കോട്ടയം ട്രാഫിക് പൊലീസിന്‍റെ ക്യാമറയിൽ പതിഞ്ഞ ലോറിയും കോഴിക്കോട് ആർടി ഓഫീസിൽ രജിസ്റ്റർ ചെയ്ത തന്‍റെ റോയൽ എൻഫീൽഡ് ബുള്ളറ്റിനും ഒരേ നമ്പരാണെന്നാണ് നിഷാന്ത് കണ്ടെത്തിയത്.
ബുള്ളറ്റിന്‍റെ നമ്പരിലുള്ള ലോറിക്ക് പൊലീസ് പിഴ ചുമത്തിയ വിവരങ്ങളും സൈറ്റിലുണ്ട്. 2022 ജൂലൈയിൽ യൂണിഫോം ധരിക്കാത്തതിന് കോട്ടയം കുറവിലങ്ങാട് വെച്ച് ഡ്രൈവർക്ക് 250 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഡ്രൈവറായ ബിനു എന്നയാൾ പിഴ ചുമത്തുകയും ചെയ്തു.
ഇതേക്കുറിച്ച് അന്വേഷിക്കാൻ നിഷാന്ത് കുറവിലങ്ങാട് പൊലീസ് സ്റ്റേഷനുമായി നിഷാന്ത് ബന്ധപ്പെട്ടെങ്കിലും അവർ കൈമലർത്തുകയായിരുന്നു. കോഴിക്കോട് ആർടി ഓഫീസിൽ വിളിച്ച് ഇക്കാര്യം പറഞ്ഞെങ്കിലും അവർ കൃത്യമായ മറുപടി നൽകിയില്ലെന്ന് നിഷാന്ത് പറയുന്നു.
advertisement
എഐ ക്യാമറ വഴി പിഴ ചുമത്താൻ തുടങ്ങിയതോടെ തന്‍റെ വാഹനത്തിന്‍റെ വിശദാംശം മോട്ടോർവാഹന വകുപ്പിന്‍റെ വെബ്സൈറ്റിൽ കയറി തിരഞ്ഞത്. അപ്പോഴാണ് തന്‍റെ വാഹനത്തിന് 2022 ജൂലൈയിൽ പിഴ ചുമത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടത്. ഇതിന്‍റെ വിശദാംശങ്ങൾ തിരഞ്ഞപ്പോഴാണ് ഒരേ നമ്പരിൽ ബുള്ളറ്റും ലോറിയുമുണ്ടെന്ന് മനസിലായത്.