ജയിംസ് ബോണ്ട് സിനിമകളിലെ ആഡംബര കാര്‍; അഞ്ചു കോടിയുടെ ആസ്റ്റന്‍ മാര്‍ട്ടിന്‍ SUV മോഡല്‍ സ്വന്തമാക്കി ജ്വല്ലറി ഉടമ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കേരളത്തില്‍ ആദ്യമായാണ് ആസ്റ്റന്‍ മാര്‍ട്ടിന്റെ എസ്‌യുവിയായ ഡിബിഎക്‌സ് എത്തുന്നത്.
തിരുവനന്തപുരം: ജയിംസ് ബോണ്ട് സിനിമകളിലൂടെ പ്രശസ്മായ ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡായ ആസ്റ്റന്‍ മാര്‍ട്ടിന്റെ ഏറ്റവും പുതിയ എസ്‌യുവി മോഡല്‍ സ്വന്തമാക്കി ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്‍. കേരളത്തില്‍ ആദ്യമായാണ് ആസ്റ്റന്‍ മാര്‍ട്ടിന്റെ എസ്‌യുവിയായ ഡിബിഎക്‌സ് എത്തുന്നത്. രാജ്യത്തെ നാലാമത്തെയും തെക്കേ ഇന്ത്യയിലെ രണ്ടാമത്തെയും കാര്‍ സ്വന്തമാക്കുന്ന വ്യക്തിയാണ് ഡോ. ബി ഗോവിന്ദന്‍.
ഇന്ത്യയില്‍ ആദ്യമായി ഇത് സ്വന്തമാക്കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ മുകേഷ് അംബാനിയാണ്. 2020 ഫെബ്രുവരിയിലാണ് ഈ മോഡല്‍ പുറത്തിറങ്ങിയത്. 3982 സിസി പെട്രോള്‍ എന്‍ജിനുള്ള വാഹനത്തിന് 542 എച്ച്പി കരുത്തുണ്ട്. 9-സ്പീഡ് ഓട്ടോമാറ്റിക് കാറില്‍ സാധാരണ വേഗം മുതല്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് കാര്‍ വേഗം വരെ ക്രമീകരിക്കാവുന്നതാണ്.
പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 4.5 സെക്കന്‍ഡ് മതി. ഓട്ടോ എമര്‍ജന്‍സി ബ്രേക്കിങ് സംവിധാനം ഉള്‍പ്പെടെ അത്യാധുനിക സുരക്ഷ സംവിധാനങ്ങളും ഇതിലുണ്ട്. മുന്നില്‍ പോകുന്ന കാറിന്റെ വേഗതയ്ക്കനുസരിച്ച് കാറിന്റെ വേഗം സ്വയം ക്രമീകരിക്കാനാകും.
advertisement
ഭാരം കുറഞ്ഞതും ദൃഢവുമായ അലുമിനിയം ബോഡിയാണ് കാറിന് നല്‍കിയിരിക്കുന്നത്. ഇതിന്റെ നിര്‍മ്മാണവും വ്യത്യസ്തമാണ്. ബ്രിട്ടനിലെ ഫാക്ടറിയില്‍ എന്‍ജിനീയര്‍മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നിര്‍മ്മിക്കുന്നതാണ് ഓരോ കാറും. അതേസമയം കേരളത്തിലെത്തിയ കാറിന്റെ നിര്‍മാണ ചുമതല വഹിച്ചത് നാഥന്‍ ജെന്‍കിന്‍സ് എന്ന എന്‍ജിനീയറാണ്. ഇത് കാറില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഉടമയുടെ ആവശ്യാനുസരണം സൗകര്യങ്ങള്‍ സജ്ജീകരിക്കുമ്പോള്‍ വിലയില്‍ വ്യത്യാസം വരും. റോള്‍സ് റോയ്‌സ്, ബെന്റലി, പോര്‍ഷെ ഉള്‍പ്പെടെ ലോകത്തെ മിക്ക ആഡംബര കാറുകളും ഡോ. ബി ഗോവിന്ദന്‍ സ്വന്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 23, 2021 8:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
ജയിംസ് ബോണ്ട് സിനിമകളിലെ ആഡംബര കാര്‍; അഞ്ചു കോടിയുടെ ആസ്റ്റന്‍ മാര്‍ട്ടിന്‍ SUV മോഡല്‍ സ്വന്തമാക്കി ജ്വല്ലറി ഉടമ