കടുത്ത KYC മാനദണ്ഡങ്ങൾ കാരണം കഴിഞ്ഞ രണ്ട് ദിവസമായി 2,000 രൂപ നോട്ടുകൾ നൽകി സ്വർണം വാങ്ങുന്നത് കുറവാണ്. എന്നാൽ ചില ജ്വല്ലറികൾ ഈ അവസരം മുതലെടുത്ത് സ്വർണത്തിന് 5 മുതൽ 10 ശതമാനം വരെ വില കൂട്ടി വാങ്ങാൻ തുടങ്ങിയിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. 10 ഗ്രാമിന് 66,000 രൂപ വരെയാണ് ചില ജ്വല്ലറികൾ ഈടാക്കുന്നത് എന്നാണ് റിപ്പോർട്ട്. നിലവിൽ രാജ്യത്തെ യഥാർത്ഥ സ്വർണ വില 10 ഗ്രാമിന് 60,200 രൂപയാണ്.
advertisement
“2,000 രൂപ നോട്ട് ഉപയോഗിച്ച് സ്വർണ്ണമോ വെള്ളിയോ വാങ്ങുന്നതിനെ കുറിച്ച് നിരവധി ആളുകളിൽ നിന്ന് അന്വേഷണങ്ങൾ ഉയരുന്നുണ്ട്, അതിനാൽ ശനിയാഴ്ച വ്യാപാരം അൽപ്പം ഉയർന്നു. എന്നാൽ, കർശനമായ KYC മാനദണ്ഡങ്ങൾ കാരണം വലിയ തോതിൽ വ്യാപാരം നടക്കുന്നില്ല” ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ( ജിജെസി) ചെയർമാൻ സായം മെഹ്‌റ പറഞ്ഞു.
“സ്വർണം വാങ്ങാൻ പഴയ പോലെയുള്ള തിരക്ക് ആളുകൾക്ക് ഇല്ല”, വിപണിയിൽ നിന്ന് 2000 രൂപാ നോട്ടുകൾ പിൻവലിക്കാനുള്ള സമയപരിധിയായി റിസർവ് ബാങ്ക് നാല് മാസത്തെ സാവകാശം നൽകിയതിനാൽ ആവാം ഈ ആശ്വാസം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read- 2000 രൂപ നോട്ട് മാറ്റാൻ മതിയായ സൗകര്യം ഒരുക്കണം; ബാങ്കുകൾക്ക് റിസർവ് ബാങ്ക് മാർഗനിർദേശം
ഉപയോക്താക്കൾ ഡിജിറ്റൽ പേയ്‌മെന്റുകളിലാണ് ഇപ്പോൾ കൂടുതലും താല്പര്യം കാണിക്കുന്നത്. അതിനാൽ 2,000ത്തിന്റെ കറൻസി നോട്ടുകൾ പിൻവലിക്കുന്നത് ഇന്ത്യയിലെ സ്വർണ വ്യാപാരത്തിൽ വലിയ സ്വാധീനം ചെലുത്താൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പല ജ്വല്ലറി റീട്ടെയിലർമാരും ശനിയാഴ്ച 2,000 രൂപ നോട്ടുകൾ സ്വീകരിച്ച് സ്വർണം വിറ്റിട്ടുണ്ട്. അതും ഉയർന്ന സ്വർണ നിരക്കിൽ തന്നെ. ഈ അവസരം മുതലെടുക്കാൻ ഉയർന്ന വിലയ്ക്ക് സ്വർണ്ണം വിൽക്കുന്നത് ചെറുകിട സ്വർണ്ണ കച്ചവടക്കാർ മാത്രമാണെന്നും വലിയ സ്ഥാപനങ്ങൾ ഇത്തരം വില്പന രീതികളിൽ നിന്ന് പൂർണമായി വിട്ട് നിൽക്കുന്നുണ്ടെന്നും പിഎൻജി ജ്വല്ലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സൗരഭ് ഗാഡ്ഗിൽ പറഞ്ഞു.
Also Read- 2000 രൂപ നോട്ട് പിൻവലിക്കലിനെ കുറിച്ച് അറിയേണ്ട15 കാര്യങ്ങൾ
“സ്വർണം വാങ്ങുന്നത് സംബന്ധിച്ച ചില അന്വേഷണങ്ങൾക്കായി ആളുകൾ വിളിക്കുന്നുണ്ട്. എന്നാൽ സ്വർണം വാങ്ങാനുള്ള തിരക്കില്ല. നാളെ മുതൽ ഇത് വർദ്ധിക്കുമായിരിക്കുമെന്ന്” നെമിചന്ദ് ബമാൽവ ആൻഡ് സൺസ് പാർട്ണർ ബച്ച്‌രാജ് ബമാൽവ പറഞ്ഞു. ആദായനികുതി നിയമങ്ങളും കള്ളപ്പണം വെളുപ്പിക്കൽ നിയമങ്ങളും അനുസരിച്ച് കെവൈസി മാനദണ്ഡങ്ങൾ പാലിച്ചാണ് ജ്വല്ലറികൾ സ്വർണം വിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോട്ട് നിരോധനം എല്ലായ്‌പ്പോഴും ആളുകളെ സ്വർണം വാങ്ങാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് കോംട്രെൻഡ്‌സ് റിസർച്ച് സഹസ്ഥാപകനും ഡയറക്ടറുമായ ജ്ഞാനശേഖർ ത്യാഗരാജൻ പറഞ്ഞു. എന്നാൽ ഇത്തവണത്തെ വ്യത്യാസമെന്തെന്നാൽ ഇപ്പോൾ രാജ്യത്ത് ധാരാളം നിയന്ത്രണങ്ങളും നിയമങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
2016ൽ 500, 1000 നോട്ടുകൾ അസാധുവാക്കിയതിൽ നിന്ന് വ്യത്യസ്തമായി 2018-19ൽ ആർബിഐ അച്ചടി നിർത്തിയതിനാൽ തന്നെ 2000 രൂപ നോട്ടുകൾ കൈവശം വയ്ക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. 2 ലക്ഷം രൂപയിൽ താഴെയുള്ള സ്വർണം, വെള്ളി, ആഭരണങ്ങൾ, വിലപിടിപ്പുള്ള രത്നങ്ങൾ, കല്ലുകൾ എന്നിവ വാങ്ങുന്നതിന് പാൻ നമ്പറോ നിർബന്ധിത കെവൈസി രേഖയായി ഉപഭോക്താവിന്റെ ആധാറോ ആവശ്യമില്ല. മെയ് 19ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2000 രൂപയുടെ കറൻസി നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും അത്തരം നോട്ടുകൾ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ ബാങ്കുകളിൽ നിന്ന് മാറ്റി വാങ്ങാനോ സെപ്റ്റംബർ 30 വരെ സമയം നൽകിയിട്ടുണ്ട്. 2,000 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നത് അടിയന്തരമായി നിർത്താൻ ബാങ്കുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.