കേരളത്തിലെ 4 ട്രെയിനുകളിൽ സ്ലീപ്പർ കോച്ച് കുറയ്ക്കുന്നു; പകരം എ സി കോച്ച്

Last Updated:

എല്ലാ ട്രെയിനുകളിലും ഘട്ടംഘട്ടമായി സ്ലീപ്പർ കോച്ചിന്റെയും ജനറൽ കോച്ചിന്റെയും എണ്ണം കുറച്ച് എ സി കോച്ചുകളുടെ എണ്ണം കൂട്ടുകയെന്നതാണ് റെയിൽവേയുടെ പുതിയ നയം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിൽ ഓടുന്ന 4 ട്രെയിനുകളിൽ സ്ലീപ്പർകോച്ചിന്റെ എണ്ണം കുറയ്ക്കാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു. സെപ്റ്റംബർ മാസത്തോടെ ഈവണ്ടികളിൽ ഓരോ സ്ലീപ്പർകോച്ച് ഒഴിവാക്കി പകരം ഓരോ എ സി ത്രീ ടയർകോച്ച് ഘടിപ്പിക്കും. മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ് (16629/30), മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603/604), മംഗളൂരു-ചെന്നൈ മെയിൽ (12601/02), മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസ് (22637/38) എന്നീ വണ്ടികളിലാണ് മാറ്റം.
മാവേലിയിൽ സെപ്റ്റംബർ 11നും മംഗളൂരു മെയിലിൽ 13നും വെസ്റ്റ് കോസ്റ്റിൽ 14നും മലബാറിൽ 17നും ഇത് പ്രാബല്യത്തിൽ വരും. ഇതോടെ ഈ വണ്ടികളിൽ ഒരു എ സി ഫസ്റ്റ്ക്ലാസ് കം ടു ടയർ കോച്ചും രണ്ട് ടു ടയർ എ സി കോച്ചും അഞ്ച് ത്രീ ടയർ എ സി കോച്ചുമാണുണ്ടാവുക. സ്ലീപ്പർ കോച്ചുകളുടെ എണ്ണം ഒമ്പതായി കുറയും. ജനറൽ കോച്ചുകളുടെ എണ്ണം അഞ്ചായും ഭിന്നശേഷിസൗഹൃദ കോച്ചുകളുടെ എണ്ണം രണ്ടായും തുടരും. തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസിൽ (16347/48) ജൂലായ് 25 മുതൽ ഒരു ജനറൽകോച്ച് കുറച്ച് എ സി കോച്ച് കൂട്ടുമെന്ന് നേരത്തേ അറിയിച്ചിരുന്നു.
advertisement
എല്ലാ ട്രെയിനുകളിലും ഘട്ടംഘട്ടമായി സ്ലീപ്പർ കോച്ചിന്റെയും ജനറൽ കോച്ചിന്റെയും എണ്ണം കുറച്ച് എ സി കോച്ചുകളുടെ എണ്ണം കൂട്ടുകയെന്നതാണ് റെയിൽവേയുടെ പുതിയ നയം. യാത്രക്കാർക്ക് എ സി കോച്ചുകളോടാണ് താത്പര്യം കൂടുതലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. എ സി കോച്ചുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വൻവർധനയുണ്ടായിട്ടുണ്ടെന്നാണ് റെയിൽവേയുടെ കണക്ക്.
advertisement
എണ്ണത്തിൽ കുറവുള്ള എ സി കോച്ചുകളുടെ റിസർവേഷനാണ് ആദ്യം പൂർത്തിയാവുന്നത്. പുതിയ കോച്ചുകളുടെ നിർമാണത്തിലും എ സിക്കാണ് മുൻഗണന. റെയിൽവേക്ക്‌ വരുമാനം വർധിപ്പിക്കാൻ സഹായിക്കുന്ന ഈ മാറ്റത്തോടെ സ്ലീപ്പർ കോച്ചും ജനറൽ കോച്ചും ആശ്രയിക്കുന്ന സാധാരണക്കാരാകും ഏറെ ബുദ്ധിമുട്ടേണ്ടിവരിക.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Auto/
കേരളത്തിലെ 4 ട്രെയിനുകളിൽ സ്ലീപ്പർ കോച്ച് കുറയ്ക്കുന്നു; പകരം എ സി കോച്ച്
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement