TRENDING:

Safest Cars | മഹീന്ദ്ര XUV700 മുതൽ ടാറ്റ ആൾട്രോസ് വരെ; ഏറ്റവും സുരക്ഷിതമായ 10 ഇന്ത്യൻ നിർമിത കാറുകൾ

Last Updated:

ക്രാഷ് ടെസ്റ്റിൽ ഓരോ മോഡലിന്റെയും എൻട്രി ലെവൽ പരീക്ഷിക്കുകയും റേറ്റുചെയ്യുകയും ചെയ്യുന്നു. സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും ഉയർന്ന റേറ്റിംഗ് ഉള്ള ഇന്ത്യൻ നിർമ്മിത കാറുകളുടെ ഒരു പട്ടിക ഇതാ..

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2014 മുതൽ ഗ്ലോബൽ എൻസിഎപി (NCAP) സേഫർ കാർസ് ഫോർ ഇന്ത്യ പ്രോഗ്രാമിലൂടെ ഇന്ത്യൻ കാറുകളുടെ സുരക്ഷാ സവിശേഷതകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. NCAP ലോകമെമ്പാടുമുള്ള വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു ആഗോള ഓട്ടോമോട്ടീവ് സുരക്ഷാ വാച്ച്ഡോഗ് ആണ്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിംഗിന്റെ അടിസ്ഥാനത്തിലാണ് കാറുകളെ റേറ്റ് ചെയ്യുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന മികച്ച കാറുകൾ തിരഞ്ഞെടുക്കാൻ ഇത് ഉപഭോക്താക്കളെ സഹായിക്കും. ക്രാഷ് ടെസ്റ്റിൽ ഓരോ മോഡലിന്റെയും എൻട്രി ലെവൽ പരീക്ഷിക്കുകയും റേറ്റുചെയ്യുകയും ചെയ്യുന്നു. സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും ഉയർന്ന റേറ്റിംഗ് ഉള്ള ഇന്ത്യൻ നിർമ്മിത കാറുകളുടെ ഒരു പട്ടിക ഇതാ..
News18
News18
advertisement

മഹീന്ദ്ര XUV700 (Mahindra XUV700)

ഗ്ലോബൽ എൻസിഎപിയുടെ ഏറ്റവും പുതിയ ക്രാഷ് ടെസ്റ്റിൽ മഹീന്ദ്ര XUV700 മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ 5 സ്റ്റാർ റേറ്റിംഗും കുട്ടികളുടെ സുരക്ഷയിൽ 4 സ്റ്റാർ റേറ്റിംഗുമാണ് നേടിയിരിക്കുന്നത്. അടുത്തിടെ പുറത്തിറക്കിയ മഹീന്ദ്ര XUV700യുടെ ഏറ്റവും അടിസ്ഥാന സുരക്ഷാ സ്പെസിഫിക്കേഷനുകളാണ് പരീക്ഷിച്ചത്. കാറിൽ രണ്ട് എയർബാഗുകളും ABS ബ്രേക്കുകളും, ISOFIX ആങ്കറേജുകളും ഘടിപ്പിച്ചിട്ടുണ്ട്. മഹീന്ദ്ര ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും മികച്ച ഓൾറൗണ്ട് വാഹനം എന്നാണ് മഹീന്ദ്ര XUV700 അറിയപ്പെടുന്നത്. നിങ്ങൾ അഞ്ച് അല്ലെങ്കിൽ ഏഴ് സീറ്റുകളുള്ള എസ്‌യുവിയാണ് തിരയുന്നതെങ്കിൽ ഇത് ഒരു മികച്ച ഓപ്ഷനായിരിക്കും.

advertisement

ടാറ്റ പഞ്ച് മൈക്രോ-എസ്‌യുവി (Tata Punch Micro-SUV)

