Also Read- ഇന്നോവയുടെ അപ്രമാദിത്വം അവസാനിപ്പിക്കാനെത്തിയ ‘കാര്‍ണിവല്‍’ വിടവാങ്ങി; വിൽപന അവസാനിപ്പിച്ചതായി KIA
പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനും സൗജന്യ ഭക്ഷണം അടക്കം നൽകിയാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസ് നടത്തി വന്നത്. വ്യോമയാന മേഖലയിൽ വിപണി വിഹിതം വർധിപ്പിക്കാനും ചെലവ് കുറയ്ക്കാനുമാണ് എയർ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും നൽകി വന്ന ഇളവുകൾ നേരത്തെ എയർ ഇന്ത്യ വെട്ടികുറച്ചിരുന്നു. 50 ശതമാനത്തിൽ നിന്ന് 25 ശതമാനമായാണ് ഇളവുകൾ വെട്ടിക്കുറച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ സൗജന്യമായി നൽകി വന്ന ഭക്ഷണവും നിർത്തലാക്കിയത്.
advertisement
Also Read- കേരളത്തിലെ 4 ട്രെയിനുകളിൽ സ്ലീപ്പർ കോച്ച് കുറയ്ക്കുന്നു; പകരം എ സി കോച്ച്
എന്നാൽ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിനു ശേഷം എയർ ഇന്ത്യയിൽ ഭക്ഷണസേവനം മെച്ചപ്പെട്ടു. ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പുതിയ മെനു അനുസരിച്ചുള്ള ഭക്ഷണത്തിന് പണം മുൻകൂറായി അടയ്ക്കണം. വിമാനത്തിലെ മൂന്ന് നേരത്തെ ഭക്ഷണക്രമീകരണത്തിൽ മാറ്റം വരുത്തുകയും അനേകം വിഭവങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു. കൂടാതെ, വെജിറ്റേറിയൻ ആഹാരങ്ങൾ കഴിക്കുന്നവർക്ക് പ്രത്യേക വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ജൂൺ 22 മുതലാണ് പുതിയ മാറ്റങ്ങൾ നിലവിൽ വരിക. പുതിയ മെനു ഈ ലിങ്കിൽ ലഭ്യമാണ്