ജിയോബ്രെയിന് വൈകാതെ തന്നെ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2024 ഓഗസ്റ്റ് 29ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ 47ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ജിയോബ്രെയിന്‍ പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ എഐ സാങ്കേതികവിദ്യയുടെ സ്വീകാര്യത വിപുലീകരിക്കാന്‍ ലക്ഷ്യമിട്ടാണ് ജിയോബ്രെയിന്‍ പുറത്തിറക്കുന്നത്. ഡെവലപ്പര്‍മാര്‍ക്കും സേവനദാതാക്കള്‍ക്കും എഐ ആപ്ലിക്കേഷനുകള്‍ സൃഷ്ടിക്കാനും അവരുടെ സേവനങ്ങള്‍ക്കായി എഐ ഉപകരണങ്ങള്‍ ഉപയോഗിക്കാനും ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് അവര്‍ അറിയിച്ചിരുന്നു.
തുടക്കത്തില്‍ ജിയോയുടെ സ്വന്തം ആപ്ലിക്കേഷനുകളിലേക്കും സേവനങ്ങളിലേക്കും അതുപോലെ റിലയന്‍സ് നടത്തുന്ന മറ്റ് കമ്പനികളുമായും സംയോജിപ്പിച്ചായിരിക്കും പ്രവര്‍ത്തിക്കുക. ഭാവിയില്‍ മറ്റുള്ളവര്‍ക്കു കൂടി ജിയോബ്രെയിനിന്റെ എഐ സേവനം വ്യാപിപ്പിക്കാനാണ് ജിയോ പദ്ധതിയിടുന്നത്. ''അവയ്ക്ക് ഒരു തലച്ചോറുണ്ടാക്കുകയാണ്'' ലക്ഷ്യമിടുന്നതെന്ന് ആകാശ് അംബാനി പറഞ്ഞു. ''നിങ്ങള്‍ക്ക് മെഷീന്‍ ലേണിംഗ് ഒരു സേവനമായി ഉപയോഗിക്കാവുന്നതാണ്. അവിടെ നിങ്ങള്‍ക്ക് ഒരു എഐ ബിസിനസ് കെട്ടിപ്പടുക്കുന്നതിന് പ്രത്യേക വൈദഗ്ധ്യമോ ചെലവേറിയ അടിസ്ഥാന സൗകര്യങ്ങളോ ഉണ്ടായിരിക്കേണ്ടതില്ല,'' അദ്ദേഹം വ്യക്തമാക്കി.
advertisement
ജിയോയുടെ ക്ലാഡ് പിസി പ്ലേ
ഒരു കംപ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും മാത്രമമുള്ള ഏതൊരാള്‍ക്കും ഉയര്‍ന്ന് നിലവാരമുള്ള കംപ്യൂട്ടിംഗിലേക്ക് പ്രവേശനം നല്‍കുന്ന ഒരു ക്ലൗഡ് പിസി ആപ്ലിക്കേഷന്‍ ജിയോ ഉടന്‍ പുറത്തിറക്കുമെന്ന് ആകാശ് അംബാനി പറഞ്ഞു.
''ഞങ്ങള്‍ വൈകാതെ ക്ലൗഡ് പിസി ആപ്ലിക്കേഷനും ആരംഭിക്കും. എല്ലാ വീടുകളിലും ലഭ്യമാക്കാവുന്ന ഒരു പൂര്‍ണമായ പേഴ്‌സണല്‍ കംപ്യൂട്ടര്‍ സംവിധാനമാണിത്. ഇതിന് പ്രത്യേക ഉപകരണങ്ങളൊന്നും ആവശ്യമുണ്ടായിരിക്കുകയില്ല. ഇത് ഉപയോഗിച്ച് നിങ്ങള്‍ ഉയര്‍ന്ന നിലവാരമുള്ള കംപ്യൂട്ട് എഐ ആപ്ലിക്കേഷനുകള്‍ നിര്‍മിക്കാന്‍ കഴിയും,'' അദ്ദേഹം വ്യക്തമാക്കി.
ഇതിലൂടെ ഉപഭോക്താക്കളുടെയും സംരംഭങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിലൂടെ ജിയോ അതിന് നേതൃത്വം നല്‍കുകയാണെന്നും ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്നും ആകാശ് പറഞ്ഞു.