ടാറ്റ മോട്ടോഴ്‌സിൽ നിന്നുള്ള മിനി-എസ്‌യുവി മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ 5-സ്റ്റാർ റേറ്റിംഗോടെ ടെസ്റ്റിൽ ഒന്നാമതെത്തി. കൂടാതെ കുട്ടികളുടെ സുരക്ഷയി 4 സ്റ്റാർ റേറ്റിംഗാണ് നേടിയിരിക്കുന്നത്. ഗ്ലോബൽ എൻസിഎപി റിപ്പോർട്ട് അനുസരിച്ച്, കമ്പനി ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), സൈഡ് ഹെഡ് ഇംപാക്ട് പ്രൊട്ടക്ഷൻ എന്നിവ സ്റ്റാൻഡേർഡായി ഇൻസ്റ്റാൾ ചെയ്യുകയും എല്ലാ സീറ്റുകളിലും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ നൽകുകയും ചെയ്താൽ റേറ്റിംഗ് കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും.

advertisement

മഹീന്ദ്ര XUV 300 (Mahindra XUV 300)

മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ 5 സ്റ്റാർ റേറ്റിംഗും കുട്ടികളുടെ സുരക്ഷയിൽ 4 സ്റ്റാർ റേറ്റിംഗുമായി മഹീന്ദ്ര XUV 300ഉം ഒന്നാം സ്ഥാനത്തെത്തി. ഗ്ലോബൽ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിലെ ഏറ്റവും ഉയർന്ന സ്‌കോറും ഈ മഹീന്ദ്ര മോഡലിനാണ് ലഭിച്ചത്.

ടാറ്റ ആൾട്രോസ് (Tata Altroz)

ടാറ്റ മോട്ടോഴ്‌സിന്റെ മറ്റൊരു കാറായ ആൾട്രോസ് മുതിർന്നവർക്കുള്ള സുരക്ഷയിൽ 5-സ്റ്റാർ റേറ്റിംഗും കുട്ടികൾക്കുള്ള സുരക്ഷയിൽ 3-സ്റ്റാർ റേറ്റിംഗുമാണ് നേടിയിരിക്കുന്നത്. മുൻവശത്തെ രണ്ട് എയർബാഗുകളും ഫുട്‌വെൽ ഏരിയയും സ്ഥിരതയുള്ളതായി റേറ്റുചെയ്‌തു. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 5 കാറുകളിൽ രണ്ടാമത്തെ കാർ ടാറ്റ കാറാണ്. 7.73 ലക്ഷം രൂപ മുതൽ 8.85 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ ഈ കാറിന്റെ എക്‌സ്‌ഷോറും വില.

advertisement

ടാറ്റ നെക്സോൺ (Tata Nexon)

4-സ്റ്റാർ റേറ്റിംഗും അഡൾറ്റ് ഒക്യുപന്റ് സ്‌കോറായി 17-ൽ 13.56ഉം നേടിയ ടാറ്റ നെക്‌സോൺ എസ്‌യുവിയാണ് ഈ വർഷം ക്രാഷ് ടെസ്റ്റിൽ പരീക്ഷിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ നിർമ്മിത കാർ. കഴിഞ്ഞ മാസം നെക്‌സോൺ 10,096 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 46 ശതമാനത്തിന്റെ വർദ്ധനവാണ് നെക്‌സോൺ രേഖപ്പെടുത്തിയത്.

Also Read- Top Selling Cars | ഒക്ടോബറിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട 10 കാറുകളുടെ നിരയിൽ ഇടം പിടിച്ച് ടാറ്റ പഞ്ച്; ഒന്നാം സ്ഥാനം ഓൾട്ടോയ്ക്ക്

advertisement

ടൊയോട്ട എതിയോസ് (Toyota Etios)

ടൊയോട്ടയുടെ ഈ മോഡൽ മുതിർന്ന യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ മികച്ചതാണ്. മുന്നിലിരിക്കുന്ന യാത്രക്കാർക്ക് മികച്ച സുരക്ഷയും 4-സ്റ്റാർ റേറ്റിംഗും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ കുട്ടികളുടെ കാര്യത്തിൽ, ക്രാഷ്-ടെസ്റ്റിൽ 2 സ്റ്റാർ റേറ്റിംഗ് മാത്രമേ കാറിന് നേടാൻ കഴിഞ്ഞുള്ളൂ.

