TRENDING:

ജനപ്രിയമായി രണ്ടാം തലമുറയിലെ മഹീന്ദ്ര ഥാർ; ആവശ്യക്കാർ ഏറെയും ഓട്ടോമാറ്റിക് വേരിയന്റിന്

Last Updated:

അടിസ്ഥാന മോഡലായ എടി, ടോപ് മോഡലായ എൽഎക്സ് എന്നിങ്ങനെ രണ്ട് വാരിയന്റുകളിലാണ് കാർ ലഭ്യമാകുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിൽ അടുത്തിടെ ജനപ്രിയമായ കാറുകളിൽ ഒന്നായ മഹീന്ദ്ര ഥാറിന് ലഭിച്ച ബുക്കിങ്ങുകളിൽ പകുതിയോളം ഓട്ടോമാറ്റിക് വേരിയന്റിനാണെന്ന് കമ്പനി. 2202 ഒക്ടോബർ മുതൽ ലഭിച്ച 55,000 ബുക്കിങ്ങുകളിൽ 47 ശതമാനം ഉപഭോക്താക്കളും തിരഞ്ഞെടുത്തത് ഓട്ടോമാറ്റിക് വേരിയന്റാണ്.
News18
News18
advertisement

അടിസ്ഥാന മോഡലായ എടി, ടോപ് മോഡലായ എൽഎക്സ് എന്നിങ്ങനെ രണ്ട് വാരിയന്റുകളിലാണ് കാർ ലഭ്യമാകുന്നത്. ഒക്ടോബറിൽ ലോഞ്ച് ചെയ്ത പുതുതലമുറ മോഡലായ എൽഎക്സിൽ മാത്രമാണ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സംവിധാനമുള്ളത്.

130 പിഎസ് 2.2 ലിറ്റർ ഡീസൽ യൂണിറ്റ് അല്ലെങ്കിൽ 150 പിഎസ് 2.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ, 6 - സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയാണ് രണ്ടാം തലമുറയിൽപ്പെട്ട മഹീന്ദ്ര ഥാറിന് കരുത്തേകുന്നത്. മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനും ഈ വേരിയന്റിൽ ലഭ്യമാണ്.

advertisement

രണ്ടാം തലമുറ ഥാറിലെ എക്സ്റ്റീരിയറിന്റെ മറ്റൊരു സവിശേഷത ഫാക്ടറി ഫിറ്റഡ് റൂഫ് ഓപ്ഷൻസ് ആണ്. കൺവെർട്ടബിൾ ആയ സോഫ്റ്റ് ടോപ്പ്, ഹാർഡ് ടോപ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. ഇന്റീരിയറിലും എല്ലാ ആധുനിക സൗകര്യങ്ങളും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, 7 സ്ക്രീൻ ടച്ച്സ്ക്രീൻ ഇൻഫോടെയ്മെന്റ് സിസ്റ്റം, ടയർ പ്രഷർ മോണിറ്ററിങ്, റിയൽ ടൈം ഓഫ് റോഡ് സ്റ്റാറ്റിസ്റ്റിക്സ്, ക്രൂയിസ് കൺട്രോൾ എന്നിവ കാറിനെ ജനപ്രിയമാക്കുന്നു. കരുത്തനായ ഈ എസ്.യു.വി 18 ഇഞ്ച് അലോയ് വീലിലാണ് കുതിച്ചുപായുന്നത്.

advertisement

Also Read സ്വർണ വില കൂടി; ഇന്നത്തെ നിരക്കുകള്‍ അറിയാം

മഹീന്ദ്ര ഥാറിന്റെ പ്രധാന ഉപഭോക്താക്കൾ ഓഫ് റോഡ് യാത്ര ഇഷ്ടപ്പെടുന്നവരാണ്. ഇവർക്കായി ഓഫ് റോഡ് സവിശേഷതകളായ മെക്കാനിക്കൽ ലോക്കിംഗ് റിയർ ഡിഫറൻഷ്യൽ, ബ്രേക്ക് ലോക്കിംഗ് ഫ്രണ്ട് ഡിഫറൻഷ്യൽ, സ്റ്റാൻഡേർഡ് റോൾ കെയ്ജ് എന്നിവയും പുതിയ ഥാറിന്റെ പ്രത്യേകതയാണ്. യാത്രാസുഖത്തോടൊപ്പം സുരക്ഷയ്ക്കും പ്രാധാന്യം നൽകിയാണ് ഥാറിന്റെ രൂപകല്പന. ഡ്യൂവൽ ഫ്രണ്ട് എയർബാഗ്, റിയർ പാർക്കിംഗ് സെൻസർ, ISOFIX സീറ്റ് ആങ്കറേജ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി) എന്നിവയുടെ സുരക്ഷയാണ് ഥാർ പ്രത്യേകതകൾ.

advertisement

Also Read  അച്ഛനെ ഗെയ്മിംഗ് അഡിക്റ്റാക്കുക; പ്ലേ സ്റ്റേഷൻ ഫൈവ് വാങ്ങിക്കാനുള്ള സഹോദരന്റെ പ്ലാൻ പങ്കുവെച്ച് സഹോദരി

അതേസമയം അ‍ഞ്ച് ഡോറുകൾ ഉള്ള മഹീന്ദ്ര ഥാറിനായി അക്ഷമരായി കാത്തിരിക്കുകയാണ് ഇന്ത്യയിലെ എസ്‌യുവി പ്രേമികൾ. അടുത്തിടെ നടത്തിയ വാർത്താ സമ്മേളനത്തിൽ 2023നും 2026നും ഇടയ്ക്ക് ഇത്തരത്തിലുള്ള അഞ്ച് ഡോറുകളുള്ള മോഡൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചിരുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പുതിയ മോഡലിൽ 130 എച്ച്പി പവറും 300 എൻഎം ടോർക്കും നൽകുന്ന 2.2 ലിറ്റർ എംഹോക്ക് ഡീസൽ എൻജിൻ നൽകുമെന്നാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഥാറിന്റെ ജനപ്രീതി വർധിച്ചതോടെ മഹാന്ദ്രയുടെ മൊത്തം വിൽപ്പനയിലും മികച്ച നേട്ടമാണ് കമ്പനി നേടിയത്. 2021 മെയ് മാസത്തിൽ 8004 യൂണിറ്റ് കാറുകളാണ് മഹീന്ദ്ര വിറ്റഴിച്ചത്. കമ്പനിയുടെ വാർഷിക വിൽപ്പനയിൽ 114 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.

മലയാളം വാർത്തകൾ/ വാർത്ത/Money/
ജനപ്രിയമായി രണ്ടാം തലമുറയിലെ മഹീന്ദ്ര ഥാർ; ആവശ്യക്കാർ ഏറെയും ഓട്ടോമാറ്റിക് വേരിയന്റിന്
Open in App
Home
Video
Impact Shorts
Web Stories