ഗൂഗിളുമായി സഹകരിച്ച് കാറുകളിൽ 'സൂപ്പർ കമ്പ്യൂട്ടർ' വികസിപ്പിക്കാനൊരുങ്ങി മെഴ്സിഡസ് ബെന്‍സ്
- Published by:Anuraj GR
- trending desk
Last Updated:
ഈ സിസ്റ്റം ഉപയോഗിച്ച് ഗൂഗിള്‍ ട്രാഫിക് വിവരങ്ങളും ഓട്ടോമാറ്റിക് റൂട്ടിംഗുകളും മെഴ്സിഡസ് ബെന്‍സ് കാറുകളിൽ സജ്ജീകരിക്കാനാകും
ഗൂഗിളുമായി സഹകരിച്ച് പുതിയ എംബി.ഒഎസ് (MB.OS) ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായി ബ്രാന്‍ഡഡ് നാവിഗേഷന്‍ വികസിപ്പിക്കുന്നതായി ആഢംബര വാഹന നിർമ്മാതാക്കളായ മെഴ്സിഡസ്-ബെന്‍സ് അറിയിച്ചു.
ഈ സിസ്റ്റം ഉപയോഗിച്ച് ഗൂഗിള്‍ ട്രാഫിക് വിവരങ്ങളും ഓട്ടോമാറ്റിക് റൂട്ടിംഗുകളും മെഴ്സിഡസ് ബെന്‍സ് കാറുകളിൽ സജ്ജീകരിക്കാനാകും. ഇതിന് പുറമെ, കാര്‍ പാര്‍ക്ക് ചെയ്തിരിക്കുമ്പോഴോ ലെവല്‍ 3 ഓട്ടോണമസ് ഡ്രൈവിംഗ് മോഡിലോ ആയിരിക്കുമ്പോള്‍ ഡ്രൈവര്‍ക്ക് യൂട്യൂബ് കാണാനും അവസരം നല്‍കുന്നു.
മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ – അല്ലെങ്കില്‍ എംഎംഎ – പ്ലാറ്റ്ഫോമിലെ വാഹനങ്ങളില്‍ ഈ ദശകത്തിന്റെ മധ്യത്തില്‍ എംബി.ഒഎസ് (MB.OS) ഓപ്പറേറ്റിംഗ് സിസ്റ്റം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഗൂഗിളും മെഴ്സിഡസ് ബെന്‍സും, ഗൂഗിള്‍ ക്ലൗഡ് ഡാറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയിൽ കൂടുതല്‍ സഹകരിച്ച് പര്യവേക്ഷണം നടത്തുമെന്ന് അറിയിച്ചതായും പ്രസ്താവനയില്‍ പറയുന്നു.
advertisement
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യ ജിഎല്‍ബി, ഇക്യുബി ഇലക്ട്രിക്ക് എന്നീ രണ്ടു എസ്‌യുവി മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു. ഏകദേശം 63.8 ലക്ഷം രൂപ മുതല്‍ക്കാണ് കാറുകളുടെ വില ആരംഭിക്കുന്നത്. ഇന്ധനത്തിലും ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളും ഉപയോഗിച്ച് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ഏഴ് സീറ്റുള്ള ലക്ഷ്വറി എസ്യുവി ആണിത്. മെഴ്‌സിഡസ്-ബെന്‍സ് ജിഎല്‍ബിയുടെ വില 63.8 ലക്ഷം മുതല്‍ 69.8 ലക്ഷം രൂപ വരെയാണ്. പൂര്‍ണമായും ഇലക്ട്രിക് വേര്‍ഷനിലെത്തുന്ന മെഴ്‌സിഡസ്-ബെന്‍സ് ഇക്യുബിയുടെ ഫുള്‍ ഓപ്ഷന്‍ ‘EQB 300’ന് 74.5 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.
advertisement
വെന്റിലേറ്റഡ് പവര്‍ഡ് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി, ഏഴ് എയര്‍ ബാഗുകള്‍ എന്നിവ ഈ മോഡലിൽ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ മെഴ്സിഡസ്-ബെൻസ് GLB ഇപ്പോൾ 200, 220d, 220d 4MATIC എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. GLB 200ന് 161 bhp കരുത്തും 250 Nm ടോർക്കുമുള്ള 1.3 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. 220d, 220d 4MATIC 188 bhp കരുത്തും 400 Nm ടോർക്കുമുള്ള 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസലും ഉപയോഗിക്കുന്നു. ട്രാൻസ്മിഷൻ ചോയ്സുകളിൽ പെട്രോളിൽ 7 സ്പീഡ് ഓട്ടോമാറ്റിക്, ഡീസലിൽ 8 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. മെഴ്സിഡസ്-ബെൻസ് EQB എന്നത് GLB ഓളം പോന്ന ഇലക്ട്രിക് പതിപ്പാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 23, 2023 12:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
ഗൂഗിളുമായി സഹകരിച്ച് കാറുകളിൽ 'സൂപ്പർ കമ്പ്യൂട്ടർ' വികസിപ്പിക്കാനൊരുങ്ങി മെഴ്സിഡസ് ബെന്‍സ്