എസ്ഐപി 70:20:10 ഫോര്‍മുല അറിയാമോ? വിപണിയിലെ ലാഭനഷ്ടങ്ങൾക്കിടയിൽ സുരക്ഷിത മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന്
- Published by:Naseeba TC
- news18-malayalam
Last Updated:
കൂടാതെ മിഡ് ക്യാപ്‌സില്‍ നിന്ന് 39.97 ശതമാനം വരുമാനവും സ്മാള്‍ ക്യാപ്‌സില്‍ നിന്ന് 43.75 ശതനമാനം വരുമാനവും ലഭിച്ചിരുന്നു
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനുള്ള ഫലപ്രദമായ മാര്‍ഗമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റമെന്റ് പ്ലാന്‍ (SIP) അഥവാ എസ്‌ഐപി. മ്യൂച്വല്‍ ഫണ്ടിന്റെ മൊത്തം ആസ്തി മൂല്യം അതിന്റെ പോര്‍ട്ടിഫോളിയോയിലെ സ്റ്റോക്കുകളുടെ പ്രകടനത്തിന് അനുസരിച്ച് മാറുന്ന സാഹചര്യത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആ നഷ്ടം നികത്താന്‍ എസ്‌ഐപിയ്ക്ക് സാധിക്കുന്നു.
അതേസമയം ഓഹരി വിപണി മികച്ച രീതിയില്‍ മുന്നേറുന്ന സാഹചര്യത്തില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളും വലിയ രീതിയില്‍ വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ലാര്‍ജ് ക്യാപ്‌സില്‍ നിന്ന് 25.60 ശതമാനം വാര്‍ഷിക വരുമാനമാണ് ലഭിച്ചത്. കൂടാതെ മിഡ് ക്യാപ്‌സില്‍ നിന്ന് 39.97 ശതമാനം വരുമാനവും സ്മാള്‍ ക്യാപ്‌സില്‍ നിന്ന് 43.75 ശതനമാനം വരുമാനവും ലഭിച്ചിരുന്നു.
advertisement
ഈ മ്യൂച്വല്‍ ഫണ്ടുകളിലെ വലിയൊരു ഭാഗം തുകയും വന്നത് എസ്‌ഐപി വഴിയാണെന്നതാണ് മറ്റൊരു പ്രത്യേകത. അതേസമയം എസ്‌ഐപി എത്ര സുരക്ഷിതമാണെന്ന് തോന്നിയാലും അത് വിപണിയുമായി ബന്ധപ്പെട്ടതാണെന്ന കാര്യം ഒരിക്കലും മറക്കരുത്. വ്യക്തികള്‍ക്ക് തങ്ങളുടെ നിക്ഷേപത്തിലുണ്ടാകുന്ന നഷ്ടം തള്ളികളയാനുമാകില്ല.
എന്നാല്‍ എസ്‌ഐപികളിലൂടെയുള്ള മ്യുച്വല്‍ ഫണ്ട് നിക്ഷേപത്തിന് സ്വീകരിക്കേണ്ട ഒരു ഫോര്‍മുലയുണ്ട്. ഈ ഫോര്‍മുലയിലൂടെ നിങ്ങളുടെ നിക്ഷേപങ്ങള്‍ ഏറെക്കുറെ സുരക്ഷിതമായി നിലനിര്‍ത്താന്‍ സാധിക്കും.
advertisement
എങ്ങനെ നിക്ഷേപം നടത്തണം?
എസ്‌ഐപി നിക്ഷേപകര്‍ 70:20:10 എന്ന നിയമം പാലിച്ച് മുന്നോട്ട് പോകണമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്. അതായത് ഒരാള്‍ തന്റെ നിക്ഷേപത്തിന്റെ 70 ശതമാനം ലാര്‍ജ് ക്യാപിലേക്കും 20 ശതമാനം മിഡ് ക്യാപിലേക്കും 10 ശതമാനം സ്മാള്‍ ക്യാപ് മ്യുച്വല്‍ ഫണ്ടിലുമായി നിക്ഷേപിക്കണം.
സാമ്പത്തിക സ്ഥിരതയുള്ള കമ്പനികളുടേതാണ് ലാര്‍ജ് ക്യാപ്‌സ്. അതിനാല്‍ മിഡ് ക്യാപിനെ അപേക്ഷിച്ച് വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ ഇവയെ ബാധിക്കാനുള്ള സാധ്യത വളരെ കുറവാണ്. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ ഏറ്റവും ആദ്യം ബാധിക്കുന്ന വിഭാഗമാണ് സ്മാള്‍ ക്യാപ്‌സ്. അതിനാല്‍ ഈ ഫോര്‍മുലയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് നഷ്ടം സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്.
advertisement
എസ്‌ഐപിയെ സംബന്ധിച്ചിടത്തോളം എല്ലാ സമയവും അനുകൂലമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. എപ്പോള്‍ വേണമെങ്കിലും എസ്‌ഐപിയിൽ നിക്ഷേപിക്കാൻ കഴിയും.
നിക്ഷേപ കാലാവധി എത്രയായിരിക്കണം?
നിക്ഷേപകര്‍ ഇക്വിറ്റി മ്യുച്വല്‍ ഫണ്ടുകളിൽ 8 മുതല്‍ 10 വര്‍ഷത്തേക്ക് നിക്ഷേപം നടത്തണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.കഴിഞ്ഞ മൂന്ന് വര്‍ഷമായി എസ്‌ഐപി വഴി നിക്ഷേപം നടത്തുന്നവരുടെ എണ്ണം കാര്യമായി വര്‍ധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 04, 2024 2:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
എസ്ഐപി 70:20:10 ഫോര്‍മുല അറിയാമോ? വിപണിയിലെ ലാഭനഷ്ടങ്ങൾക്കിടയിൽ സുരക്ഷിത മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന്