്ല വരുമാനവും അമിയ്ക്ക് ലഭിക്കാന്‍ തുടങ്ങി. ആയിരത്തിലധികം വീഡിയോകളാണ് അമി ഇതിനോടകം പോസ്റ്റ് ചെയ്തത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പിന്നീട് പുസ്തക പ്രസിദ്ധീകരണത്തിലും അമി ഒരു കൈ നോക്കി. Vlog Like A Boss, Good Morning, Good Life, തുടങ്ങിയ പുസ്തകങ്ങള്‍ അമി പ്രസിദ്ധീകരിച്ചു. ഇതിനോടകം ഈ പുസ്തകങ്ങളുടെ 40000 കോപ്പികളാണ് വിറ്റഴിച്ചത്. നിലവില്‍ യുട്യൂബ് പരസ്യങ്ങള്‍, ബ്രാന്‍ഡ് കൊളാബറേഷന്‍, പ്രോഡക്ട് സെയില്‍ എന്നിവയില്‍ നിന്ന് അമിയ്ക്ക് മികച്ച വരുമാനം ലഭിക്കുന്നുണ്ട്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
'ദിവസവും നാല് മണിക്കൂര്‍ ജോലി'; കോളേജ് പഠനം ഉപേക്ഷിച്ച യുവതിയുടെ മാസവരുമാനം 15 ലക്ഷം രൂപ
Open in App
Home
Video
Impact Shorts
Web Stories