മഹീന്ദ്ര മരാസോ (Mahindra Marazzo)

സ്റ്റാൻഡേർഡ് ഡബിൾ എയർബാഗുകൾ, ഡ്രൈവർക്കുള്ള SBR, ISOFIX ആങ്കറേജുകൾ എന്നിവയുള്ളതിനാൽ മഹീന്ദ്ര മരാസോ മുതിർന്ന യാത്രക്കാർക്ക് 4 സ്റ്റാർ റേറ്റിംഗ് നൽകുന്നുണ്ട്. എന്നാൽ കുട്ടികളുടെ കാര്യത്തിൽ 2 സ്റ്റാർ സുരക്ഷിതത്വം മാത്രമേ കാർ വാഗ്ദാനം ചെയ്യുന്നുള്ളൂ.

മഹീന്ദ്ര ഥാർ (Mahindra Thar)

17ൽ 12.52 സ്‌കോർ നേടിയ ഥാർ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ 4 സ്റ്റാർ റേറ്റിംഗ് യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്. മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയ വാഹനമാണ് മഹീന്ദ്ര ഥാർ. വാഹനം ബുക്ക് ചെയ്ത് നിരവധി മാസങ്ങൾ കാത്തിരിക്കേണ്ടി വന്നിട്ടും ഥാറിന് ആവശ്യക്കാരേറെയാണ്. മഹീന്ദ്ര ഥാറിന്റെ പ്രകടനം രാജ്യത്തെ നിരവധി വാഹന പ്രേമികളെ ഹരം കൊള്ളിച്ചിട്ടുണ്ട്. ഈ മോഡലിന്റെ ജനപ്രീതി വർദ്ധിച്ചതോടെ നിലവിൽ ഥാർ ബുക്ക് ചെയ്താൽ കിട്ടുന്നതിന് ഒരു വർഷത്തിലേറെ കാത്തിരിക്കേണ്ട സ്ഥിതിയാണ്.

മാരുതി സുസുക്കി വിറ്റാര ബ്രെസ്സ (Maruti Suzuki Vitara Brezza)

ഈ ലിസ്റ്റിലെ ഏക മാരുതി സുസുക്കി കാർ എന്ന നിലയിൽ, ആഗോള ഓട്ടോമോട്ടീവ് സേഫ്റ്റി വാച്ച്‌ഡോഗ് നടത്തിയ ക്രാഷ് ടെസ്റ്റിംഗിൽ വിറ്റാര ബ്രെസ്സയ്ക്ക് 4 സ്റ്റാർ റേറ്റിംഗ് ആണ് ലഭിച്ചത്. മാരുതി സുസുക്കി നവീകരിച്ച വിറ്റാര ബ്രെസ എസ്‌യുവിയുടെ (Brezza) റോഡ്-ടെസ്റ്റിംഗ് ആരംഭിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. വാഹനം 2022 മധ്യത്തോടെ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടാറ്റ ടിഗോർ ഇവി (Tata Tigor EV)

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഗ്ലോബൽ എൻസിഎപി പരീക്ഷിച്ച് റേറ്റുചെയ്ത ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് ടാറ്റ ടിഗോർ EV. മുതിർന്നവർ, കുട്ടികൾ എന്നീ രണ്ട് വിഭാഗങ്ങളിലും കാർ 4 സ്റ്റാർ റേറ്റിംഗാണ് നേടിയിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
Safest Cars | മഹീന്ദ്ര XUV700 മുതൽ ടാറ്റ ആൾട്രോസ് വരെ; ഏറ്റവും സുരക്ഷിതമായ 10 ഇന്ത്യൻ നിർമിത കാറുകൾ
Open in App
Home
Video
Impact Shorts
Web Stories