ഒരു മാസത്തിലെ ശമ്പളത്തിലെ ഏറിയ പങ്കും ചെലവിട്ടാണ് ടിക്കറ്റുകൾ വാങ്ങിയത്. എന്നാൽ നറുക്കെടുപ്പിന് മുമ്പേ നിർഭാഗ്യം രമേശനെ പിടികൂടി. എടുത്ത 40 ടിക്കറ്റുകളും വീട്ടിൽനിന്ന് മോഷണം പോയി. ഇതിനൊപ്പം 3500 രൂപയും നഷ്ടപ്പെട്ടു. ആരോഗ്യവകുപ്പിലെ അറ്റൻഡറാണ് രമേഷ്. മോഷണം പോയ ലോട്ടറികൾ തിരിച്ചുകിട്ടില്ലെന്ന് കരുതി 10 ടിക്കറ്റുകളും കൂടി രമേശ് വാങ്ങി.
ബന്ധുക്കളുമായി സ്വത്തു തർക്കമുള്ള രമേശ് ഒറ്റയ്ക്കാണ് താമസം. ലോട്ടറിയടിച്ചാൽ കടം വീട്ടണമെന്ന് പ്രതീക്ഷയിലാണ് ഇത്രയധികം ലോട്ടറി വാങ്ങിയത്. മോഷണം സംബന്ധിച്ച് രമേഷ് ഒല്ലൂർ പൊലീസിൽ പരാതി നൽകി.
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
October 09, 2024 1:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Thiruvonam Bumper 2024: 20,000 രൂപ ചെലവാക്കി രമേശെടുത്ത 40 ഓണം ബമ്പറും കള്ളൻ കൊണ്ടുപോയി; 10 എണ്ണംകൂടിയെടുത്ത് ഭാഗ്യപരീക്ഷണം