HOME » NEWS » Money » GOLD PRICE FOR SOVEREIGN ROSE BY RS 80 ON JUNE 3

Gold Price Today| സ്വർണ വില കൂടി; ഇന്നത്തെ നിരക്കുകള്‍ അറിയാം

ഒരു ഗ്രാം സ്വർണത്തിന് 4620 രൂപയും പവന് 36,960 രൂപയുമാണ് ഇന്നത്തെ നിരക്ക്.

News18 Malayalam | news18-malayalam
Updated: June 3, 2021, 10:39 AM IST
Gold Price Today| സ്വർണ വില കൂടി; ഇന്നത്തെ നിരക്കുകള്‍ അറിയാം
Gold Price Today
  • Share this:
ന്യൂഡൽഹി/ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 4620 രൂപയും പവന് 36,960 രൂപയുമാണ് ഇന്നത്തെ നിരക്ക്. ബുധനാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു. ആഗോളവിപണിയിൽ അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില തുടരുന്നത്. രാജ്യത്ത് വരും ദിവസങ്ങളിലും സ്വർണ വില വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കുറഞ്ഞുനിന്ന സ്വർണ വില ഏപ്രിൽ, മെയ് മാസത്തിൽ വീണ്ടും ഉയരുകയായിരുന്നു. ഒരു പവൻ സ്വർണത്തിന് മാർച്ച് മാസത്തിൽ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും കുറഞ്ഞപ്പോൾ, ഏപ്രിലിൽ 2760 രൂപയുടെ വർധനവുണ്ടായി. 2021ലെ ഏറ്റവും കുറഞ്ഞ നിരക്ക് മാർച്ച് 31നായിരുന്നു- ഒരു പവന് 32,880 രൂപ. ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത് ജനുവരി 5, 6 ദിവസങ്ങളിലായിരുന്നു. 34,880 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില.

ആഗോള വിപണിയിൽ ചൊവ്വാഴ്ച സ്വർണവില അഞ്ച് മാസത്തെ ഉയർന്ന നിലവാരത്തിലെത്തിയിരുന്നു. ഔൺസിന് ചൊവ്വാഴ്ച 1914.26 ഡോളറായിരുന്നത് ബുധനാഴ്ച 1896.69 ഡോളറായി കുറഞ്ഞു. ഇന്ന് 1903.95 ഡോളറിനാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രാജ്യത്ത കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് വ്യാഴാഴ്ച 49,220 രൂപയാണ്. ബുധനാഴ്ച ഇത് 49,140 രൂപയും ചൊവ്വാഴ്ച ഇത് 49,469 രൂപയുമായിരുന്നു.

Also Read- Aadhaar Card Update: പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? ഇങ്ങനെ പരിശോധിക്കാം

വിലക്കയറ്റഭീഷണിയും ഡോളർ സൂചികയിലെ തളർച്ചയുമാണ് മഞ്ഞലോഹത്തിന് നേട്ടമായത്. രാജ്യാന്തര വിപണി വില, വിദേശ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സ്വർണ വില നിർണയിക്കുന്നത്. കേന്ദ്ര ബജറ്റിന് ശേഷമാണ് രാജ്യത്തെ സ്വർണ വിലയിൽ മാറ്റമുണ്ടായത്. ഫെബ്രുവരി 19ന് കുറഞ്ഞ നിരക്കായ 34,400ൽ എത്തിയ വില പിന്നീട് ക്രമേണ വർധിക്കുകയായിരുന്നു. കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരൂവ കുറച്ചതിന് പിന്നാലെ ഏതാനും ദിവസങ്ങളിൽ വില ഇടിവ് പ്രകടിപ്പിച്ചെങ്കിലും ആ പ്രവണതക്ക് താമസിയാതെ മാറ്റം വന്നു. ‌

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വർണവില (22 കാരറ്റ് സ്വർണം, 10 ഗ്രാം)

ചെന്നൈ- 46,550
മുംബൈ - 48,240
ന്യൂഡൽഹി- 47,010
കൊൽക്കത്ത- 47,010
ബെംഗളൂരു- 46,200
ഹൈദരാബാദ്- 46,200
പൂനെ- 48,240
ബറോഡ- 48,610
അഹമ്മദാബാദ്- 48,610
ജയ്പുര്‍- 47,010
ലഖ്‌നൗ - 47,010
കോയമ്പത്തൂര്‍- 46,550
മധുര- 46,550
വിജയവാഡ- 46,200
പാട്‌ന- 48,240
നാഗ്പൂര്‍- 48,240
ചണ്ഡിഗഡ്- 47,010
സൂറത്ത് - 48,610
ഭുവനേശ്വര്‍- 46,200
മംഗളൂരു- 46,200
വിശാഖപട്ടണം- 46,200
നാസിക് - 48,240
മൈസൂര്‍ - 46,200

വില കുറഞ്ഞാലും കൂടിയാലും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ ആളുകൾ കാണുന്നത്. ആഭരണങ്ങളായി മാത്രം ഉപയോഗിച്ചിരുന്ന സ്വർണം പ്രതിസന്ധി ഘട്ടങ്ങളിൽ തുണയാകുന്ന നിക്ഷേപമായാണ് ഇന്ന് പലരും കാണുന്നത്. ആവശ്യകത ഉയർന്നതോടെ സ്വർണ വിലയും മുകളിലേക്ക് കുതിച്ചു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യയിൽ ടൺ കണക്കിന് സ്വർണമാണ് പ്രതിവർഷം ഇറക്കുമതി ചെയ്യുന്നത്.

Key Words: gold price kerala, gold price today, Gold prices, gold price, gold price on June3, gold price in kerala, gold rates in kerala, 1 pavan gold rate, 1 pavan gold rate today, know todays gold price
Published by: Rajesh V
First published: June 3, 2021, 10:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories