കൂടാതെ ഹീറോ എക്‌സ്ട്രീം 160R സ്റ്റെൽത്ത് 2.0 എഡിഷന്റെ ടെലിസ്‌കോപ്പിക് ഫോർക്ക്, ഫ്രെയിം, പില്യൺ ഗ്രിപ്പ് എന്നിവയിൽ ചുവന്ന ഹൈലൈറ്റും നൽകുന്നുണ്ട്. കൂടുതൽ സംരക്ഷണത്തിനായി നക്കിള്‍ ഗാര്‍ഡുകളും ലഭ്യമാണ്. കൂടാതെ ഹീറോ എക്‌സ്ട്രീം 160R സ്റ്റെല്‍ത്ത് 2.0 പതിപ്പിൽ ക്ലൗഡ് വഴി ബന്ധിപ്പിക്കുന്ന ഹീറോ കണക്ട് ആപ്പ് കണക്റ്റിവിറ്റിയും ഉള്‍പ്പെടുന്നുണ്ട്. ഇതുവഴി റൈഡർക്ക് ജിയോ-ഫെൻസിംഗ് അലേർട്ട്, സ്പീഡ് അലേർട്ട്, ടോപ്പിൾ അലേർട്ട്, ടൗ എവേ അലേർട്ട്, അൺപ്ലഗ് അലേർട്ട് തുടങ്ങിയ മുന്നറിയിപ്പുകൾ ലഭിക്കും.
advertisement
'ഹീറോ എക്‌സ്ട്രീം 160R സ്റ്റെല്‍ത്ത് എഡിഷന് ഉപഭോക്താക്കളില്‍ നിന്നും വിദഗ്ധരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബൈക്കിന് വേറിട്ടുനില്‍ക്കുന്ന തനതായ സ്റ്റൈൽ വേണം എന്നുള്ള ഉപഭോക്താക്കള്‍ക്കുള്ള മികച്ച ഓപ്ഷൻ ആണ് ഈ മോട്ടോര്‍സൈക്കിള്‍.
ഹീറോ എക്‌സ്ട്രീം 160R സ്റ്റെൽത്ത് 2.0 പതിപ്പിന് കരുത്തേകുന്നത് 163cc എയർ-കൂൾഡ് BS-VI കംപ്ലയിന്റ് പെട്രോൾ എഞ്ചിനാണ്. ഈ എഞ്ചിൻ 6,500 rpm-ൽ 15 bhp കരുത്ത് നൽകും. കൂടാതെ 4.7 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്ന സാങ്കേതികവിദ്യയും അഡ്വാൻസ്ഡ് പ്രോഗ്രാംഡ്-ഫ്യുവൽ-ഇൻജക്ഷനും ഈ എഞ്ചിന്റെ സവിശേഷകളാണ്.
Also Read- ലോകത്തിലെ ആദ്യ ഇലക്ട്രിക് വിമാനം; പരീക്ഷണ പറക്കൽ വിജയിച്ച് ആലീസ്
രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളാണ് ഹീറോ മോട്ടോകോർപ്. 160 സിസി ശ്രേണിയിലേക്ക് ചുവടുവെക്കുന്നതിന്റെ ഭാഗമായി എക്‌സ്ട്രീം 160R സ്‌പോർട്‌സ് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ ഹീറോ 2020ലാണ് ആദ്യമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഹീറോ എക്‌സ്ട്രീം സ്‌പോർട്‌സിന്റെ പിൻഗാമിയായാണ് എക്‌സ്ട്രീം 160R എത്തിയത്. 2020 മോഡൽ ഹീറോ എക്‌സ്ട്രീം 160R ന്റെ മുൻവശത്ത് 37 എംഎം ഷോവ ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കും ഉണ്ട്. 17 ഇഞ്ച് 5 സ്‌പോക്ക് വീലുകൾ യഥാക്രമം 110എംഎം, 130 എംഎം ടയറുകളുമാണ് ബൈക്കിനുള്ളത്. ഡിസ്പ്ലേ മോഡലിന് മുന്നിലും പിന്നിലും പെട്രോൾ ഡിസ്ക് ബ്രേക്കുകളാണ് നൽകിയിരിക്കുന്നത്. എന്നാൽ സിംഗിൾ-ചാനൽ എബിഎസ് യൂണിറ്റാണ് ബ്രേക്കിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്. ടിവിഎസ്അപ്പാച്ചെ RTR 160 4V, ബജാജ് പൾസർ NS160 എന്നിവ ആധിപത്യം പുലർത്തുന്ന 160 സിസി വിഭാഗത്തിലെ ഏറ്റവും വേഗമേറിയ മോട്ടോർസൈക്കിളായാണ് ഹീറോ എക്‌സ്ട്രീം 160R ന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്.