എന്നാൽ ചിലപ്പോഴെങ്കിലും ലൈസൻസ് കൈവശമില്ലാതെ വാഹനം ഓടിയ്ക്കേണ്ടി വന്നേക്കാം. എന്നാൽ ഇനി ഡ്രൈവിംഗ് ലൈസൻസ് കൈവശമില്ലെങ്കിലും ടെൻഷൻ അടിയ്ക്കേണ്ട ആവശ്യമില്ല. നിങ്ങൾക്ക് നിങ്ങളുടെ മൊബൈൽ ഫോണുകളിൽ ഡ്രൈവിംഗ് ലൈസൻസ് സൂക്ഷിക്കാവുന്നതാണ്. ഫോൺ കൈയിലെടുക്കാൻ മറക്കാതിരുന്നാൽ മാത്രം മതി.
ഈയിടെ, ഡൽഹിയിലെ ഗതാഗത വകുപ്പ് 1988 ലെ മോട്ടോർ വാഹന നിയമ പ്രകാരം ഡ്രൈവിംഗ് ലൈസൻസിന്റെ ഡിജിറ്റൽ പകർപ്പുകൾക്ക് പച്ചക്കൊടി കാണിച്ചു. ഡ്രൈവിംഗ് ലൈസൻസിന്റെ ഡിജിറ്റൽ കോപ്പി കൈവശം വയ്ക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ചില ആപ്പുകൾ ഇതാ.
advertisement
ഡിജിലോക്കർ
പേര് സൂചിപ്പിക്കുന്നത് പോലെ, ഡിജിലോക്കർ നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെ നിങ്ങളുടെ എല്ലാ അവശ്യ രേഖകളും സർട്ടിഫിക്കറ്റുകളും സൂക്ഷിക്കാൻ പറ്റുന്ന ഒരു ലോക്കർ ആണ്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വികസിപ്പിച്ചെടുത്ത ആപ്പാണിത്. നിങ്ങളുടെ ഔദ്യോഗിക രേഖകൾ ആപ്പിന്റെ ഡാറ്റാബേസിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. ഈ സർട്ടിഫിക്കറ്റുകളുടെ ഉറവിടം ആധികാരികവും അവ നൽകുന്ന സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെടുത്തിയിട്ടുള്ളതുമാണ്.
എംപരിവാഹൻ
നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ വികസിപ്പിച്ചെടുത്ത mParivahan ആപ്പ് നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ്, ആർസി എന്നിവയുടെ ഡിജിറ്റൽ കോപ്പി സൃഷ്ടിക്കാൻ നിങ്ങളെ സഹായിക്കും. എല്ലാ പ്രാദേശിക ഗതാഗത ഓഫീസുകളിലും എല്ലാ ട്രാഫിക് ഉദ്യോഗസ്ഥരും ഇത് ഒരു ആധികാരിക രേഖയായി പരിഗണിക്കും.
രണ്ട് ആപ്ലിക്കേഷനുകളും ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിൽ ലഭ്യമാണ്. മാത്രമല്ല, ഈ ആപ്പുകളിലെ രജിസ്ട്രേഷൻ പ്രക്രിയയും വീണ്ടെടുക്കൽ പ്രക്രിയയും വളരെ എളുപ്പവും തടസ്സരഹിതവുമാണ്. അതിനാൽ അടുത്ത തവണ നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് ആവശ്യപ്പെടുമ്പോൾ, നിങ്ങളുടെ പോക്കറ്റുകളിൽ ലൈസൻസ് തേടുന്നതിന് പകരം ഫോൺ കൈവശമുണ്ടായാൽ മാത്രം മതി.
ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാതെ വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് നേടുന്നതിനുള്ള പുതിയ നിർദേശവുമായി കേന്ദ്ര സർക്കാർ അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇതിനായി സർക്കാർ അംഗീകരിച്ച അക്രഡിറ്റഡ് ട്രെയിനിങ് സെൻററുകളിൽനിന്ന് ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കിയാൽ മതിയെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇതോടെ ഇനി മുതൽ ലൈസൻസ് ലഭിക്കാൻ റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് (ആർ.ടി.ഒ.) നടത്തുന്ന ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കേണ്ടതില്ല.
'അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററു'കളിൽനിന്ന് പരിശീലനം പൂർത്തിയാകുന്നവരെ മാത്രമായിരിക്കും ആർ.ടി.ഒ.യുടെ ഡ്രൈവിങ് ടെസ്റ്റിൽ നിന്ന് ഒഴിവാക്കുക.
