ആഭ്യന്തര, അന്തർദേശീയ സർവീസുകൾ ആരംഭിക്കാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കുന്നു.
ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തതിനുശേഷം മാത്രമേ എയർലൈൻസിന് ബുക്കിംഗ് തുറക്കാൻ നിർദ്ദേശിക്കൂവെന്നും പുരി കൂട്ടിച്ചേർത്തു.
You may also like:COVID 19 | ലോക്ക്ഡൗൺ കാലത്ത് പൊതുഗതാഗതം അനുവദിക്കില്ല [NEWS]സാമൂഹിക അകലം പാലിക്കണം; ഒത്തുചേരൽ ഒഴിവാക്കണം: റമളാൻ മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന [NEWS]ആശ്വസിക്കാൻ വരട്ടെ; കേരളത്തിൽ ഇത്തവണ മൂന്നാം പ്രളയമെന്ന് വെതർമാന്റെ പ്രവചനം [NEWS]
advertisement
മെയ് 4 മുതൽ തിരഞ്ഞെടുത്ത ആഭ്യന്തര വിമാനങ്ങളിലും ജൂൺ 1 മുതൽ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാനങ്ങളിലും ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ അറിയിച്ചിരുന്നു.
മെയ് 4 മുതൽ ഘട്ടം ഘട്ടമായി വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ കുറച്ചുനാൾ മുമ്പ് വ്യക്തമാക്കിയിരുന്നു.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ രാജ്യത്ത് ലോക്ക്ഡൌൺ ഏർപ്പെടുത്തിയതിന്റെ ആദ്യ ഘട്ടം മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെയായിരുന്നു. രണ്ടാം ഘട്ടം ഏപ്രിൽ 15 ന് ആരംഭിച്ച് മെയ് 3 ന് അവസാനിക്കും. എല്ലാ ആഭ്യന്തര, അന്തർദ്ദേശീയ വാണിജ്യ യാത്രാസർവീസുകളും ലോക്ക്ഡൌൺ കാലയളവിൽ. താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.