TRENDING:

'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി

Last Updated:

ന്യൂഡല്‍ഹിയില്‍ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ നിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎംസിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സാങ്കേതികവിദ്യകളുടെ സമ്പൂര്‍ണ മൂല്യ ശൃംഖല സൂചിപ്പിക്കുന്നത് സെമികണ്ടക്ടറുകളില്‍ നിന്ന് ഫ്രോഡ് മാനേജ്‌മെന്റ് സൊലൂഷനുകളിലേക്കുള്ള ഇന്ത്യയുടെ പുരോഗതിയെയാണെന്ന് അദ്ദേഹം പറഞ്ഞു. അത് പുറത്തിറങ്ങാനിരിക്കുന്ന 6ജിയെ അടിവരയിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മേഖലയിലെ നവീകരണത്തിനും ഇന്ത്യ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂഡൽഹിയിലെ യശോഭൂമി കൺവെൻഷൻ സെന്ററിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ റിലയൻസ് ജിയോ ഇൻഫോകോം ചെയർമാൻ ആകാശ് അംബാനിയും ഭാരതി ഗ്രൂപ്പിന്റെ സുനിൽ ഭാരതി മിത്തലും പങ്കെടുത്തു
ന്യൂഡൽഹിയിലെ യശോഭൂമി കൺവെൻഷൻ സെന്ററിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ റിലയൻസ് ജിയോ ഇൻഫോകോം ചെയർമാൻ ആകാശ് അംബാനിയും ഭാരതി ഗ്രൂപ്പിന്റെ സുനിൽ ഭാരതി മിത്തലും പങ്കെടുത്തു
advertisement

രാജ്യത്തിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ ഐഎംസി 2025 ഒരു നാഴികക്കല്ലാണെന്നെന്ന് ആകാശ് അംബാനി പറഞ്ഞു. "നമ്മള്‍ ഇന്ന് മുഴുവന്‍ മൂല്യശൃംഖലയും കണ്ടു. സെമി കണ്ടക്ടറുകള്‍ മുതല്‍ ഫ്രോഡ് മാനേജ്‌മെന്റ് വരെ തുടര്‍ന്ന് 6ജി വരെ. ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ നിര്‍ത്താനും നവീകരിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു," ആകാശ് അംബാനി പറഞ്ഞു.

നൂതനാശയങ്ങളിലും സാങ്കേതിക മേഖലയിലെ പുരോഗതിയിലും വേരൂന്നിയ ഒരു പദ്ധതിക്ക് ശക്തമായ തുടക്കമാണ് ഐഎംസി 2025 എന്ന് വ്യവസായ സംഘടനയായ സിഒഎഐ(COAI)യുടെ ഡയറക്ടര്‍ ജനറല്‍ എസ്പി കോച്ചാര്‍ പറഞ്ഞു.

advertisement

"പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുപോലെ ഇന്ത്യയുടെ സാങ്കേതിക വിദ്യയുടെ ഭാവി പ്രാപ്തമായ കൈകളിലാണ്. രാജ്യം ഡിജിറ്റല്‍ രംത്ത് ശക്തമായി മുന്നേറിക്കൊണ്ടിരിക്കുന്നു. വേഗത്തിലുള്ള സാങ്കേതിക നവീകരണങ്ങളുടെയും കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ ടെലികോം സേവനദാതാക്കള്‍ സ്പാം/തട്ടിപ്പുകള്‍ എന്നിവയ്‌ക്കെതിരേയെടുത്ത നടപടിയുടെയും ഭാഗമായി ആശയവിനിമയങ്ങള്‍ ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വിദൂര കോണുകളില്‍ പോലും എത്തുന്നു," കോച്ചാര്‍ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Reliance Jio Chairman Akash Ambani said he wants to put India at the forefront of the digital revolution. He was speaking at the India Mobile Congress (IMC) in New Delhi

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
Open in App
Home
Video
Impact Shorts
Web Stories