ഇത്തരത്തില്‍ 2015ല്‍ 84 ലക്ഷം രൂപയ്ക്ക് വാങ്ങിയ തന്റെ പ്രിയപ്പെട്ട മേഴ്‌സിഡസ്-ബെന്‍സ് കാര്‍ വെറും രണ്ടര ലക്ഷം രൂപയ്ക്ക് വരുണ്‍ വിജ് എന്ന ഡൽഹി സ്വദേശി വില്‍ക്കേണ്ടി വന്നിരിക്കുകയാണ്. തന്റെ കുടുംബത്തിന് വാഹനത്തോടുണ്ടായിരുന്ന വൈകാരികമായ ബന്ധവും അത് വേര്‍പ്പെടുമ്പോള്‍ നേരിട്ട ആഘാതവും അദ്ദേഹം വിവരിച്ചു.
വണ്ടി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിട്ടും 1.35 ലക്ഷം കിലോമീറ്റര്‍ മാത്രമേ ഓടിയിട്ടുള്ളൂവെങ്കിലും കാര്‍ വില്‍ക്കേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു. ആഡംബര വാഹനം വാങ്ങിയപ്പോള്‍ തന്റെ കുടുംബം അത്യധികം സന്തോഷിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. മകനെ ഹോസ്റ്റലില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ നീണ്ടുനിന്ന യാത്രകളെക്കുറിച്ചും അദ്ദേഹം ഓര്‍മ പുതുക്കി.
advertisement
പത്ത് വര്‍ഷത്തോളം വാഹനം കൂടെയുണ്ടായിരുന്നുവെങ്കിലും കാറിന് വളരെ കുറഞ്ഞ അറ്റകുറ്റപ്പണികള്‍ മാത്രമെ ആവശ്യമായി വന്നുള്ളൂ. ടയര്‍ മാറ്റിയതും പതിവായുള്ള സര്‍വീസും മാത്രമാണ് ചെയ്തത്. രണ്ടര ലക്ഷം രൂപയ്ക്ക് പോലും കാര്‍ വാങ്ങാന്‍ ആരും തയ്യാറായില്ല. മറ്റ് വഴികളില്ലാത്തതിനാല്‍ അത് വില്‍ക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് പുതുക്കാന്‍ കഴിയുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നിയമം അനിവാര്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ഭാവിയില്‍ ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാന്‍ ഒരു ഇലക്ട്രിക് വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. ഏകദേശം 62 ലക്ഷം രൂപ മുടക്കിയാണ് അദ്ദേഹം ഈ വാഹനം വാങ്ങിയത്. കുറഞ്ഞത് ഒരു 20 വര്‍ഷത്തേക്കെങ്കിലും തടസ്സങ്ങളില്ലാതെ വാഹനം ഓടിക്കാന്‍ കഴിയുക എന്നതാണ് അദ്ദേഹത്തിന്റെ സ്വപ്നം.