ഹ്യുണ്ടായ് കോന ഇലക്ട്രിക് (Hyundai Kona Electric)
ഹ്യുണ്ടായി കോന ഇലക്ട്രിക് ഓഗസ്റ്റില്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒറ്റ ചാര്‍ജില്‍ 452 കിലോമീറ്റര്‍ ദൂരം കോന പിന്നിടുമെന്നാണ് കമ്പനിയുടെ ഉറപ്പ്. 134 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും 39.2 kWh ലിഥിയം അയേണ്‍ പോളിമെര്‍ ബാറ്ററിയുമാണ് ഇലക്ട്രിക് കോനയിലുള്ളത്. കാറില്‍ ആറ് എയര്‍ബാഗുകളാണ് സജ്ജീകരിക്കുക. ഏകദേശം 24 ലക്ഷം രൂപയാണ് കാറിന്റെ വില പ്രതീക്ഷിക്കുന്നത്.
advertisement
ടാറ്റ നെക്‌സോണ്‍ ഇവി (Tata Nexon EV)
ടാറ്റ നെക്സോണ്‍ നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നാണ്. 14 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. ഫുള്‍ ചാര്‍ജില്‍ 31 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
എംജി ഇസെഡ്എസ് ഇവി (MG ZS EV)
ഇന്ത്യയിലെ എംജിയുടെ രണ്ടാമത്തെ കാറാണ് ഇസെഡ്എസ് ഇവി. 44.5 kWh ടെര്‍ണറി ലിഥിയം ബാറ്ററിയും ഒരു ഇലക്ട്രിക്ക് മോട്ടോറും അടങ്ങുന്ന ഇലക്ട്രിക്ക് പവര്‍ ട്രെയിനാണ് ഈ വാഹനത്തിനുള്ളത്. 174 ബിഎച്ച്പി കരുത്തും 280 എന്‍എം 353 ടോര്‍ക്കും ഉത്പ്പാദിപ്പിക്കുന്ന 50.3 kWh ബാറ്ററിയാണ് കാറിലുള്ളത്. വാഹനം 461 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ 140 കിലോമീറ്ററാണ് പരമാവധി വേഗം. ഏകദേശം 26 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില.
Also Read-മാർച്ചിലെ കാർ വിൽപനയിൽ വാഗൺ ആർ ഒന്നാമത്; നാലാം സ്ഥാനത്തേക്ക് കുതിച്ച് ടാറ്റ നെക്സോൺ
ഓഡി ഇ-ട്രോണ്‍ (Audi E-Tron)
ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ പുതിയ ഇവിയില്‍ പരമാവധി 300 bhp കരുത്തും 664 Nm torque ഉം ഉത്പാദിപ്പിക്കുന്ന 95 kWh ബാറ്ററിയാണ് ഉള്ളത്. കൂടാതെ ഫുള്‍ ചാര്‍ജില്‍ ഏകദേശം 430 കിലോമീറ്റര്‍ റേഞ്ചും ഇവി വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രിക് ഓഡി ഇ-ട്രോണിന് ഏകദേശം 1.1 കോടി രൂപയാണ് വില.
ജാഗ്വാര്‍ ഐ-പേസ് (Jaguar I-pace)
ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ മറ്റൊരു മുന്‍നിര ഇവിയാണ് ജാഗ്വാര്‍ ഐ-പേസ്. 100-kW ക്വിക്ക് ചാര്‍ജിംഗിലാണ് വാഹനം മറ്റുള്ളവയില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നത്. തങ്ങളുടെ ക്വിക്ക് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 40 മിനിറ്റിനുള്ളില്‍ കാര്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ജാഗ്വാര്‍ ഐ-പേസ് പരമാവധി 389 bhp കരുത്തും 696 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. വെറും 4.8 സെക്കന്റുകള്‍ കൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് കഴിയും.