TRENDING:

2023ലെ വായ്പകളിൽ 92 ശതമാനവും ഭവന, വാഹന വായ്പകളെന്ന് ആർബിഐ ഡാറ്റ

Last Updated:

പലിശ നിരക്ക് വർദ്ധനവും കടുത്ത പണപ്പെരുപ്പവും ഉണ്ടായിട്ടുപോലും ക്രെഡിറ്റ് കാർഡിന്റെ ആവശ്യകതയിൽ കുറവ് ഉണ്ടായില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2023ൽ റീട്ടെയിൽ വായ്പകൾ 18 ശതമാനം വർധിച്ചുവെന്ന് റിപ്പോർട്ട്. പ്രത്യേകമായ ഈടുകളൊന്നും നൽകാതെയുള്ള വായ്പകൾ ക്രമാതീതമായി ഉയരുന്നുവെന്നും ഇത് തുടരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബാങ്ക്ബസാർ മണിമൂഡ് ( Bank Bazaar Moneymood ) പുറത്ത് വിട്ട റിസർവ് ബാങ്കിന്റെ ഡേറ്റ പ്രകാരം വ്യക്തിഗത ലോണുകൾ 22 ശതമാനവും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ചെലവുകൾ 28 ശതമാനം വർധിച്ചതായും ചൂണ്ടിക്കാട്ടുന്നു. 94 മില്യൺ ക്രെഡിറ്റ് കാർഡുകൾ ആക്റ്റീവ് ആയി നിലനിൽക്കുന്നുണ്ടെന്നും ശരാശരി 5,577 രൂപയുടെ ഇടപാടുകൾ ഓരോ കാർഡിലും നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് അനുസരിച്ച് 2023 ൽ മാത്രം ശരാശരി 1.71 ലക്ഷം രൂപയാണ് വ്യക്തിഗത ലോണുകളായി വിതരണം ചെയ്തിട്ടുള്ളത്. പലിശ നിരക്ക് വർദ്ധനവും കടുത്ത പണപ്പെരുപ്പവും ഉണ്ടായിട്ടുപോലും ക്രെഡിറ്റ് കാർഡിന്റെ ആവശ്യകതയിൽ കുറവ് ഉണ്ടായില്ല.
advertisement

ഇതിനിടെ 2023 ൽ സുരക്ഷിതമല്ലാത്ത ചെറുകിട വായ്പകൾ ആർബിഐ നിർത്തലാക്കിയത് ശ്രദ്ധേയമായ നീക്കമായിരുന്നു. ചെറുകിട ലോണുകൾ വർധിക്കുന്നത് ആസ്തികളുടെ നിലവാരം കുറയ്ക്കുന്ന കാരണം മുൻ നിർത്തിയായിരുന്നു നടപടി. ക്രെഡിറ്റ്‌ കാർഡുകൾ, വ്യക്തിഗത ലോണുകൾ, കൺസ്യൂമർ ഡ്യൂറബിൾ ലോണുകൾ തുടങ്ങിയവക്കുള്ള റിസ്ക് വെയിറ്റുകൾ (Risk Weight) ആർബിഐ ഉയർത്തിയിരുന്നു. അതുകൊണ്ട് തന്നെ ചെറുകിട വായ്പകൾ നൽകുന്ന സ്ഥാപനങ്ങൾ ഉയർന്ന കരുതൽ മൂലധനം നില നിർത്തേണ്ടത് അത്യാവശ്യമായി വന്നിരുന്നു. ഉദാഹരണമായി വ്യക്തിഗത വായ്പ വഴിയുള്ള ഓരോ 100 രൂപയ്ക്കും ആസ്തികളിന്മേലുള്ള റിസ്ക് വെയിറ്റ് 100 രൂപയുടെ 100 ശതമാനം ആയിരുന്നു. എന്നാൽ ഇപ്പോൾ അത് 125 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്. അതായത് ആസ്തികളിന്മേലുള്ള റിസ്ക് വെയിറ്റ് 125 രൂപയാകും. മുൻപ് 100 രൂപയുടെ 9 ശതമാനമായ 9 രൂപയായിരുന്നു ബാങ്കുകൾ മൂലധന ഫണ്ടിലേക്ക് നീക്കി വയ്ക്കേണ്ടിയിരുന്നത്, റിസ്ക് വെയിറ്റ് 125 ആയി ഉയർന്നത്തോടെ ഇത് 11.25 ആയി മാറി. അതായത് മുൻപ് ഉണ്ടായിരുന്നതിനേക്കാളും 2.25 രൂപ ആയി മൂലധനം വർധിപ്പിച്ചു.

advertisement

എസ്ഐപി 70:20:10 ഫോര്‍മുല അറിയാമോ? വിപണിയിലെ ലാഭനഷ്ടങ്ങൾക്കിടയിൽ സുരക്ഷിത മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന്

ക്രെഡിറ്റ് കർഡുകളുടെ ആവശ്യകതയിലും വർദ്ധനവ് ഉണ്ടായ ഒരു വർഷമായിരുന്നു 2023. റീട്ടെയിൽ ഡേറ്റകളുടെ കണക്ക് അനുസരിച്ച് ഭവന വായ്പകൾ 14.5 ശതമാനം വർധിച്ച് 2.14 ലക്ഷം കോടി രൂപയായി. അതേസമയം, വാഹനങ്ങളുമായി ബന്ധപ്പെട്ട വായ്പകൾ 20 ശതമാനം വർധിച്ച് 5.53 ലക്ഷം കോടി രൂപയായി.

കൺസ്യൂമർ ഡ്യൂറബിൾ ലോണുകളുടെ കാര്യത്തിൽ 2023 ൽ കുറവ് ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ആകെ 7.7 ശതമാനത്തിന്റെ വർധനവ് മാത്രമാണ് ഉണ്ടായത്. എന്നാൽ 2022 ലെ മെല്ലെപ്പോക്കിന് ശേഷം വിദ്യാഭ്യാസ ലോണുകൾ വർദ്ധിച്ച വർഷം കൂടിയായിരുന്നു 2023. 2024 ൽ പണപ്പെരുപ്പം കുറയുമെന്ന് കരുതുന്നതായും ഇതിലൂടെ പലിശ നിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ബാങ്ക് ബസാറിന്റെ സിഇഒ ആദിൽ ഷെട്ടി പറയുന്നു.

advertisement

ITR ഫയലിങ്ങിൽ റെക്കോർഡ് വർധന; 2023 ഡിസംബർ 31 വരെ ഫയൽ ചെയ്തത് 8.18 കോടി ആളുകൾ

ഇതിലൂടെ ലോണുകൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും എന്നും, ആർബിഐ റിസ്ക് വെയിറ്റുകൾ ഉയർത്തിയത് ചെറുകിട ലോണുകൾ കുറയാൻ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പലിശ നിരക്ക് കൂടിയിട്ടും ഭവന വായ്പകൾ വർധിച്ചിട്ടുണ്ട്. എന്നാൽ മുൻ വർഷത്തെ അപേക്ഷിച്ച് വളർച്ച കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2023ൽ ബാങ്ക്ബസാർ വഴി വിതരണം ചെയ്ത ഭവന വായ്പകൾ ശരാശരി 28.19 ലക്ഷമാണ്. 2024 പണപ്പെരുപ്പം കുറയുന്നതോടെ ഭവന വായ്പകൾ ഇനിയും വർധിക്കുമെന്നാണ് കണക്കുകൾ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാൽ 2019 മുതൽ വ്യക്തിഗത ലോണുകളുടെ കാര്യത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ആ കുറവ് 2023 ലും തുടർന്നതായി ബാങ്ക് ബസാറിന്റെ പഠനം സൂചിപ്പിക്കുന്നു. ഉയർന്ന മൂലധനം ഉള്ള സ്ഥാപനങ്ങൾക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുമെന്നും എന്നാൽ മൂലധനംകുറവുള്ളവർക്ക് സമ്മർദ്ദം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും ഷെട്ടി പറയുന്നു. കൂടാതെ ചെറുകിട ലോണുകൾക്ക് ഉള്ള ആവശ്യക്കാർ കൂടുതലായിരിക്കുമെങ്കിലും വെയിറ്റ് റിസ്ക് ഉയരുന്നത് ചെറുകിട ലോണുകളുടെ വളർച്ചയിൽ സ്വാധീനമുണ്ടാക്കും എന്നാണ് കരുതുന്നത്. 2023 ഒക്ടോബറോടെ ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 94.7 ദശ ലക്ഷം കവിഞ്ഞിരുന്നു. കാർഡുകളുടെ ശരാശരി ചെലവ് 5052 രൂപയിൽ നിന്നും 5,577 രൂപയായി ഉയർന്നു. റുപേ (Rupay) കാർഡുകൾ നിലവിൽ യുപിഐ വഴി ഉപയോഗിക്കാൻ കഴിയും എന്നാൽ വലിയ താമസമില്ലാതെ മറ്റ് നെറ്റ്‌വർക്കുകളും റുപേ കാർഡുകൾ ഉപയോഗപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
2023ലെ വായ്പകളിൽ 92 ശതമാനവും ഭവന, വാഹന വായ്പകളെന്ന് ആർബിഐ ഡാറ്റ
Open in App
Home
Video
Impact Shorts
Web Stories