TRENDING:

സിട്രോൻ eC3 ഇലക്ട്രിക് കാർ ഇന്ത്യയിൽ പുറത്തിറക്കി; വില 11.50 ലക്ഷം മുതൽ

Last Updated:

Citroen eC3 കമ്പനിയുടെ വെബ്സൈറ്റിൽനിന്ന് ഓൺലൈനായി ബുക്ക് ചെയ്ത് വാങ്ങാനും അവസരമുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാത്തിരിപ്പുകൾക്കൊടുവിൽ സിട്രോൻ eC3 ഇലക്ട്രിക് കാർ ഇന്ത്യയിൽ പുറത്തിറക്കി. 11.50 ലക്ഷം രൂപ (എക്‌സ്-ഷോറൂം, ഡൽഹി) മുതലാണ് ഈ ഇലക്ട്രിക് ഹാച്ച്ബാക്കിന്‍റെ വില. ന്യൂഡൽഹി, ഗുഡ്ഗാവ്, മുംബൈ, പൂനെ, അഹമ്മദാബാദ്, കൊൽക്കത്ത, ബാംഗ്ലൂർ, ഹൈദരാബാദ്, കൊച്ചി, ചെന്നൈ, ചണ്ഡിഗഡ്, ജയ്പൂർ, ലഖ്‌നൗ, ഭുവനേശ്വർ, സൂറത്ത്, നാഗ്പൂർ, വിശാഖപട്ടണം, കോഴിക്കോട്, ഗുവാഹത്തി, ഭോപ്പാൽ, കർണാൽ, ഡെറാഡൂൺ, രാജ്കോട്ട്, മംഗലാപുരം, കോയമ്പത്തൂർ എന്നിങ്ങനെ 25 നഗരങ്ങളിലെ ബ്രാൻഡിന്റെ ലാ മൈസൺ സിട്രോൺ ഫിജിറ്റൽ ഷോറൂമുകളിൽ കാർ വാങ്ങാം.
advertisement

Citroen eC3 കമ്പനിയുടെ വെബ്സൈറ്റിൽനിന്ന് ഓൺലൈനായി ബുക്ക് ചെയ്ത് വാങ്ങാനും അവസരമുണ്ട്. വെബ്സൈറ്റിൽ ഓൺലൈനായി വാങ്ങുക – എന്ന ഓപ്‌ഷനിലൂടെയും ഇന്ത്യയിലെ മിക്ക നഗരങ്ങളിലും ഇത് വാങ്ങാനാകും. ഫാക്ടറിയിൽ നിന്ന് നേരിട്ട് ഓർഡർ ചെയ്യുന്നതിലൂടെ സിട്രോൻ eC3 വീട്ടുപടിക്കൽ ഡെലിവറി ചെയ്തുനൽകും.

ലൈവ്, ഫീൽ, ഫീൽ വൈബ് പാക്ക്, ഫീൽ ഡ്യുവൽ ടോൺ വൈബ് പാക്ക് എന്നിങ്ങനെ നാല് വേരിയന്റുകളിൽ ഓൾ-ഇലക്ട്രിക് സിട്രോൺ eC3 ലഭ്യമാകും. ഐഒഎസിലും ആൻഡ്രോയിഡിലും ലഭ്യമായ My Citroën Connect, C-BUDDY തുടങ്ങിയ കണക്ടിവിറ്റി ആപ്പുകളോടെയാണ് പുതിയ EV വിപണിയിലേക്ക് വരുന്നത്. ഡ്രൈവിംഗ് ബിഹേവിയർ വിശകലനം, വെഹിക്കിൾ ട്രാക്കിംഗ്, എമർജൻസി സർവീസ് കോൾ, ഓട്ടോ ക്രാഷ് അറിയിപ്പ്, ഓവർ-ദി-എയർ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ എന്നിവയുൾപ്പെടെ 35 സ്‌മാർട്ട് ഫീച്ചറുകൾ My Citroen Connect ആപ്പിൽ ഉണ്ട്. ഇതിന് ആദ്യ ഏഴുവർത്തെ സബ്സ്ക്രിപ്ഷൻ സൌജന്യമായിരിക്കുമെന്ന സവിശേഷതയുമുണ്ട്.

advertisement

Also Read- ഗൂഗിളുമായി സഹകരിച്ച് കാറുകളിൽ ‘സൂപ്പർ കമ്പ്യൂട്ടർ’ വികസിപ്പിക്കാനൊരുങ്ങി മെഴ്സിഡസ് ബെന്‍സ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

13 എക്സ്റ്റീരിയർ കളർ കോമ്പിനേഷനുകളും 47 കസ്റ്റമൈസേഷൻ ഓപ്ഷനുകളുള്ള 3 പായ്ക്കുകളുമായാണ് eC3 അവതരിപ്പിച്ചിരിക്കുന്നത്. 100 ശതമാനം ഡിസി ഫാസ്റ്റ് ചാർജ് ശേഷിയും 15 എഎംപി ഹോം ചാർജിംഗ് ഓപ്ഷനും ഉള്ള ഒറ്റ ചാർജിൽ 320 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എല്ലാ കമ്പനി അംഗീകൃത ഡീലർഷിപ്പുകളും ജിയോ-ബിപി നൽകുന്ന ഡിസി ഫാസ്റ്റ് ചാർജിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട് കൂടാതെ എല്ലാ ഇവി വാഹന ഉടമകൾക്കും ഈ സേവനം നൽകും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
സിട്രോൻ eC3 ഇലക്ട്രിക് കാർ ഇന്ത്യയിൽ പുറത്തിറക്കി; വില 11.50 ലക്ഷം മുതൽ
Open in App
Home
Video
Impact Shorts
Web Stories