ബജറ്റ് അവതരണം- തത്സമയ വിവരങ്ങൾ അറിയാം
ആരോഗ്യമേഖലയ്ക്ക് വിഹിതം കൂട്ടിയതായും ധനമന്ത്രി വ്യക്തമാക്കി. 2.23 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മുൻവർഷത്തേതിൽ നിന്ന് 137 ശതമാനം വർധനയാണിത്. കോവിഡ് വാക്സിൻ വിതരണത്തിനായി 35,000 കോടി രൂപ വകയിരുത്തി. പുതുതായി രണ്ട് കോവിഡ് വാക്സിൻ കൂടി ഇന്ത്യ പുറത്തിറക്കുമെന്നും ധനമന്ത്രി പറഞ്ഞു. കോവിഡ് പോരാട്ടത്തിൽ ഇന്ത്യ വിജയിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു.
advertisement
ആഗോള സമ്പദ്ഘടന തകർന്നപ്പോഴും ഇന്ത്യ പിടിച്ചുനിന്നു. പുതിയ യുഗത്തില്‍ ഇന്ത്യ പ്രതീക്ഷയുടെ വെളിച്ചമാകും. ആത്മനിർഭർ ഭാരത് തുടരും. കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. സ്വയംപര്യാപ്തതയിൽ ഊന്നിയുള്ള പരിപാടികൾ തുടരും. പൂർണമായും ഡിജിറ്റലായ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ബജറ്റ് കോപ്പി വിതരണവും ഡിജിറ്റലായിട്ടാണ്.